ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
കണ്ണൂർ ആസ്റ്റർ മിംസിൽ ബ്രസ്റ്റ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. സ്തനസംബന്ധമായ ആശങ്കകൾ അകറ്റുവാനും, അസുഖങ്ങളെ നേരത്തെ തിരിച്ചറിയുവാനും അത്യാധുനിക ചികിത്സക്കുമുള്ള സംവിധാനങ്ങൾ ക്ലിനിക്കിലുണ്ട്. ഡോ അയന എം ദേവിന്റെ നേതൃത്വത്തിലാണ് സമഗ്ര ബ്രസ്റ്റ് ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചത്. യുട്യൂബർ കെ എൽ ബ്രോ & ഫാമിലി…
പി പി ദിവ്യ രാജി വെച്ച ഒഴിവിൽ നടന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ സി പി എമ്മിലെ അഡ്വ കെ.കെ രത്നകുമാരി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ ജൂബിലി ചാക്കോയെയാണ് രത്നകുമാരി പരാജയപ്പെടുത്തിയത്.രത്നകുമാരിക്ക് 16 വോട്ടും ജൂബിലി ചാക്കോക്ക് 7 വോട്ടും ലഭിച്ചു.…
കണ്ണൂർ: ഗാന്ധിയൻ ദർശനങ്ങൾക്ക് കാലമേറുമ്പോഴും ആഗോള സ്വീകാര്യതയും, പ്രസക്തിയും വർധിച്ചുവരികയാണെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് പറഞ്ഞു. ഗാന്ധിയൻ മൂല്യങ്ങളെ നിരാകരിക്കുമ്പോഴാണ് സമൂഹത്തിൽ അസ്വസ്ഥതകളും കലാപങ്ങളും ഉയർന്നു വരുന്നത്. ഗാന്ധിയൻ ദർശനങ്ങളിലേക്ക് മടങ്ങുക എന്നതാണ് ലോക സമാധാനത്തിന് മുന്നിലുള്ള ഒരേയൊരു മാർഗം എന്നും…
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴ സാധ്യത മുന്നറിയിപ്പുള്ളത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ,…
വാട്സ്ആപ്പ് പുതിയ പുതിയ അപ്ഡേഷൻ കൊണ്ട് വരുന്നതിനാൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾറിവ്യൂന് വിടുന്നുണ്ട്. അപ്പോൾ ഗ്രൂപ്പ് ബ്ലോക്ക് ആയി കാണപ്പെടും.അങ്ങനെ ഗ്രൂപ്പ് ബ്ലോക്ക് ആയി കാണപ്പെട്ടാൽ ആരും ലെഫ്റ്റ് ആകരുത്. ക്ഷമയോടെ ഒന്നോ രണ്ടോ ദിവസം കാത്തിരിക്കുക. റിവ്യൂ കഴിഞ്ഞു ഗ്രൂപ്പ് നമുക്ക് തിരിച്ചു കിട്ടുന്നതായിരിക്കും. Delete…
കണ്ണൂർ : ജില്ലാ ആശുപത്രിയിൽ രാത്രി 9 മുതൽ രാവിലെ 6 സന്ദർശകർക്ക് പ്രവേശനമില്ല. ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പകൽ സമയങ്ങളിൽ നിലവിലുള്ള സന്ദർശന സമയം തുടരും. ഏച്ചൂരിൽ രണ്ടു കുട്ടികൾ മുങ്ങി മരിച്ചപ്പോൾ പോസ്റ്റ്മോർട്ടം നടത്തിയില്ലെന്ന് ചില പത്ര, ദൃശ്യ…
തിരുവനന്തപുരം : കെ.എം മാണിയോടുള്ള വിരോധമാണ് കാരുണ്യ പദ്ധതിയോടുള്ള സർക്കാർ സമീപനമെന്ന് കെ.സുധാകരന്‍ എംപി. ഉമ്മന്‍ചാണ്ടിയുടെയും കെ.എം മാണിയുടെയും ആത്മാവിനെ കുത്തി നോവിക്കുന്ന സമീപനമാണ് കാരുണ്യ പദ്ധതിയോട് സര്‍ക്കാര്‍ തുടര്‍ച്ചയായി കാട്ടുന്ന അവഗണന. ആരോഗ്യ സുരക്ഷാ പദ്ധതിയായ കാരുണ്യയ്ക്ക് സര്‍ക്കാര്‍ വരുത്തിയ കുടിശ്ശിക 1,255…
കണ്ണൂർ: വനിതകലാസാഹിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. എഴുത്തുകാരനും സംഗീത നിരൂപകനുമായ നദീം നൗഷാദ് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വനിത കലാസാഹിതി ജില്ലാ പ്രസിഡൻ്റ് എൻ സി നമിത അധ്യക്ഷയായി. ജില്ലാ കമ്മിറ്റി അംഗം രേഷ്മ പരാഗൻ സ്വാഗതം പറഞ്ഞു.…
കണ്ണൂർ ജില്ലയിലെ ചില സ്കൂളുകളിൽ മുണ്ടിനീര് (Mumps) പടരുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലക്ഷണങ്ങള്‍ അനുസരിച്ച് ഉള്ള ചികിത്സകള്‍ ആണ് മുണ്ടിനീരിനു നല്‍കേണ്ടത്. അതാത് പ്രദേശത്തെ ആശുപത്രികള്‍ വഴി ഇത് നല്‍കാന്‍ ഉള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരു വൈറൽ അസുഖം ആയതിനാൽ രോഗലക്ഷണം ഉള്ളവർ വീടുകളിൽ…
കടല ശ്വാസനാളത്തിൽ കുടുങ്ങി ഗുരുതരാവസ്ഥയിലായ ഒന്നര വയസ്സുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചു. കണ്ണൂര്‍ : കടല ശ്വാസനാളത്തിൽ കുടുങ്ങി ഗുരുതരാവസ്ഥയിലായ രണ്ട് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ ആസ്റ്റര്‍ മിംസ് കണ്ണൂര്‍ ഹോസ്പിറ്റലില്‍ രക്ഷിച്ചെടുത്തു. അരീക്കമല സ്വദേശിയായ കുഞ്ഞാണ് കടല ശ്വാസനാളത്തിൽ കുടുങ്ങിയതിനെ…