അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
ആൺകുട്ടികളും പെൺകുട്ടികളും മാത്രം പഠിക്കുന്ന സ്കൂളുകൾ പി.ടി.എ തീരുമാനപ്രകാരം മിക്സഡ് സ്കൂളാക്കുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. സംസ്ഥാനത്ത് ജെൻഡര്‍ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കാൻ സർക്കാരിന് നീക്കമുണ്ടെന്ന്…
തിരുവനന്തപുരം: പച്ചക്കറി വിലകുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായി ആന്ധ്രാപ്രദേശില്‍ (Andhra Pradesh) നിന്ന് 10 ടൺ തക്കാളി കൃഷി വകുപ്പ് കേരളത്തിലെത്തിച്ചു. ആന്ധ്രയിലെ കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച തക്കാളി 48 രൂപയ്ക്കാണ് ഹോർട്ടിക്കോർപ്പ് വഴി വിൽക്കുന്നത്. ആനയറ ഹോർട്ടിക്കോർപ്പ് ഗോഡൗണിൽ കൃഷി വകുപ്പ് ഡയറക്ടർ തക്കാളി…
ശ്രീകണ്ഠപുരം: സജീവ് ജോസഫ് എംഎൽഎ യുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശാ ദർശന്റെ ഭാഗമായി ഇരിക്കൂർ നിയോജക മണ്ഡലത്തിലെ കായിക താരങ്ങൾക്ക് പി.ടി. ഉഷയുമായി സംവദിക്കാൻ അവസരമൊരുക്കുന്നു.30 ന് വൈകുന്നേരം അഞ്ചിന് ശ്രീകണ്ഠപുരത്ത് നടക്കുന്ന പരിപാടിയിൽ മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുത്ത കായിക…
സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകന യോഗം ചേരും. സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമോ എന്ന കാര്യം യോഗം പരിഗണിക്കും. സംസ്ഥാനത്തെ വാക്‌സിനേഷൻ ഊർജ്ജിതമാക്കാനുളള നടപടികൾ യോഗത്തിൽ ചർച്ചയാകും. ഓൺലൈനായാണ് യോഗം.സംസ്ഥാനത്ത് ഇന്നലെ 19 പേർക്ക് കൂടി…
എസ്എസ്എൽസി , ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ്. ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയാണ്.രാവിലെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി…
ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപന. ക്രിസ്മസ് തലേന്ന് ബെവ്‌കോ മാത്രം വിറ്റത് 65 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തെക്കാൾ 10 കോടിയുടെ കൂടുതൽ കച്ചവടമാണ് നടന്നത്.ഏറ്റവും കൂടുതൽ മദ്യം വിറ്റുപോയത് തിരുവനന്തപുരത്താണ്. പവർ ഹൗസിലെ ബെവ്‌കോ ഔട്ട്‌ലെറ്റിൽ വിറ്റത് 73.54 ലക്ഷം രൂപയുടെ…
രാജ്യത്ത് ജനുവരി 10 മുതൽ മുൻ കരുതൽ ഡോസ് നൽകി തുടങ്ങുമെന്ന് ആരോഗ്യ മന്ത്രാലയം. ആദ്യം സ്വീകരിച്ച അതേ വാക്‌സിനാകും ബൂസ്റ്റർ ഡോസായി ലഭിക്കുക. വാക്‌സിനുകൾ സംയോജിപ്പിച്ച് ഉപയോഗിക്കുന്നത് വെല്ലൂർ മെഡിക്കൽ കോളജിൽ നടന്ന പഠനങ്ങളുടെ അന്തിമ വിശകലനത്തിന് ശേഷമായിരിക്കുമെന്ന് സർക്കാർ അറിയിച്ചു.മൂന്ന് കോടി…
കണ്ണൂർ: കണ്ണൂർ പ്രസ്സ് ക്ലബ് ലിഫ്റ്റ് കോംപ്ലക്സിന്റെ ശിലാസ്ഥാപന കർമ്മം സ്പീക്കർ എം.ബി രാജേഷ് നിർവ്വഹിച്ചു. ജില്ലയുടെ സാമൂഹിക സാംസ്കാരിക വികസന കാര്യങ്ങളിൽ സജീവമായി നിലകൊള്ളുന്ന കണ്ണൂർ പ്രസ്സ് ക്ലബിന്റെ പ്രവർത്തനം കൂടുതൽ സൗകര്യപ്രദമായി മുന്നോട്ടു പോകാൻ പുതിയ ലിഫ്റ്റ് കോംപ്ലക്സ് സഹായകരമാകട്ടെയെന്ന് എം.ബി…
കാർഷിക നിയമങ്ങൾ വീണ്ടും വന്നേക്കുമെന്ന് സൂചന നൽകി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. ഇത് സംബന്ധിച്ച് ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ ഒരു പൊതുപരിപാടിയിലാണ് മന്ത്രിയുടെ പരാമർശം. കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ കേന്ദ്ര സർക്കാരിന് നിരാശയില്ലെന്നും മന്ത്രി പറഞ്ഞു.…
കേരളത്തിനു പിന്നാലെ ദുബൈയിലും തരംഗമായി ടോവിനോ തോമസ് ചിത്രം ‘മിന്നൽ മുരളി’. ദുബൈയിലുള്ള ‘ഐൻ ദുബൈ’ എന്ന ലോകോത്തര യന്ത്ര ഊഞ്ഞാലിൽ ചിത്രത്തിന്റെ വീഡിയോ പ്രദർശിപ്പിച്ചു. ഇതാദ്യമായാണ് ഐൻ ദുബൈ എന്ന കൂറ്റൻ ഊഞ്ഞാൽ ചക്രത്തിൽ ഒരു മലയാള സിനിമ പ്രദർശിപ്പിക്കുന്നത്. കുടുംബസമേതമെത്തിയ ടോവിനോ…