കര്‍ക്കിടക വാവിന്റെ ഭാഗമായുള്ള ബലി തർപ്പണ സമയത്ത് ആളുകള്‍ മുൻകരുതൽ എടുക്കണം; ജില്ലാ ഭരണകൂടം

കനത്ത മഴയെ തുടർന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉള്ളതിനാൽ കടലിലും തീരപ്രദേശങ്ങളിലും പുഴയോരങ്ങളിലും ശനിയാഴ്ച കര്‍ക്കിടക വാവിന്റെ ഭാഗമായുള്ള ബലി തർപ്പണ സമയത്ത് ആളുകള്‍ മുൻകരുതൽ എടുക്കണമെന്ന് ജില്ലാ ഭരണകൂടം. ബലിതര്‍പ്പണസമയത്ത് സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ എല്ലാവരും ശ്രദ്ധിക്കണം. കടലിലേക്ക് ഒന്നിച്ച് കൂടുതൽ ആളുകള്‍…

വയനാട് ഉരുൾപൊട്ടൽ; ചാലിയാറിൽ നിന്ന് ലഭിച്ചത് 58 മൃതദേഹങ്ങളും 95 ശരീര ഭാഗങ്ങളും

വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടേതായി മലപ്പുറം ജില്ലയിലെ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 58 മൃതദേഹങ്ങളും 95 ശരീര ഭാഗങ്ങളും ലഭിച്ചു. 32 പുരുഷന്മാരുടെയും 23 സ്ത്രീകളുടെയും 2 ആൺകുട്ടികളുടെയും ഒരു പെൺകുട്ടിയുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇത് കൂടാതെ 95 ശരീര…

ദുരന്ത കയങ്ങള്‍ക്കിടയില്‍ പ്രതീക്ഷയുടെ ഉരുക്കുപാലം

ഒരു രാത്രിയും ഒരു പകലും അതിനിടയില്‍ പെരുമഴയും. ദുരന്തങ്ങള്‍ക്ക് തോല്‍പ്പിക്കാന്‍ കഴിയാത്ത നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുമായി ചൂരല്‍മലയില്‍ സൈന്യം ഉരുക്കുപാലം നിര്‍മ്മിച്ചു. ഇന്ത്യന്‍ ആര്‍മിയുടെ മദ്രാസ് എന്‍ജിനീയറിങ്ങ് ഗ്രൂപ്പാണ് പാലം നിര്‍മ്മിച്ചത്. കുത്തിയൊഴുകുന്ന മലവെള്ള പാച്ചിലിന് മുകളില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് ബെയ്‌ലി പാലം നിർമ്മാണം…

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

കണ്ണൂർ: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിലാണ് കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച (02.08.2024) ജില്ലാ കളക്ടർ  അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമുണ്ടാകില്ല…

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍: രക്ഷാദൗത്യത്തിന് 1769 സേനാംഗങ്ങള്‍

മുണ്ടക്കൈ – ചൂരല്‍മല രക്ഷാദൗത്യം ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര-സംസ്ഥാന സേനാ വിഭാഗത്തിലെ 1769 പേര്‍. തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സേനാംഗങ്ങൾ രക്ഷാപ്രവര്‍ത്തനത്തിന് സജീവമാണ്. എന്‍.ഡി.ആര്‍.എഫ്, സി.ആര്‍.പി.എഫ്, കര-വ്യോമ-നാവിക സേനകള്‍, കോസ്റ്റ് ഗാര്‍ഡ്, പോലീസ്, അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെയാണ് മൂന്ന് ദിവസങ്ങളിലായി…

മേപ്പാടി ചൂരല്‍മലയില്‍ 9 ക്യാമ്പുകളിലായി 554 കുടുംബങ്ങളിലെ 2055 പേരെ മാറ്റി താമസിപ്പിച്ചു

മേപ്പാടി ചൂരല്‍മല ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച 9 ദുരിതാശ്വാസ ക്യാമ്പുകളിലായി 554 കുടുംബങ്ങളിലെ 2055 പേരെ മാറ്റി താമസിപ്പിച്ചു. മേപ്പാടി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോട്ടനാട് ഗവ സ്‌കൂള്‍, മേപ്പാടി സെന്റ് ജോസഫ് യു.പി സ്‌കൂള്‍, നെല്ലിമുണ്ട അമ്പലം ഹാള്‍, കാപ്പുംക്കൊല്ലി ആരോമ…

വീണ്ടും തീവ്ര മഴയ്ക്ക് സാധ്യത; കണ്ണൂർ ഉൾപ്പെടെ 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം,…

അടുത്ത മൂന്ന് മണിക്കൂറിൽ കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ…

ചൂരൽമലയിലേക്ക് ബെയിലി പാലവുമായി സൈന്യം ഇന്നെത്തും

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ബെയിലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം ഇന്നെത്തും. ഡൽഹിയിൽ നിന്ന് ഇന്ത്യൻ വ്യോമസേന വിമാനത്തിൽ ഇന്ന് രാവിലെ 11.30 ഓടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സംഘം എത്തും. കണ്ണൂർ പ്രതിരോധ സുരക്ഷാസേനയിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാവത്…

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒറ്റക്കെട്ടായി രംഗത്തിറങ്ങണം: അഡ്വ. മാർട്ടിൻ ജോർജ്ജ്

കണ്ണൂർ: ജില്ലയിൽ വ്യാപകമായി മഴക്കെടുതിയുണ്ടായ സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്. ജില്ലയുടെ മലയോര മേഖലയിൽ വ്യാപകമായി മണ്ണിടിച്ചലും നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. കോളയാട് ഗ്രാമ പഞ്ചായത്തിലെ കൊളപ്പ, തെറ്റുമ്മൽ, ചെമ്പുക്കാവ്, പാളയത്തു വയൽ, മാങ്ങാട്ടിടം കണ്ടേരി ഭാഗത്തും,…