അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസിൽ സസ്പെൻഷനിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സർവ്വീസിലേക്ക് തിരിച്ചെത്തുന്നു. സസ്പെൻഷൻ കാലാവധി തീർന്നതോടെ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാർശ നൽകി. ശുപാർശയിൽ മുഖ്യമന്ത്രി ഉടൻ അന്തിമ തീരുമാനമെടുക്കും.മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എം ശിവശങ്കർ സർവ്വീസിന് പുറത്തായി…
കൊച്ചി: ഉത്ര കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിച്ച വിചാരണ കോടതി ഉത്തരവിനെതിരെ സൂരജ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. മാപ്പ് സാക്ഷിയുടെ മൊഴി വസ്തുതാപരമല്ല എന്നാണ് സൂരജിന്‍റെ വാദം. പാമ്പുകളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ തന്റെ ഫോണിൽ നിന്ന് വീണ്ടെടുത്തിട്ടില്ലെന്നും സൂരജിന്‍റെ അപ്പീലില്‍ പറയുന്നു. അപ്പീൽ ഫയലിൽ സ്വീകരിച്ച…
തിരുവനന്തപുരം: കെ – റയിൽ നടപ്പാക്കുന്ന തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള അതിവേഗറയിൽ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയിൽ ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്കുള്ള പുനരധിവാസപാക്കേജായി. വീട് നഷ്ടപ്പെടുകയോ, ഭൂമി നഷ്ടപ്പെടുകയോ ചെയ്താൽ, അതിദരിദ്രരായ ആളുകൾക്ക് അടക്കം എത്രയാകും നഷ്ടപരിഹാരമടക്കമുള്ള തുകയെന്ന വിവരങ്ങളാണ് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. ഭൂമിയും കെട്ടിടങ്ങളും…
ബി.ജെ.പിയെ പ്രതിരോധിക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസ് നയങ്ങളാണ് ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത്. സംസ്ഥാന തലത്തിൽ മതനിരപേക്ഷ ബദലുകളാണ് വേണ്ടെതെന്നും കോടിയേരി വ്യക്തമാക്കി. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമർശനം.കോൺഗ്രസിൻ്റെ വർഗീയ പ്രീണന നയം സംഘപരിവാർ ഉപയോഗപ്പെടുത്തി. സംഘപരിവാറിൻ്റെ വർഗീയ രാഷ്ട്രീയത്തിനെതിരെ…
മാവേലി എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് എസിപി റിപ്പോർട്ട്. യാത്രക്കാരൻ മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്‍തിരുന്നു. ടി ടി ഇ യുടെ ആവശ്യപ്രകാരമാണ് പൊലീസ് ഇടപെട്ടത്. എന്നാൽ, ഇയാളെ വൈദ്യപരിശോധന നടത്താതിരുന്നതും കേസ് രജിസ്റ്റർ…
കണ്ണൂർ: കണ്ണൂർ കോലത്ത് വയൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന മായാ ബസ്സ് ഓടിക്കൊണ്ടിരിക്കെ കത്തിനശിച്ചു. പൊടിക്കുണ്ട് മിൽമയ്ക്ക് അടുത്തുവച്ചായിരുന്നു അപകടം .ഗിയർബോക്സിൽ നിന്നാണ് തീ പടർന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഡ്രൈവർ ഉടൻ തന്നെ നിർത്തി യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ ആർക്കും പരിക്കില്ല. ബസ് പൂർണമായും…
ശബരിമല:ശബരിമല മാളികപ്പുറത്ത് ശുചീകരണ പ്രവർത്തകനെ ആക്രമിച്ചു, തേങ്ങ കൊണ്ടുള്ള മർദനത്തിൽ തലയോട് പൊട്ടി.നടയടച്ച ശേഷവും മാളികപ്പുറം മേല്‍ശാന്തിയുടെ മുറിക്ക് സമീപത്തെ വഴിയിലൂടെ കയറ്റി വിടാന്‍ വിസമ്മതിച്ചതിനാണ് ആക്രമണം.കോഴിക്കോട് ഉള്ളേരി സ്വദേശി ദിനീഷിനെയാണ് (36) ആക്രമിച്ചത്. കയ്യിലിരുന്ന തേങ്ങാകൊണ്ട് തലയിലടിക്കുകയായിരുന്നു. തലയ്ക്ക് പൊട്ടലേറ്റ ഇയാളെ സന്നിധാനം…
നടിയെ ആക്രമിച്ച കേസിൽ ആശങ്ക രേഖപ്പെടുത്തി ആക്രമിക്കപ്പെട്ട നടി.തുടരന്വേഷണം ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്ക് കത്തയച്ചു. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നും രണ്ടാം പബ്ലിക് പ്രോസിക്യൂട്ടറുടെ രാജിയിൽ ആശങ്കയുണ്ടെന്നും നടി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് വി എൻ അനിൽ കുമാർ…
തിരുവനന്തപുരം: സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂര്‍ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.ഇതില്‍ 25 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 2 പേര്‍ ഹൈ റിസ്‌ക്…
ലണ്ടന്‍: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ലോകമെങ്ങും അതിവേഗം വ്യാപിക്കുകയാണ്. അണുബാധ നിരക്ക് വളരെ കൂടുതലാണെങ്കിലും ഒമിക്രോണിനെ തീവ്രത കുറഞ്ഞ വകഭേദമായാണ് കരുതപ്പെടുന്നത്.കൊവിഡിന്റെ ലക്ഷണങ്ങള്‍ തന്നെയാണ് ഇവയ്ക്കുമുള്ളതെന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കിയത്. എന്നാല്‍ പുതിയ രണ്ട് രോഗ ലക്ഷണങ്ങള്‍ കൂടി ആരോഗ്യ വിദഗ്ദ്ധര്‍ വെളിപ്പെടുത്തുകയാണ്.പനി, തൊണ്ടവേദന,…