അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു.കുയിലിമലയിലാണ് സംഭവം. ഇടുക്കി ഗവ.എൻജിനീയറിങ്ങ് കോളജിലെ വിദ്യാർഥിയായ കണ്ണൂർ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്.കെ.എസ്.യു എസ്.എസ്.ഐ സംഘർഷത്തിനിടെയാണ് കുത്തേറ്റത്. ഇന്ന് കോളജിൽ തെരഞ്ഞെടുപ്പുമായി സംഘർഷമാണ് കത്തിക്കുത്തിലേക്ക് കലാശിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.ഇവരെ ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.…
ചെറുകുന്ന്: പാപ്പിനിശ്ശേരി- താവം മേൽപ്പാലങ്ങൾ ആഴ്ച്ചകളായി അടച്ചിട്ട് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ട അധികൃതരുടെ ജനദ്രോഹനടപടിക്കെതിരെ മേൽപ്പാല നിർമ്മാണത്തിലെ അഴിമതിക്കെതിരെ ജനവരി 11ന് ചൊവ്വാഴ്ച്ച വൈകു: 5 മണിക്ക് പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നു.കല്ല്യാശ്ശേരി, അഴീക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പാപ്പിനിശ്ശേരി ഹാജി റോഡ് കവലയിലാണ് …
സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമായ പശ്ചാത്തലത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ ഒന്നും കൈക്കൊള്ളാതെ അവലോകന യോഗം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്കൂളുകള്‍ ഉടന്‍ അടക്കില്ല.രാത്രികാല കര്‍ഫ്യൂവും ഉണ്ടാകില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പങ്കെടുത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സ്കൂളുകള്‍ അടക്കുന്നതു സംബന്ധിച്ച…
കോട്ടയം: കൊവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസ് എടുത്തവർ കരുതൽ ഡോസുകൂടി എടുക്കാൻ ശ്രദ്ധിക്കണമെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവനോടൊപ്പം കോട്ടയം ജനറൽ ആശുപത്രിയിലെത്തി ജില്ലയിലെ ആദ്യ ഡോസ് കരുതൽ വാക്‌സിൻ…
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസിൽ വാദം പൂർത്തിയായി. കോട്ടയം അഡീഷണൽ സെഷൻ കോടതി ഈ മാസം 14 ന് വിധി പറയും. 2019 ഏപ്രില്‍ ഒമ്പതിനാണ് കേസില്‍ കുറ്റപത്രം സമർപ്പിച്ചത്. കർദ്ദിനാൾ ജോർജ് ആലഞ്ചേരി, ബിഷപ്പുമാർ, വൈദികർ, കന്യാസ്ത്രീകൾ എന്നിവരടക്കം…
തിരുവനന്തപുരം:സംസ്ഥാനത്ത് രണ്ട് ഓപ്പണ്‍ ജയിലടക്കം 13 പുതിയ ജയിലിന് പദ്ധതി. നിര്‍മാണം പൂര്‍ത്തിയായ തവനൂര്‍ സെന്‍ട്രല്‍ ജയിലും നിര്‍മാണം അവസാനഘട്ടത്തിലായ കൂത്തുപറമ്ബ് സബ് ജയിലും തളിപ്പറമ്ബ് റൂറല്‍ ജില്ലാ ജയിലും ഉള്‍പ്പെടെയാണ് ഇത്.മണിമല, വാഗമണ്‍ എന്നിവിടങ്ങളിലാണ് ഓപ്പണ്‍ ജയില്‍ സ്ഥാപിക്കുക. സുപ്രീംകോടതിയുടെയും ഹൈക്കോടതി റിവ്യൂ…
കൊച്ചി: ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് ആക്രമിക്കപ്പെട്ട നടി. തന്റെ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്ന് നടി കുറിച്ചു. .ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള യാത്രയായിരുന്നു അത്.നടിയുടെ കുറിപ്പ് ഇങ്ങനെ, “അഞ്ച് വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും…
സിപിഐ (എം) കോഴിക്കോട് ജില്ലാ സമ്മേളനം ആരംഭിച്ചു. വെസ്‌റ്റ്‌ഹിൽ സമുദ്ര ഓഡിറ്റോറിയത്തിലെ എം കേളപ്പൻ നഗറിൽ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വെസ്റ്റ് ഹിൽ സമുദ്ര ഓഡിറ്റോറിയത്തിൽ ജില്ലാകമ്മിറ്റി അംഗം എ കെ പത്മനാഭൻ പതാക ഉയർത്തി. പി വിശ്വൻ…
സംഗീതപ്രേമികളുടെ ഇഷ്ട ഗായകന്‍ കെ ജെ യേശുദാസിന് 82-ാം പിറന്നാള്‍. അരനൂറ്റാണ്ടിലേറെയായി കാതുകള്‍ക്ക് ഇമ്പമായി ആ സ്വരമാധുരി നമുക്കൊപ്പമുണ്ട്. ഒമ്പതാം വയസില്‍ തുടങ്ങിയ സംഗീതസപര്യ തലമുറകള്‍ പിന്നിട്ട് ഇപ്പോഴും ആ ആലാപനം സംഗീത പ്രേമികളുടെ കാതുകളില്‍ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.22-ാം വയസില്‍ 1961 നവംബര്‍ 14നാണ് യേശുദാസിന്റെ…
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ടു യാത്രക്കാരിൽ നിന്നായി 84 ലക്ഷം രൂപ വരുന്ന 1734 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. ഇന്നലെ പുലർച്ചെ ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാഞ്ഞങ്ങാട് സ്വദേശി നിഖിൽ, വടകരയിലെ പ്രണവ് എന്നിവരിൽ നിന്നാണ് സ്വർണം…