എടപ്പാൾ മേൽപ്പാലം പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു

വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമായി, മലപ്പുറം എടപ്പാൾ മേൽപ്പാലം ജനങ്ങൾക്ക് തുറന്നു കൊടുത്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എം മുഹമ്മദ് റിയാസാണ് പാലം പൊതുജനങൾക്കായി തുറന്ന് കൊടുത്തത്. മേൽപ്പാല നിർമാണ പ്രവൃത്തികൾ ഇഴഞ്ഞു നീങ്ങിയത് ഏറെ വിവാദമായിരുന്നു. ഉത്സവന്തരീക്ഷത്തിലാണ് എടപ്പാളിൻ്റെ ദീർഘകാലഭിലാക്ഷമായ മേൽപ്പാലം ഉദ്ഘാടനം ചെയ്തത്.…

/

മുഖ്യമന്ത്രിക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം; 500 ഓളം ബിജെപി പ്രവർത്തകർക്കെതിരെ കേസ്, 3 പേര്‍ അറസ്റ്റില്‍

തൃശൂർ: തൃശൂർ കൊടുങ്ങല്ലൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ  പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ 500 ഓളം  ബിജെപി പ്രവർത്തകർക്കെതിരെ  പൊലീസ് കേസെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്തെന്നും പൊലീസ് അറിയിച്ചു. സത്യേഷ് ബലിദാന ദിനാചരണത്തിൻ്റെ ഭാഗമായി  കൊടുങ്ങല്ലൂരിൽ നടന്ന പ്രകടനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ…

/

ഒൻപത് വയസ്സുകാരിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഒൻപത് വയസ്സുകാരിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ഒറ്റപ്പാലം വരോടിലാണ് സംഭവം.ഷാൾ കഴുത്തിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കളിക്കുന്നതിനിടെ അപകടം സംഭവിച്ചതാണെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…

/

കടലാസ് പുലികള്‍ക്ക് മുന്നില്‍ യു.ഡി.എഫ് തോൽക്കില്ല; പ്രതിപക്ഷ നേതാവ്

കെ-റെയിലിൻ്റെ കല്ലിളക്കിയാല്‍ പല്ലു പോകുമെന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ഗൗനിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതുപോലുള്ള കടലാസ് പുലികള്‍ ബഹളമുണ്ടാക്കിയാല്‍ അതിന് മുന്നില്‍ യു.ഡി.എഫ് തോറ്റുകൊടുക്കില്ല. ആളുകളുടെ പല്ലുകൊഴിക്കലും കൈ വെട്ടലും കാലും തലയും വെട്ടലുമാണണ് സി.പി.ഐ.എമ്മിന്റെ പ്രധാന പണിയെന്നും…

/

കെ ആർ ഗൗരിയമ്മയുടെ ട്രഷറി നിക്ഷേപം; സഹോദരിയുടെ മകൾക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: കെ ആർ ഗൗരിയമ്മയുടെ വിവിധ ട്രഷറി നിക്ഷേപം സഹോദരിയുടെ മകൾ ഡോ ബീനാകുമാരിക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവ്. ആലപ്പുഴ, തിരുവന്തപുരം ട്രഷറികളിലുള്ള 34 ലക്ഷം രൂപയാണ് ഗൗരിയമ്മയെ പരിചരിച്ച ബീനാകുമാരിക്ക് കൈമാറേണ്ടത്. ട്രഷറിയിലെ നിക്ഷേപങ്ങൾക്ക്‌ നോമിനിയായി ആരെയും തീരുമാനിക്കാത്തതിനാൽ പണം പിൻവലിക്കാൻ അധികൃതർ…

//

ഓട്ടോയിടിച്ച് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

പയ്യന്നൂര്‍: ദേശീയപാതയിൽ പെരുമ്പയിൽ ഓട്ടോയിടിച്ച് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു.പയ്യന്നൂര്‍ കണ്ടോത്ത് പാട്യത്തെ കെ.വി.സുനീഷാണ് (40) മരണപ്പെട്ടത്.ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. ഓടിച്ചുവന്ന ഓട്ടോ നിര്‍ത്തി മറുഭാഗത്തെ കടയില്‍നിന്നും ഐസ്ക്രീം വാങ്ങുന്നതിനായി നടന്നുപോകവേയാണ് മറ്റൊരു ഓട്ടോയിടിച്ച് അപകടം.റോഡരികിലെ ഡിവൈഡറിൽ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റ്…

//

കെ എസ് ഇ ബിയുടെ അനുമതിയില്ലാതെ ജനറേറ്ററുകള്‍ ഉപയോഗിക്കരുത്:കണ്ണൂർ ജില്ലാ വൈദ്യുതി അപകട നിവാരണ സമിതി

കണ്ണൂര്‍ : കെ എസ് ഇ ബിയുടെ അനുമതിയില്ലാതെ ജനറേറ്ററുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ ആദ്യഘട്ടത്തില്‍ നോട്ടീസ് നല്‍കാന്‍ ജില്ലാതല വൈദ്യുതി അപകട നിവാരണ സമിതി യോഗം തീരുമാനിച്ചു.അനുമതി നേടാത്തവര്‍ക്കെതിരെ പിന്നീട് തുടര്‍നടപടികള്‍ കര്‍ശനമാക്കും.ജനറേറ്ററുകളില്‍ നിന്ന് ലൈനിലേക്ക് വൈദ്യുതി തിരിച്ചുകയറി അപകടങ്ങളുണ്ടാകുന്ന പശ്ചാത്തലത്തിലാണ് ഈ തിരുമാനം. ജില്ലാ…

/

സിൽവർ ലൈൻ; പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ സംഘർഷം

പഴയങ്ങാടിയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ സംഘർഷം. സമരക്കാർക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.മാടായിപ്പാറയിൽ കഴിഞ്ഞദിവസം സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച സർവ്വേ കല്ല് പിഴുത് മാറ്റിയിരുന്നു. പ്രസ്തുത ദൃശ്യങ്ങൾ ചെറുകുന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പുത്തൻപുരയ്ക്കൽ രാഹുൽ…

//

നെഞ്ചിൻകൂടിനുള്ളിൽ ഒന്നര കിലോ ഭാരമുള്ള തൈറോയ്ഡ് മുഴ; കണ്ണൂർ സ്വദേശിനിക്ക് 4 മണിക്കൂർ ശസ്ത്രക്രിയ

കണ്ണൂർ: യുവതിയുടെ നെഞ്ചിൻകൂടിനുള്ളിൽ നിന്ന് ഒന്നര കിലോ ഭാരമുള്ള തൈറോയ്ഡ് മുഴ നീക്കം ചെയ്തു. കണ്ണൂർ സ്വദേശിനിയായ നാൽപതുകാരിയുടെ ശരീരത്തിൽ നിന്നാണ് ഭാരമേറിയ മുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ നാലു മണിക്കൂറോളം നീണ്ട സങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കിയത്.രോഗിക്ക് 15 വർഷത്തോളമായി കഴുത്തിൽ തൈറോയ്ഡ്…

/

ആറളം ഫാം സ്വദേശി കേളകം വില്ലേജ് ഓഫീസിന് സമീപം മരിച്ച നിലയിൽ

കേളകം: കേളകം വില്ലേജ് ഓഫീസിന് സമീപത്തെ കൃഷിയിടത്തിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ആറളം ഫാം സ്വദേശി തോണിക്കുഴിയിൽ സുധാകര(50)നെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്. കേളകം പോലീസ് സ്ഥലത്തെത്തി പരിശോധന ഇൻക്വസ്റ്റ് നടത്തുന്നു.…

///