നാളെ അതിതീവ്ര മഴ: കണ്ണൂർ ഉൾപ്പെടെ 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം  ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച അതിതീവ്ര മഴ കണക്കിലെടുത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ തീവ്രമഴയ്ക്ക്…

കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (15.07.2024) അവധി

മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ (ജൂലൈ 15) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല…

കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ്

കണ്ണൂര്‍ : ലോക പ്ലാസ്റ്റിക് സര്‍ജറി ദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്ലാസ്റ്റിക് സര്‍ജറി ദിനമായ ജൂലൈ 15 ന് ആരംഭിച്ച് ജൂലൈ 31ന് അവസാനിക്കുന്ന രീതിയില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പാണ് സംഘടിപ്പിക്കപ്പെടുന്നത്. പുരുഷന്മാരിലെ സ്തന…

ഓഫീസ് രേഖകളുടെ പരിശോധന: ഏകീകരിച്ച പട്ടിക വേണം – കെ.പി.പി.എച്ച്.എ.

കണ്ണൂർ : സ്കൂൾ ഓഫീസ് ഓഡിറ്റിന് വിധേയമാക്കേണ്ട രേഖകളുടെ ഏകീകരിച്ച ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിസ്സാരമായ തടസ്സവാദങ്ങൾ ഉന്നയിച്ച് ചില ഉദ്യോഗസ്ഥർ പ്രധാനാധ്യാപകരെ ബുദ്ധിമുട്ടിക്കുന്നതിൽ യോഗം പ്രതിഷേധിച്ചു. അധ്യാപകരുടെയും ജീവനക്കാരുടെയും പി.എഫ്.ലോൺ, ക്ലോഷർ…

ആനിമൽ ആംബുലൻസിന് കണ്ണൂരിൽ തുടക്കം

കണ്ണൂർ: കേരളത്തിലെ ആദ്യത്തെ വൈൽഡ് ലൈഫ് ആൻഡ് ഡൊമെസ്റ്റിക് ആനിമൽ ആംബുലൻസ് സേവനത്തിന് കണ്ണൂരിൽ തുടക്കം. വയനാട് ആസ്ഥാനമായ പഗ്മാർക്ക് വൈൽഡ്‌ ലൈഫ് കൺസർവേഷൻ ആൻഡ് റസ്ക്യൂ ഫോഴ്സിൻ്റെ ഏറ്റവും പുതിയ സംരംഭം ആണ് ആനിമൽ ആംബുലൻസ്.…

നെറ്റ് സീറോ കാർബൺ മേഖലാ ശില്പശാലകൾക്ക് തുടക്കമായി

ഇരിട്ടി :നവകേരളം കർമ്മ പദ്ധതിക്ക് കീഴിൽ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച നെറ്റ് സീറോ കാർബൺ കേരളം -ജനങ്ങളിലൂടെ ക്യാമ്പയിന്റെ പഞ്ചായത്ത് കോർ കമ്മറ്റി അംഗങ്ങൾക്കുള്ള മേഖല ശില്പശാല തുടങ്ങി. ജില്ലയിൽ ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത ഏഴ് പഞ്ചായത്തുകളിലെയും രണ്ടാം ഘട്ടത്തിൽ ഉൾപെടുത്തിയ…

ജനശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സഹവാസ ക്യാമ്പ്

ജനശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പഞ്ചായത്ത് – ബ്ലോക്ക് ജില്ലാ-ഭാരവാഹികൾക്കായി പാലക്കയം തട്ടിൽ സഹവാസ ക്യാമ്പ് “ഉണർവ്” സംഘടിപ്പിച്ചു. ജനശ്രീ ചെയർമാൻ എം എം ഹസ്സൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലുള്ള പബ്ലിക് സർവീസ് കമ്മീഷനുകളും ഉന്നത വിദ്യാഭ്യാസ മേഖലയും വിശ്വാസ്യത…

കണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തി

വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പ്രതിപക്ഷ നേതാവിനെയും സ്ഥലം എംപിയെയും ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ കണ്ണൂരിൽ പ്രധിഷേധ പ്രകടനം നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു, കണ്‍വീനര്‍ അഡ്വ. അബ്ദുൽ കരീം ചേലേരി എന്നിവർ നേതൃത്വം നൽകി. നേതാക്കളായ മേയർ…

വിഴിഞ്ഞം തുറമുഖം ഉമ്മന്‍ചാണ്ടിയുടെ കുഞ്ഞ്; ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യം അര്‍പ്പിച്ച് ജൂലൈ 12ന് കണ്ണൂരിൽ യുഡിഎഫിന്റെ ജില്ലാതല പ്രകടനം.

കണ്ണൂർ : മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ട് യഥാർത്ഥ്യമായ വിഴിഞ്ഞം തുറമുഖത്ത് ചരക്ക് കപ്പലെത്തുമ്പോൾ അവയെ സ്വീകരിക്കുന്ന ഔദ്യോഗിക ചടങ്ങില്‍ പ്രതിപക്ഷ നേതാവിനെയും യുഡിഎഫിന്റെ എംപിയേയും വിളിക്കാത്തതിൽ പ്രതിഷേധിച്ചും ഉമ്മൻ ചാണ്ടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും വെള്ളിയാഴ്ച്ച കണ്ണൂരിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രകടനം നടത്തുമെന്ന്…

ലോകകപ്പ് കബഡി താരത്തെ അനുമോദിച്ചു

പൊന്നാനി: ലോകകപ്പ് കബഡി മത്സരത്തിൽ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെട്ട പൊന്നാനി വെള്ളിരി സ്വദേശി ഷഹീൻ യാസിറിനെ പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു. ഇംഗ്ലണ്ടിൽ കബഡി പരിശീലത്തിലുള്ള ഷഹീറിന് നൽകാനുള്ള ഉപഹാരം മുൻ എം.പി സി. ഹരിദാസ് സഹോദരൻ ഷിയാസിന് കൈമാറി.…