അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് മജ്ലിസ് ശൂറാംഗവും പണ്ഡിതനുമായ മൗലാനാ മുഹമ്മദ് യൂസഫ് ഇസ്‌ലാഹി(89) നിര്യാതനായി. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനായ അദ്ദേഹം ഇന്ന് രാവിലെയാണ് അന്തരിച്ചത്. പഞ്ചാബിലെ ആട്ടോറിയിൽ 1932 ലാണ് ഇദ്ദേഹത്തിന്റെ ജനനം. ഉത്തർ പ്രദേശിലെ ബറേലിയിലാണ് പ്രാഥമിക വിദ്യാഭ്യാസം. സഹാറൻപൂരിലെ മസ്ഹറുൽ…
നോക്കുകൂലിക്കെതിരെ ഹൈക്കോടതി ഉത്തരവ്. നോക്കുകൂലി ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ട്രേഡ് യൂണിയനുകൾ, ചുമട്ടു തൊഴിലാളികൾ തുടങ്ങി ആരും നോക്കുകൂലി ആവശ്യപ്പെടുന്നത് കുറ്റകരമാണെന്നും പരാതി ലഭിച്ചാൽ പൊലീസ് കേസെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിൽ ഐപിസി 383, ഐപിസി 503 വകുപ്പുകൾ ചുമത്താമെന്ന് ഹൈക്കോടതി അറിയിച്ചു.നോക്കുകൂലി…
വന്യമൃഗങ്ങളുടെ ആക്രമണം നേരിടുന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനായി സംസ്ഥാന തല, ജില്ലാ തല സമിതികൾ രൂപീകരിച്ച് സർക്കാർ ഉത്തരവ്. സംസ്ഥാന തല കമ്മിറ്റിയുടെ ചെയർമാൻ ചീഫ് സെക്രട്ടറിയാണ്. ജില്ലാ തലത്തിൽ കളക്ടർ അധ്യക്ഷനാകും.ദേശീയ വന്യജീവി ബോര്‍ഡിൻ്റെ ശുപാര്‍ശ പ്രകാരമാണ് സമിതികള്‍ രൂപീകരിച്ചത്.…
തിരുവനന്തപുരം: എൽജെഡി വിട്ട പ്രമുഖ നേതാവ് ഷെയ്ക്ക് പി ഹാരിസ് സിപിഎമ്മിലേക്ക് .തിരുവനന്തപുരത്ത് കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സിപിഎമ്മിനൊപ്പം ചേർന്നു പ്രവർത്തിക്കാനുള്ള തീരുമാനം ഷെയ്ക്ക് പി ഹാരിസ് പ്രഖ്യാപിച്ചത്. സിപിഎമ്മിൽ ചേരുന്നതുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണനുമായി ചർച്ച നടത്തി. ചർച്ചയിൽ അനുഭാവപൂർണമായ…
ദില്ലി: രാജ്യത്ത് കുട്ടികൾക്ക് കൊവിഡ് വാക്സിൻ ഉടനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. രാജ്യത്ത് 88 ശതമാനം പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. 137 കോടി വാക്സിൻ ഇതുവരെ നൽകിയെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. രണ്ട് പുതിയ വാക്സിനുകളുടെ അനുമതി പരിഗണനയിലാണെന്നും അദ്ദേഹം…
കണ്ണൂർ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. മുഴത്തടം സ്വദേശി മുഹമ്മദ് ഷഹസാദ്(32) ആണ് പിടിയിലായത്. കാൽടെക്സിന് സമീപം വച്ച് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് ഞായറാഴ്ചയാണ് പ്രതിയെ പിടികൂടുന്നത്. ഇയാളുടെ കൈയിൽനിന്നും 1.480 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്.…
കൊച്ചി: നാലുദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് ചൊവ്വാഴ്ചയെത്തും. കാസര്‍കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് രാഷ്ട്രപതി കേരളത്തില്‍ എത്തുന്നത്. 21ന് കാസര്‍കോട് പെരിയ കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിലാണ് അദ്ദേഹം…
എല്‍.ജെ.ഡിയില്‍ നിന്ന് രാജിവച്ച ഷെയ്ഖ് പി.ഹാരിസ് സിപിഎമ്മിലേക്ക്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഷെയ്ഖ് പി ഹാരിസ് കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസമാണ് എല്‍ജെഡി ജനറല്‍ സെക്രട്ടറിയായിരുന്ന ഷെയ്ഖ് പി.ഹാരിസും മറ്റ് നേതാക്കളും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചത്.കോടിയേരി ബാലകൃഷ്ണൻ കാര്യങ്ങൾ വിശദീകരിച്ചെന്ന്…
ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷനിൽ പരാതി പറയാനെത്തിയ യുവാക്കളെ മർദിച്ചെന്നും കള്ളക്കേസിൽ കുടുക്കിയെന്നുമുള്ള പരാതിയിൽ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. ആലപ്പുഴ എസ്.പി ബുധനാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഹരജിയിൽ ഉന്നയിച്ചിരിക്കുന്ന പൊലീസിനെതിരായ ആരോപണങ്ങൾ ഗൗരവതരമാണ്. നിയമസംവിധാനത്തെ പരിഹസിക്കുന്നതിന് തുല്യമാണിതെന്നും കോടതി കുറ്റപ്പെടുത്തി. സിവിൽ…
കൊല്ലം: കെ റെയിൽ (K Rail) സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധം. കൊല്ലം കൊട്ടിയം വഞ്ചിമുക്കിലാണ് സംഭവം ഉണ്ടായത്. റിട്ടയേർഡ് കെഎസ്ആർടിസി ഉദ്യോഗസ്ഥൻ ജയകുമാറും കുടുംബവുമാണ് ദേഹത്ത് പെട്രോൾ ഒഴിച്ചത് പ്രതിഷേധിച്ചത്. കയ്യിൽ ലൈറ്ററുമായാണ് കുടുംബം പ്രതിഷേധിച്ചത്. സ്ഥലമേറ്റെടുപ്പിന്‍റെ ഭാഗമായി കല്ലിടാൻ ഉദ്യോഗസ്ഥർ…