ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
കണ്ണൂർ: കണ്ണൂർ സർവ്വകലാശാല വിസി നിയമനത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാട്ടി. കണ്ണൂർ മമ്പറത്ത് വെച്ചാണ് കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രി കണ്ണൂർ എയർപോർട്ടിലേക്ക് പോകുമ്പോഴായിരുന്നു പ്രതിഷേധം. വിസിയുടെ നിയമനം ചട്ടം ലംഘിച്ചുള്ളതാണെന്ന് ചാൻസലർ പദവി ഉപേക്ഷിക്കാൻ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട്…
തിരുവല്ലയിൽ സിപിഐഎം ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായതിനാൽ കസ്റ്റഡി നീട്ടാൻ പൊലീസ് ആവശ്യപ്പെടില്ല.കൊലപാതകത്തിന്റെ ആസൂത്രണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താൻ പ്രതികളുടെ ഫോൺ കോൾ രേഖകൾ പൊലീസ് പരിശോശാധിക്കുകയാണ്. ഒന്നാം…
സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്. രോഗബാധിതനായ എറണാകുളം സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമാണ്. സമ്പര്‍ക്കത്തില്‍ വന്ന ബന്ധുക്കളുടെ പരിശോധനാഫലം രണ്ട് ദിവസത്തിനകം ലഭ്യമാകും. യുകെയില്‍ നിന്ന് അബൂദബി വഴി കൊച്ചിയിലെത്തിയ എറണാകുളം സ്വദേശിക്കാണ് ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇത്തിഹാദ് വിമാനത്തില്‍ ആറാം…
ദില്ലി: കേരളം ഉൾപ്പടെ 10 സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിൻ്റെ ജാഗ്രതാ നിർദേശം. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. രാത്രികാല കർഫ്യൂ, വിവാഹം ഉൾപ്പടെയുള്ള ആഘോഷങ്ങൾക്ക് നിയന്ത്രണം, തുടങ്ങിയ നടപടികൾ സ്വീകരിക്കാനാണ് കേന്ദ്രത്തിൻ്റെ നിർദേശം. ടിപിആർ ഉയർന്ന…
യൂണിവേഴ്സിറ്റി ചാൻസ്‌ലർ കൂടിയായ ഗവർണർ കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസ്‌ലർ നിയമനം യൂണിവേഴ്സിറ്റി ആക്റ്റിനും നിലവിലെ നിയമ വ്യവസ്ഥിതിക്കും എതിരാണെന്നും പൂർണമായും രാഷ്ട്രീയപ്രേരിതമാണെന്നും അഭിപ്രായപെടുകയും മുഖ്യമന്ത്രിയെ രേഖമൂലം അറിയിക്കുകയും ചെയ്തിട്ടും അഭിമാന ബോധവും സാമൂഹ്യബോധവും നഷ്ട്ടപെട്ടതിനാലും ആണ് കണ്ണൂർ വി. സി സ്ഥാനമൊഴിയാത്തത്. കഴിഞ്ഞ…
ആധുനിക വിവരസാങ്കേതിക സങ്കേതങ്ങൾ ഉപയോഗിച്ച് സപ്ലൈകോയിലൂടെ ജനങ്ങൾക്ക് പരമാവധി വിലക്കുറവിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ എത്തിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ. ജി ആർ അനിൽ പറഞ്ഞു. സംസ്ഥാന തലത്തിൽ ആരംഭിച്ച സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലൂടെയുള്ള ഓൺലൈൻ വില്പനയും ഹോം ഡെലിവറിയും തൃശൂർ ജില്ലാ ആസൂത്രണ…
കൂനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായ മലയാളി വ്യോമസേന വാറണ്ട് ഓഫീസര്‍ എ.പ്രദീപിന്റെ ഭൗതിക ശരീരം ജന്മനാടായ തൃശൂരിലെ പൊന്നൂക്കരയിലെത്തിച്ചു. പ്രദീപ് പഠിച്ച പുത്തൂരിലെ ഗവ. സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച ശേഷം പൊന്നൂക്കരയിലെ വീട്ടിലെത്തിക്കും. വൈകിട്ട് അഞ്ചുമണിയോടെ എല്ലാ വിധ ഔദ്യോഗിക ബഹുമതികളോടെയും…
സംസ്ഥാനത്ത് നിലനിൽക്കുന്നത് നരേന്ദ്ര മോദിയുടെ നിഴൽ ഭരണമോ എന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. യു.പി പൊലീസിനെ നാണിപ്പിക്കും വിധമാണ് കേരളാ പൊലീസിന്റെ പ്രവർത്തനം. മോഫിയക്ക് നീതി ലഭിക്കാൻ സമരം ചെയ്ത പ്രവർത്തകർക്കെതിരെ തീവ്രവാദ ബന്ധം ആരോപിച്ച പൊലീസ് നടപടി ബി.ജെ.പിയുടെ അതേ മാതൃകയാണെന്നും അദ്ദേഹം…
പിണറായി വിജയൻ മുഖ്യമന്ത്രിയുടെ നിലവാരത്തിന് അനുസരിച്ച് പ്രതികരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഒരു മുഖ്യമന്ത്രിയും ഗവർണറെ ചോദ്യം ചെയ്ത ചരിത്രമില്ലെന്ന് കെപിസിസി പ്രസിഡന്റ് പരിഹസിച്ചു. പാർട്ടി ഓഫീസിൽ ജോലി നൽകുന്നത് പോലെയാണ് സർവകലാശാലകളിലെ നിയമനങ്ങൾ. സിപിഐഎമ്മിന്റെ സ്വകാര്യ സ്വത്താണോ സർവകലാശാലയെന്ന് കെപിസിസി പ്രസിഡന്റ്…
തിരുവനന്തപുരം: മോശം പെരുമാറ്റത്തിൻ്റേയും പ്രവർത്തനങ്ങളുടേയും പേരിൽ നിരന്തരം വിമർശനം നേരിടുന്ന കേരള പൊലീസിനെതിരെ മുൻ ഡിജിപി ആർ.ശ്രീലേഖ. ഒരു വീട്ടമ്മയുടെ പരാതിയുമായി ബന്ധപ്പെട്ട് പൊലീസിനെ ബന്ധപ്പെട്ടപ്പോൾ വളരെ മോശം അനുഭവമാണ് തനിക്കുണ്ടായതെന്നും ശംഖുമുഖം എസിപി തന്നോട് ഫോണിലൂടെ പൊട്ടിത്തെറിച്ചെന്നും ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു. ഒരു…