അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
തിരുവനന്തപുരം> തിരുവനന്തപുരത്ത് വീട്ടിൽ വൻ മോഷണം. വീട്ടുകാർ ക്ഷേത്രത്തിൽ പോയ സമയത്താണ് 100 പവൻ സ്വർണാഭരണം മോഷണം പോയത്. തിരുവന്തപുരം ഫോർട്ട് സ്റ്റേഷൻ പരിധിയിൽ മണക്കാട് മുക്കോലക്കൽ ക്ഷേത്രത്തിനു സമീപം ഐശ്വര്യയിൽ ബാലസുബ്രഹ്മണ്യന്റെ വീട്ടിലാണ് സംഭവം. സംഭവസ്ഥലത്ത് വിരലടയാള വിദഗ്‌ധരും പൊലീസും പരിശോധന നടത്തുന്നു.…
ആലപ്പുഴ> തലച്ചോറിനെ ബാധിക്കുന്ന അപൂർവ്വരോഗം ബാധിച്ച് 15 കാരൻ മരിച്ചു. ചേർത്തല പാണാവള്ളി പഞ്ചായത്ത് പതിനൊന്നാം വാർഡ് കിഴക്കെമായിത്തറ അനിൽകുമാറിന്റെ മകൻ ഗുരുദത്ത്(15) ആണ് മരിച്ചത്. പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗമാണ് ബാധിച്ചത്. ജില്ലയിൽ രണ്ടാം തവണയാണ് രോഗം റിപ്പോർട്ട് ചെയ്യുന്നത്. 2017 ൽ…
തിരുവനന്തപുരം ജോലിസമയം ക്രമീകരിക്കാതെ അമിതജോലി അടിച്ചേല്‍പ്പിക്കുകയും പിഴവുണ്ടായാല്‍ ലോക്കോ പൈലറ്റുമാരെ മാത്രം കുറ്റക്കാരാക്കുകയും ചെയ്ത് റെയില്‍വെ. പശ്ചിമ ബംഗാളിൽ ജൂണ്‍25ന് ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍, ലോക്കോ പൈലറ്റ് സ്വരൂപ് സിൻഹ, അസി. ലോക്കോ പൈലറ്റ് ജി എസ് എസ് കുമാർ എന്നിവരെ അഡീഷണൽ…
ചാലക്കുടി > പൊരിങ്ങൽക്കുത്ത് ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് ഉയർന്നതിനാലാണ് റെഡ് അലർട്ട്. രാവിലെ 6 മുതൽ ആവശ്യമായ മുന്നറിയിപ്പുകൾ നൽകി പൊരിങ്ങൽകുത്ത് ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ താഴ്ത്തി അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് എക്സിക്യൂട്ടീവ് എഞ്ചിനീയർ,…
തൃശൂർ > ആർട്ടിസ്റ്റ് നമ്പൂതിരിയുടെ നിര്യാണത്തിൽ മന്ത്രി ഡോ. ആർ ബിന്ദു അനുശോചനം അറിയിച്ചു. വരയുടെ മഹാമാന്ത്രികൻ, കലാകൈരളിയുടെ അഭിമാനം ആർടിസ്റ്റ് നമ്പൂതിരിക്ക് വിട, ആദരാഞ്ജലികൾ. ഇല്ലസ്ട്രേഷനുകളിലൂടെ അര നൂറ്റാണ്ടിലേറെയായി മലയാള സാഹിത്യകൃതികളുടെ മുഖമായി ആസ്വാദകരുടെ ഹൃദയങ്ങളിൽ നിലകൊള്ളുന്ന പ്രിയപ്പെട്ട കലാകാരനാണ് യാത്രയായത്. തകഴിയും…
പുഴയിൽ കുളിക്കുന്നതിനിടയിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു. കാണാതായ കുട്ടിക്കായി വെള്ളിയാഴ്ച വീണ്ടും തിരച്ചിലാരംഭിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ചെറുപ്പറമ്പ് ഫിനിക്‌സ് ലൈബ്രറിക്ക് പിറക് വശത്തെ ചേലക്കാട് പുഴയിൽ കുളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കക്കോട്ട് വയൽ രയരോത്ത് മുസ്തഫയുടെ മകൻ സിനാൻ (20),…
മലപ്പുറം | മുണ്ടുപറമ്പ് മൈത്രി നഗറിൽ ഒരു വീട്ടിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജർ മേലേക്കാട്ടിൽ പറമ്പ് സബീഷ് (37), ഭാര്യ ഷീന (35), മക്കളായ ഹരി ഗോവിന്ദ് (ആറ്), ശ്രീവർധൻ (രണ്ടര) എന്നിവരെയാണ് വാടക…
ആറളം ഫാമിലെ ആനമതില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പ്രത്യേക സമിതിക്ക് രൂപം നല്‍കാന്‍ തീരുമാനം. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് തീരുമാനമെടുത്തത്. ആറളം ഫാം സൈറ്റ് മാനേജര്‍ കണ്‍വീനറായും, വൈല്‍ഡ്ലൈഫ് വാര്‍ഡന്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട…
തിരുവനന്തപുരം 2024 മുതൽ 2029 വരെയുള്ള അഞ്ചു വർഷത്തിൽ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിൽ സമഗ്രമാറ്റം കൊണ്ടുവരാൻ 3000 കോടിയുടെ “കേരള ഹെൽത്ത് സിസ്റ്റംസ് ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം’. സംസ്ഥാന സർക്കാർ പദ്ധതിക്കുള്ള അനുമതി നൽകി. രാജ്യത്തെതന്നെ ഏറ്റവും മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള കേരളത്തിന് പുതിയ പദ്ധതി…
കൊച്ചി > സീസണിൽ മൂന്ന് കിരീടം നേടിയ ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്‌റ്റർ സിറ്റി ട്രോഫി പര്യടനത്തിന്. സെപ്‌തംബർ 21ന് ഇന്ത്യയിലെത്തുന്ന ടീം കൊച്ചിയിലും ട്രോഫിയുമായെത്തും. കൊച്ചിക്കുപുറമെ മുംബൈയും വേദിയാകും. ട്രോഫി പര്യടനത്തിൽ സിറ്റിയുടെ രണ്ട് പ്രധാന കളിക്കാരുമുണ്ടാകും. 27 വരെയാണ് പര്യടനം. ഇംഗ്ലീഷ്…