അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
സര്‍വകലാശാലയില്‍ രാഷ്ട്രീയ നിയമനം നടന്നിട്ടില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍. വി സി ആയുള്ള തന്റേത് രാഷ്ട്രീയ നിയമനമാണോ എന്ന് നിയമിച്ചവരോട് ചോദിക്കണം. കേരളാ ഗവര്‍ണരാണ് നിയമനം നടത്തിയത്. സ്ഥാനം ഒഴിയുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.അതേസമയം കാലടി,…
ഡോക്ടറേറ്റ് വിവാദത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും മൂന്ന് മാസത്തിനിടെ 36 വാർത്തകൾ ഉണ്ടായെന്നും വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ. ഇത്രയും കാലം പ്രതികരിക്കാതെ ഇരുന്നത് കോടതിയുടെ പരിഗണനയിൽ ഇരുന്ന വിഷയം ആയതിനാലാണെന്നും അവർ പറഞ്ഞു. വനിതാ കമ്മീഷൻ അംഗമാകാൻ വിദ്യാഭ്യാസ യോഗ്യത പറയുന്നില്ലെങ്കിലും…
കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസിൽ സിബിഐ പ്രതിചേർത്ത മുൻ എംഎൽഎ കെ വി കുഞ്ഞിരാമന്‍ അടക്കമുള്ളവരോട് കൊച്ചി സിബിഐ കോടതിയിൽ ഹാജരാവാൻ നിർദേശം. ഈ മാസം 15ന് ഹാജറാകണമെന്നാണ് എറണാകുളം സിജെഎം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. സിബിഐ പ്രതി ചേർത്ത മുൻ എംഎൽഎ…
കോഴിക്കോട് നടന്ന മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ റാലിക്കെതിരെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് പൊലിസ് കേസെടുത്തു. നേതാക്കൾക്കും കണ്ടാലറിയാവുന്ന 10,000 പ്രവർത്തകർക്കുമെതിരെയാണ് കോഴിക്കോട് വെള്ളയിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്. അനുമതിയില്ലാതെ ജാഥ നടത്തി, ഗതാഗതം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. …
തൃശ്ശൂർ: ഊട്ടിയിലെ കൂനൂർ ഹെലികോപ്ടര്‍ അപകടത്തിൽ കൊല്ലപ്പെട്ട മലയാളി സൈനികൻ പ്രദീപ് കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും. രാവിലെ ഏഴിന് ദില്ലിയിൽ നിന്ന് ഭൗതിക ശരീരം കോയമ്പത്തൂരിലേക്ക് പുറപ്പെടും. രാവിലെ 11 മണിയോടെ കോയമ്പത്തൂരിലെ സൈനിക കേന്ദ്രത്തിൽ എത്തിക്കും. ഉച്ചയോടെ ജന്മനാടായ തൃശൂർ…
കണ്ണൂർ:കണ്ണൂരിലെ മട്ടന്നൂരിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ലോറി ഡ്രൈവർ അരുൺ വിജയനും ക്ലീനർ രവീന്ദ്രനുമാണ് മരിച്ചത് . രണ്ടുപേരും ഇരിട്ടി സ്വദേശികളാണ്. ഇന്ന് പുലർച്ച 5 മണിക്കാണ് സംഭവമുണ്ടായത്. …
കര്‍ഷക സമരം വിജയിപ്പിച്ച കര്‍ഷക സംഘടനകളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വര്‍ഷത്തിലധികം നീണ്ട കര്‍ഷക സമരം ഐതിഹാസിക വിജയം നേടിയിരിക്കുകയാണ്. സമരം നടത്തിയവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് എഴുനൂറിലധികം കര്‍ഷകര്‍ ജീവത്യാഗം നടത്തേണ്ടിവന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പരാമര്‍ശിച്ചു.…
കൂനൂരിൽ സൈനിക ഹെലികോപ്‌റ്റർ അപകടത്തിൽ ജീവൻ നഷ്ടമായ മലയാളി വ്യോമസേന വാറൻ്റ് ഓഫീസർ എ. പ്രദീപിൻ്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. മൃതദേഹം ഇന്ന് രാത്രി ഡൽഹിയിൽ നിന്ന് സുലൂർ വിമാനത്താവളത്തിൽ എത്തിക്കും. മൃതദേഹം വിമാന മാർഗം കൊച്ചിയിലെത്തിച്ച് റോഡ് മാർഗം തൃശൂരിലെത്തിക്കുമെന്നാണ് വിവരം. എ.…
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെതിരെ കോഴിക്കോട് നടത്തിയ റാലിയില്‍ ലീഗ് നേതാക്കള്‍ നടത്തിയ വിവാദ പ്രസ്താവനകള്‍ക്കെതിരേ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ. മുസ്‍ലിം ലീഗിന്‍റെ വിവാദപ്രസംഗം അപരിഷ്‌കൃതവും കേരളത്തിന്‍റെ ഉയർന്ന സാംസ്‌കാരിക പൈതൃകത്തിന് അപമാനകരവുമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിന്‍റെ സമാധാനാന്തരീക്ഷവും മതസൗഹാർദ്ദവും…
കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ നവജാത ശിശുവിന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. വളർത്താൻ കഴിയാത്തത് കൊണ്ട് കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്നതാണെന്ന് അമ്മ നിഷ കുറ്റസമ്മതം നടത്തി. നിഷയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഞായറാഴ്ചയാണ് ഇടക്കുന്നം മുക്കാലി സ്വദേശികളായ സുരേഷിന്‍റെയും നിഷയുടെയും നാലുദിവസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം ശുചിമുറിയിലെ വാട്ടർ…