അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
മന്ത്രി മുഹമ്മദ് റിയാസിനെതിരായ വിവാദ പരാമർശത്തില്‍ ഖേദപ്രകടനവുമായി മുസ്‍ലിം ലീഗ് നേതാവ് അബ്ദുറഹ്മാൻ കല്ലായി. സൂചിപ്പിക്കാൻ ഉദ്ദേശിച്ചത് വ്യക്തി ജീവിതത്തിലെ മതപരമായ കാഴ്ചപ്പാടാണെന്നും ആരെയും വ്യക്തിപരമായി വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സംഭവം വിവാദമായതില്‍ ദുഃഖമുണ്ടെന്നും അബ്ദുറഹ്മാൻ കല്ലായി പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചില്‍ വെച്ച്…
ഗാർഹിക പീഡന പരാതികളിൽ ഉടൻ അന്വേഷണം നടത്തണമെന്ന് ഡിജിപി അനിൽകാന്ത്. പൊലീസ് യോഗത്തിലാണ് ഡി.ജി.പിയുടെ നിർദേശം. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ പ്രത്യേക ജാഗ്രതവേണമെന്നും പോക്‌സോ കേസുകളിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്നും ഡിജിപി കർശന നിർദേശം നൽകി. കോടതികൾക്ക്…
കൂനൂരിലെ സൈനിക ഹെലികോപ്റ്റർ അപകടം തമിഴ്നാട് പൊലീസ് അന്വേഷിക്കുമെന്ന് ഡി ജിപി ശൈലേന്ദ്രബാബു അറിയിച്ചു. ഊട്ടി എഡി എസ്പി മുത്തുമാണിക്യത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ചു. പ്രദേശവാസികളിൽ നിന്ന് മൊഴിയെടുത്തെന്നും അന്വേഷണ വിവരങ്ങൾ സംയുക്തസേനാ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംയുക്ത സൈനിക…
കണ്ണൂർ: വഖഫ് ബോർഡിലെ പി എസ് സി നിയമന വിവാദത്തിൽ മുസ്ലിം ലീഗിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. മുസ്ലിമിന്റെ മുഴുവൻ അട്ടിപ്പേറവകാശം ലീഗ് കൊണ്ടുനടക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു.…
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ മുദ്രാവാക്യവുമായി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍. വഖഫ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നടത്തിയ വഖഫ് സംരക്ഷണ റാലിയിലായിരുന്നു ലീഗ് പ്രവര്‍ത്തകരുടെ അധിക്ഷേപകരമായ മുദ്രാവാക്യം. ”ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം, ഓര്‍ത്തുകളിച്ചോ…
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികൾക്കും ജാമ്യമില്ല. എറണാകുളം സിജെഎം കോടതിയുടേതാണ് ഉത്തരവ്. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്താ മധു, റജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തളളിയത്. ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്ന…
തിരുവനന്തപുരം : സംസ്ഥാനത്ത് മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടര്‍മാര്‍ സമരം തുടരുന്നത് നിർഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് . പിജി ഡോക്ടർമാർ നടത്തുന്ന സമരത്തോട് ഇതുവരെ സ്വീകരിച്ചത് അനുകൂല നിലപാടാണ്. സമരം നടത്തുന്നവരോട് രണ്ടുതവണ ചര്‍ച്ച നടത്തി. 373 റസിഡന്‍റ് ജൂനിയർ ഡോക്ടര്‍മാരെ തിങ്കളാഴ്ച്ചയ്ക്കകം നിയമിക്കും. ഒന്നാം…
പാർട്ടി അംഗങ്ങൾക്ക് വീണ്ടും മുന്നറിയിപ്പുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനഭരണം ലഭിച്ചതുകൊണ്ട് ഇനി അഹങ്കരിച്ചുകളയാം എന്നുകരുതരുത്. സാധാരണ പൗരന്മാരുടെയോ മറ്റുള്ളവരുടെയോ മെക്കിട്ട്കയറാമെന്ന് ഏതെങ്കിലും നേതാവോ പ്രവർത്തകനോ കരുതിയാൽ അവർക്ക് സ്ഥാനം പാർട്ടിക്ക് പുറത്താണെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. എൽഡിഎഫ് സർക്കാർ സിപിഐഎമ്മിന്റെ…
കോഴിക്കോട്: പേരാമ്പ്രയിൽ അമ്മയും രണ്ട് മക്കളും തീ കൊളുത്തി മരിച്ചു. പേരാമ്പ്ര മുളിയങ്ങൽ നടുക്കണ്ടി പ്രിയ (32) മക്കളായ പുണ്യതീർത്ഥ (13) നിവേദിത (4) എന്നിവരാണ് മരിച്ചത്. പുലർച്ചെ 2.30 ഓടെയാണ് സംഭവം. ശബ്ദം കേട്ട് ബന്ധുക്കൾ എത്തി മൂന്ന് പേരെയും മെഡിക്കൽ കോളേജ്…
കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ച മലയാളി ജൂനിയർ വാറന്‍റ് ഓഫീസർ എ പ്രദീപിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും. ഡിഎൻഎ പരിശോധന പൂർത്തിയാകാൻ മൂന്ന് ദിവസം വരെ എടുത്തേക്കും. കുടുംബത്തിലെ ആരുടെയും ഡിഎൻഎ സാമ്പിൾ ഇതുവരെ എടുത്തിട്ടില്ലെന്ന് പ്രദീപിന്‍റെ സഹോദരൻ പ്രസാദ് പറഞ്ഞു. വിമാന മാര്‍ഗം…