തോട്ടടയിൽ ടൂറിസ്റ്റ്‌ ബസ്സും ലോറിയും കൂട്ടിയിടിച്ച്‌ അപകടം; ഒരാൾ മരിച്ചു, 24 പേർക്ക്‌ പരിക്ക്‌

തോട്ടട | ദേശീയ പാതയിൽ തോട്ടട ടൗണിൽ ടൂറിസ്റ്റ്‌ ബസ്സും മിനി ക​ൺടെയ്‌നർ ലോറിയും കൂട്ടിയിടിച്ച്‌ ബസ്‌ യാത്രക്കാരൻ മരിച്ചു. ​24 പേർക്ക്‌ പരിക്കേറ്റു. ഇവരെ വിവിധ സ്വകാര്യ ആസ്പത്രികളിൽ പ്രവേ​ശിപ്പിച്ചു. രണ്ട് പേരുടെ പരിക്ക്‌ ഗുരുതരമാണ്‌. അപകടത്തിൽ മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം…

/

സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന്‌ തൊഴിൽമേളകൾ സംഘടിപ്പിക്കും: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം > സമകാലീന തൊഴിൽസാഹചര്യങ്ങൾക്കനുസരിച്ചു കേരളത്തിലെ യുവതയെ സജ്ജമാക്കുന്നതിനൊപ്പം അവർക്ക് പഠനത്തിനനുസരിച്ചു തൊഴിൽ ലഭ്യമാക്കുന്നതിനു എല്ലാ നിയോജകമണ്ഡലങ്ങളിലും തൊഴിൽമേളകൾ സംഘടിപ്പിക്കുമെന്നു ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. അസാപ് കേരളയുടെ നേതൃത്വത്തിൽ ആസ്പയർ 2023 തൊഴിൽമേള കഴക്കൂട്ടം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഉദ്ഘാടനം…

/

മംഗളൂരു ദേശീയപാതയിൽ നിർമാണത്തിലിരുന്ന അടിപ്പാതയും സർവ്വീസ്‌ റോഡും തകർന്നു

മംഗളൂരു > ദേശീയപാതയിൽ ഉഡുപ്പിക്കടുത്ത്‌ നിർമാണത്തിലിരിക്കുന്ന അടിപ്പാത മതിൽ തകർന്ന്‌ വീണ്‌ സർവ്വീസ്‌ റോഡും തകർന്നു. നിർമാണത്തിൽ അപകാതയുണ്ടെയെന്ന്‌ നാട്ടുകാർ നേരത്തെ ആരോപിച്ച അടിപ്പാതയാണ്‌ തകർന്നത്‌. കല്ലിനപുര സന്തേകട്ടെയിൽ തിങ്കളാഴ്‌ച രാവിലെയാണ്‌ അപകടം. നിർമാണത്തിലെ അപകാതയും  തുടർച്ചയായി മഴയും പെയ്‌തതോടെ മൂന്ന്‌ ദിവസം മുന്നേ…

/

നാളെ മൂന്ന്‌ ജില്ലയിൽ മഞ്ഞ അലർട്ട്‌; വെള്ളിവരെ മീൻപിടിത്തം പാടില്ല

തിരുവനന്തപുരം > സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. ചൊവ്വ ഇടുക്കി, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും ബുധൻ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു. വെള്ളിവരെ കേരളം, കർണാടക, ലക്ഷദ്വീപ്‌ തീരങ്ങളിൽ മീൻപിടിത്തം പാടില്ല. കേരള…

/

എഞ്ചിൻ നിലച്ചു; വന്ദേഭാരത് കണ്ണൂരിൽ പിടിച്ചിട്ടു

കണ്ണൂർ>  കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ എഞ്ചിൻ നിലച്ചതിനെ തുടർന്ന് വഴിയിൽ പിടിച്ചിട്ടു. ഒരു മണിക്കൂറിലധികമായി കണ്ണൂർ റെയിൽവെ സ്റ്റേഷനിലാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പിടിച്ചിട്ടിരിക്കുന്നത്. സാങ്കേതിക പ്രശ്നത്തെ തുടർന്നാണ് ട്രെയിൻ പിടിച്ചിട്ടതെന്നും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും…

/

പിരായിരി പഞ്ചായത്ത്‌ പ്രസിഡന്റ് രാജിവച്ചു

പാലക്കാട്> പിരായിരി പഞ്ചായത്ത്‌ പ്രസിഡന്റ് രാജിവച്ചു. ജനതാദൾ (എസ്) അംഗം സുഹറ ബഷീറാണ് രാജിവച്ചത്. ബിജെപി പിന്തുണയോടെ വിജയിച്ചതിന് പിന്നാലെയാണ് രാജി. സുഹറ ബഷീര്‍ 11 വോട്ടുകളോടെയാണ് പ്രസിഡന്റായത്. എല്‍ഡിഎഫിന്റെ എട്ട് വോട്ടുകള്‍ക്കൊപ്പം ബിജെപിയുടെ മൂന്ന് വോട്ടുകളും സുഹറയ്ക്ക് ലഭിച്ചു. ഇതോടെയാണ് സിപിഐ എമ്മും…

/

48 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം

തിരുവനന്തപുരം | വിഴിഞ്ഞത്ത് മണ്ണ് നീക്കം ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് കിണറ്റിൽ അകപ്പെട്ട തൊഴിലാളി മഹാരാജന്റെ മൃതദേഹം പുറത്തെടുത്തു. 48 മണിക്കൂര്‍ പിന്നിട്ട ദൗത്യത്തിന് ഒടുവിലാണ് ഇയാളുടെ മൃതദേഹം പുറത്തെടുത്തത്. കിണറിന്റെ വശങ്ങളിൽ നിന്ന് അനിയന്ത്രിതമായി ഉറവ പൊട്ടി മണ്ണും ചെളിയും ഒലിച്ചിറങ്ങിയതാണ് രക്ഷാപ്രവര്‍ത്തനത്തിന്…

/

എ.ഇ.ഒ ഓഫിസ് ഉപരോധം

ഇടത് സർക്കാരിന്റെ മലബാറിനോടുള്ള പ്ലസ് ടു അവഗണനക്കെതിരെ തളിപ്പറമ്പ് സൗത്ത് എ ഇ ഒ ഓഫിസിന് മുന്നിൽ മുസ്ലിം ലീഗ് നടത്തിയ ഉപരോധ സമരം തളിപ്പറമ്പ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കൊടിപ്പോയിൽ മുസ്തഫയുടെ അധ്യക്ഷതയിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പി…

/

ഹയർസെക്കൻഡറി ക്ലാസുകളുടെ ജില്ലാ തല ഉദ്ഘാടനം മേയർ നിർവഹിച്ചു

2023 – 24 അക്കാദമിക് വർഷത്തെ ഒന്നാം വർഷ ഹയർസെക്കന്ററി ക്ലാസുകളുടെ ജില്ലാതല ഉദ്ഘാടനം സെന്റ് മൈക്കിൾസ് ആoഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ബഹു.കണ്ണൂർ കോർപറേഷൻ മേയർ അഡ്വ.ടി.ഒ മോഹനൻ നിർവഹിച്ചു. വാർഡ് കൗൺസിലർ കെ.സുരേഷ് അധ്യക്ഷത വഹിച്ചു.…

/

‘ഓർമകളുടെ അടരുകൾ’ പ്രദർശനം തുടങ്ങി

കണ്ണൂർ | കലാകാരൻ ഹരീഷ ചേന്നങ്ങോടിന്റെ ‘അകവും പുറവും നിറഞ്ഞറിയുമ്പോൾ – ഓർമകളുടെ അടരുകൾ’ പ്രദർശനം മഹാത്മാ മന്ദിരം ഗാലറി ‘ഏകാമി’യിൽ തുടങ്ങി. ഒരു തറിയിൽ നൂലുകൾ വിലങ്ങനെയും കുറുകെയും വ്യാപിച്ചു കിടക്കുന്ന തരത്തിലുള്ള 30 സൃഷ്ടികളാണ് പ്രദർശനത്തിനുള്ളത്. ലിനൻ കാൻവാസിൽ അക്രിലിക് നിറങ്ങൾ…

/