അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
ഒമിക്രോൺ വ്യാപന ഭീഷണിയുടെ സാഹചര്യത്തിൽ ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിനടക്കം അടിയന്തിര ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം അറിയിച്ചു. പ്രതിദിനം വെർച്വൽ ക്യൂ വഴി 3000 പേർക്ക് മാത്രമാകും ദർശന അനുമതി. ഓൺലൈൻ ബുക്ക് ചെയ്തവർക്കാകും ഈ അനുമതി.ആൾക്കൂട്ടം ഒഴിവാക്കുന്നതിനായി ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നത് നിയന്ത്രിച്ച പശ്ചാത്തലത്തിൽനാളെ മുതൽ…
സിപിഐ എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസ് ലോഗോ പ്രകാശനം ചെയ്തു.സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ നാടകകൃത്ത് ഇബ്രാഹിം വെങ്ങരക്ക് നൽകിയാണ് ലോഗോ പ്രകാശനം ചെയ്തത്. പാർടി കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചർ പങ്കെടുത്തു. മലപ്പുറം സ്വദേശിയായ മനു…
കോഴിക്കോട് മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരൻ സ്ത്രീയുടെ മുഖത്തടിച്ചെന്ന് പരാതി. സുൽത്താൻ ബത്തേരി സ്വദേശിനിയായ സക്കീനക്കാണ് മർദനമേറ്റത്. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മർദിച്ചത്. മകൾക്ക് ഒരു ശീട്ട് നൽകാനായി എത്തിയപ്പോഴാണ് പുരുഷ സെക്യൂരിറ്റി ജീവനക്കാരൻ ഇവരെ മർദിച്ചത്. നിരവധിയാളുകൾ…
കണ്ണുർ: ജില്ലയിലെ കൗമാരക്കാർക്ക് സ്കുളിലെത്തി കോവിഡ് വാക്സിൻ നൽകുന്ന നടപടി ഇന്ന് തുടങ്ങും, ആദ്യദിനം അഞ്ച് സ്കുളുകളിലാണ് 15 മുതൽ 17 വരെ പ്രായമുള്ള വിദ്യാർഥികൾക്ക് വാക്സിൻ നൽകുന്നത് ,തായിനേരി എസ്എബിടിഎം സ്കുൾ, വെള്ളുർ ഹൈസ്കുൾ, പാട്യം നവോദയ വിദ്യാലയം, തളിപ്പറമ്പ് ചിന്മയ വിദ്യാലയം,…
തിരുവനന്തപുരം: സംസ്ഥാനത്താകെ കോവിഡ് വ്യാപനം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ കലാലയങ്ങൾ അടക്കുന്ന കാര്യം ആലോചിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു.വാർത്താക്കുറിപ്പിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.പഠനം ഓൺലൈനാക്കുന്ന കാര്യമാണ് പരിശോധിക്കുന്നത്. വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകന സമിതിയുടെ നിർദ്ദേശംകൂടി പരിഗണിച്ചാവും തീരുമാനം.ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ പതിനഞ്ച് ദിവസത്തേക്ക് അടച്ചിടാൻ…
കണ്ണൂർ തളിപ്പറമ്പ് ജുമഅത്ത് പള്ളി കമ്മിറ്റി ട്രസ്റ്റിനും സീതി സാഹിബ് സ്‌കൂളിനുമെതിരെ ഉയർന്ന സാമ്പത്തിക തിരിമറി ആരോപണത്തിൽ കഴമ്പില്ലന്ന് അന്വേഷണ റിപ്പോർട്ട്. വഖഫ് ബോർഡ് നടത്തിയ അന്വേഷണത്തിലാണ് ആരോപണങ്ങൾ തള്ളിയത്.കമ്മിറ്റി 4.81 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നായിരുന്നു സി.പി.എം അടക്കമുള്ളവരുടെ ആരോപണം. അതേസമയം പള്ളിയുടെ…
ഇടുക്കി: എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്ത് അംഗം സോയ്‌മോൻ സണ്ണി ആണ് പിടിയിൽ ആയത്. യൂത്ത് കോണ്‍ഗ്രസ് ജില്ല ജനറൽ സെക്രട്ടറിയുമാണ് സോയ് മോന്‍ സണ്ണി.ചെലച്ചുവട്ടിലെ ഇയാളുടെ…
ഇരിട്ടി: കേരളാ – കർണ്ണാടകാ അതിർത്തിയിൽ കേരളത്തിന്റെ അധീനതയിലുള്ള കച്ചവട സ്ഥാപനങ്ങൾക്കുൾപ്പെടെ കർണ്ണാടകാ വനം വകുപ്പിന്റെ നോട്ടീസ് . കച്ചവട സ്ഥാപനത്തിന്റെ ചുമരിലാണ് നോട്ടീസ് പതിച്ചത്. സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിന് അനുമതിയോ സമ്മതപത്രമോ ഉണ്ടെങ്കിൽ ഏഴ് ദിവസത്തിനുള്ളിൽ ഹാജരാക്കണമെന്നും ഇല്ലാത്തപക്ഷം ഒഴിഞ്ഞു പോകണമെന്നും കാണിച്ചാണ് നോട്ടീസ്.…
ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ശബരിമല നട നാളെ അടക്കും. ഭക്തര്‍ക്കുള്ള ദര്‍ശനം ഇന്ന് രാത്രി വരെയുണ്ട്. ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ ഈ വർഷത്തെ മകരവിളക്ക് തീർഥാടനം പൂര്‍ത്തിയാകും. കഴിഞ്ഞദിവസം പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ ശബരിമല സന്നിധാനത്ത് നടന്ന കളഭാഭിഷേകത്തോടെ സന്നിധാനത്തെ അഭിഷേകങ്ങളും…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ കൊവിഡ് വാക്സിനേഷന് ഇന്ന് തുടക്കം. പരമാവധി കുട്ടികളിലേക്ക് കൊവിഡ് വാക്‌സിനേഷന്‍ എത്തിക്കുകയാണ് ലക്ഷ്യം. വിദ്യാഭ്യാസ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്ത നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. 500ല്‍ കൂടുതല്‍ ഗുണഭോക്താക്കളുള്ള സ്‌കൂളുകളെ സെഷന്‍ സൈറ്റുകളായി തെരഞ്ഞെടുത്താണ് വാക്സിനേഷന്‍. സ്‌കൂളുകളില്‍ തയ്യാറാക്കിയ വാക്സിനേഷന്‍ സെഷനുകള്‍…