ഗുരുവായൂരപ്പന്‍റെ ഥാര്‍ ഇനി അമല്‍ മുഹമ്മദിന് സ്വന്തം

ഗുരുവായൂർ ക്ഷേത്രത്തിന് കാണിക്കയായി ലഭിച്ച ഥാർ ഇനി എറണാകുളം സ്വദേശി അമല്‍ മുഹമ്മദിന് സ്വന്തം. 15,10,000 രൂപയ്ക്കാണ് അമല്‍ മുഹമ്മദ് ഥാര്‍ സ്വന്തമാക്കിയത്. 15 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ഒരാള്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്. ബഹ്‌റൈനില്‍ ബിസിനസ്സ് ചെയ്യുകയാണ് അമല്‍…

/

കെ റെയില്‍ സിപിഎമ്മിന് കുംഭകോണം നടത്താനുള്ള പദ്ധതി: ടി സിദ്ദിഖ്

കണ്ണൂര്‍: കേരളത്തിലെ ജനങ്ങളെ പെരുവഴിയിലാക്കുന്ന കെ റെയില്‍ പദ്ധതി സിപിഎമ്മിന് കുംഭകോണത്തിനുള്ള പദ്ധതിയാണെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ്. കെ റെയില്‍ പദ്ധതിക്കെതിരെ സംസ്ഥാന വ്യാപകമായി യുഡിഎഫ് നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി ഇന്നലെ കണ്ണൂര്‍ കലക്ടറേറ്റ് പടിക്കലേക്ക്…

//

ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ ഇ സഞ്ജീവനി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തുടക്കത്തില്‍ കോഴിക്കോട് ജില്ലയിലാണ് ഡോക്ടര്‍ ടു ഡോക്ടര്‍ സേവനം ആരംഭിച്ചത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഈ ജില്ലയില്‍ മാത്രമായി 200ല്‍ അധികം രോഗികള്‍ക്ക് സേവനം…

/

കോട്ടയം മെഡിക്കല്‍ കോളേജില്‍ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചു

കോട്ടയം മെഡി.കോളജ് ആശുപത്രിയിൽ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചു. ആശുപത്രിയ്ക്ക് പിന്നിൽ മാലിന്യം തള്ളുന്ന സ്ഥലത്താണ് തീ ആളിപ്പടർന്നത് . ഈ സമയം ആശുപത്രിയിലെ ശുചീകരണ വിഭാഗം ജീവനക്കാർ ഇവിടെ ഉണ്ടായിരുന്നു. ഇവർ സ്ഥലത്തു നിന്നും ഓടി രക്ഷപെട്ടതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ഷോട്ട് സര്‍ക്യൂട്ടാണ്…

/

മട്ടന്നൂർ കളറോഡിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു: രണ്ട്പേർക്ക് പരിക്ക്

മട്ടന്നൂർ: മട്ടന്നൂർ കളറോഡിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു .രണ്ട് പേർക്ക് പരിക്കേറ്റു.രണ്ട് പേരെയും ആശുപത്രിയിലെക്ക് മാറ്റി. ചാവശ്ശേരി മണ്ണോറ സ്വദേശി ഷജിത്ത് (33) ആണ് മരണപ്പെട്ടത്. പെട്രോൾ പമ്പിനായി നിർമ്മാണം നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. മണ്ണിനടിയിൽപ്പെട്ട തൊഴിലാളികളെ ഫയർഫോഴ്സും നാട്ടുകാരുമാണ് പുറത്തെടുത്തത്…

//

ഈഴവർക്കൊപ്പം പരിഗണിക്കരുത്, തിയ്യ സമുദായത്തിന് പ്രത്യേക സംവരണം വേണമെന്ന് ക്ഷേമ സമിതി

കണ്ണൂർ: ഈഴവ, തിയ്യ വിഭാഗങ്ങളെ ഒറ്റ കാറ്റഗറിയായി സംവരണത്തിന് പരിഗണിക്കുന്നതിനാൽ സർക്കാർ നിയമനങ്ങളിൽ നിന്നും തിയ്യ സമുദായം തഴയപ്പെടുന്നെന്ന് പരാതി. 14 ശതമാനം സംവരണത്തിൽ 12 ശതമാനവും ഈഴവ വിഭാഗത്തിനാണ് ലഭിക്കുന്നതെന്നാണ് തിയ്യ ക്ഷേമസഭയുടെ ആക്ഷേപം. തിയ്യരെ പ്രത്യേക വിഭാഗമായി പരിഗണിച്ച് ഏഴ് ശതമാനം…

/

അണ്ടർ 19 ഏഷ്യാ കപ്പ്: യുഎഇയുടെ ക്യാപ്റ്റനായി കണ്ണൂരുകാരൻ

ഈ മാസം നടക്കാനിരിക്കുന്ന അണ്ടർ 19 ഏഷ്യാ കപ്പിനുള്ള യുഎഇ ടീമിനെ നയിക്കുക കണ്ണൂരുകാരൻ. കണ്ണൂർ രാമന്തളി സ്വദേശി ഷറഫുദ്ദീന്റെയും പഴയങ്ങാടി വാടിക്കൽ റുഫൈസയുടെയും മകനായ അലിഷാൻ ഷറഫുവാണ് യുഎഇയെ നയിക്കുക. ടീമിൽ മുൻപും പലതവണ മലയാളി താരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് യുഎഇ ക്രിക്കറ്റ്…

//

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്നതിനെതിരെ കോൺഗ്രസ്

സ്ത്രീകളുടെ വിവാഹപ്രായം വർദ്ധിപ്പിക്കുന്നത്തിനെതിരെ കോൺഗ്രസ് കേന്ദ്ര നേതൃത്വവും. സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്നതിൽ പാർട്ടിയുടെ അന്തിമതീരുമാനം തിങ്കളാഴ്ച ഉണ്ടായേക്കും. എടുത്തു ചാടി അഭിപ്രായം പറയേണ്ടെന്നും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കേണ്ടെന്നുമാണ് കോൺഗ്രസിന്റെ തീരുമാനം. സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായ പരിധി 18 ൽ നിന്ന്…

/

സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

തിരുവനന്തപുരം:  സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. യാത്ര നിരക്ക് വർധനവുമായി ബന്ധപെട്ട് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂലമായ  നടപടികൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സമരം മാറ്റിവെക്കാൻ സ്വകാര്യ ബസ് ഉടമകളുടെ  തീരുമാനം. അനിശ്ചിതകാല സമരം…

/

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്ന നടപടി ദുരൂഹമാണ്, നിയമത്തിന്റെ ആവശ്യമില്ല-കോടിയേരി

പെൺകുട്ടികളുടെ വിവാഹപ്രായം 21ലേക്ക് ഉയർത്തുന്ന കേന്ദ്രസർക്കാർ നടപടി ദുരൂഹമാണെന്നും അത്തരം നിയമത്തിന്റെ ആവശ്യം ഇപ്പോഴില്ലെന്നും സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യത്തിൽ സിപിഎമ്മിനകത്ത് ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിന് അധികാരം നഷ്ടപ്പെട്ട വെപ്രാളമാണെന്നും അതുകൊണ്ട് തീവ്രനിലപാട് സ്വീകരിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ…

/