ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 80 ലക്ഷത്തിലധികം രൂപ വരുന്ന 1655 ഗ്രാം സ്വർണം പിടികൂടി. ബ്ലാത്തൂർ സ്വദേശി മുഹമ്മദ് അനീസിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. ഡിആർഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്…
മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കണ്ട് പിതാവ് ലത്തീഫ് . അന്വേഷണം വേഗത്തിലാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ലത്തീഫ് പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‍ചയിൽ ഏറെ പ്രതീക്ഷയുണ്ടെന്നും നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരണമെന്നും…
സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന കായിക താരങ്ങളും മന്ത്രി വി അബ്ദുറഹ്മാനുമായുള്ള ചർച്ച അനിശ്ചിതത്വത്തിൽ. ചർച്ച വേണോയെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് മന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കായിക താരങ്ങൾ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. ജോലി നൽകാമെന്ന വാഗ്ദാനം സർക്കാർ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ്…
കണ്ണൂർ പെരിങ്ങത്തൂരിൽ എസ്ഡിപിഐ പ്രാദേശിക നേതാവിന്‍റെ വീട്ടിൽ എൻഫോഴ്സമെന്‍റ് റെയ്ഡ്. പെരിങ്ങത്തൂർ സ്വദേശി ഷഫീഖിന്‍റെ വീട്ടിലാണ് മുംബൈയിൽ നിന്നെത്തിയ ഇ.ഡി സംഘം റെയ്ഡ് നടത്തുന്നത്. വീടിനു മുൻപിൽ പ്രദേശത്തെ എസ്ഡിപിഐ പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. രാവിലെ എട്ട് മണിക്കാണ് ഇ.ഡി സംഘമെത്തിയത്. ചൊക്ലി പൊലീസും സ്ഥലത്തുണ്ട്.…
ദില്ലി അതിര്‍ത്തി ഉപരോധിച്ചുള്ള സമരം അവസാനിപ്പിക്കുന്നതില്‍ കര്‍ഷക സംഘടനകളുടെ തീരുമാനം ഇന്ന്.ഉച്ചയ്ക്ക് 2 മണിക്ക് സിംഘുവില്‍ സംയുക്ത കിസാന്‍ മോര്‍ച്ച യോഗം ചേര്‍ന്ന് നിലപാട് പ്രഖ്യാപിക്കും. വിവാദ നിയമങ്ങള്‍ റദ്ദാവുകയും കേന്ദ്രസര്‍ക്കാറിന് മുമ്ബാകെ വെച്ച മറ്റ് ആവശ്യങ്ങളില്‍ ഭൂരിഭാഗവും അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍…
കണ്ണൂർ: പഴയ ബസ്സ്റ്റാൻഡിൽ അഞ്ച് കടകളുടെ പൂട്ട് തകർത്ത് കവർച്ചാശ്രമം. വ്യാപാരി വ്യവസായ സമിതി ഏരിയ പ്രസിഡന്റ് കെ.വി. സലീമിന്റെ ഉൾപ്പെടെ അഞ്ചു കടകളിലാണ് മോഷണശ്രമം നടന്നത്. പൂട്ട് തകർത്തെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കണ്ണൂർ ടൗൺ പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. രാത്രിയായാൽ പഴയ…
ദില്ലി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ കുട്ടികളുടെ കാര്യത്തിൽ ജാഗ്രത തുടരണമെന്ന് ആരോഗ്യ വിദഗ്ധർ. മാതാപിതാക്കൾ നിർബന്ധമായും വാക്സീൻ സ്വീകരിച്ചിരിക്കണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇതിനിടെ ഘാനയെയും ടാൻസാനിയയെയും ഉൾപെടുത്തി ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടിക കേന്ദ്ര സർക്കാർ പുതുക്കി ഇറക്കി.…
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സെക്രട്ടേറിയറ്റിനുമുന്നില്‍ ഇന്നു മുതല്‍ അനിശ്ചിതകാല നില്‍പ്പ് സമരം തുടങ്ങും. ശമ്പള വര്‍ധനവിലും ആനുകൂല്യങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ കടുത്ത അവഗണനയാണ് തങ്ങളോട് കാണിക്കുന്നതെന്നും കെജിഎംഒഎ ആരോപിക്കുന്നു.കൊവിഡ് കാലത്ത് ന്യായമായി ലഭിക്കേണ്ട റിസ്‌ക് അലവന്‍സ് നല്‍കിയില്ലെന്നും…
സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡി.ജി.പി അനില്‍കാന്ത്. വെള്ളിയാഴ്ച തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്താണ് യോഗം ചേരുക. എസ്.പി, ഡി.ഐ.ജി, ഐ.ജി, എ.ഡി.ജി.പി തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. തുടർച്ചയായി പൊലീസിന് വീഴ്ച പറ്റുന്ന സാഹചര്യത്തിലാണ് യോഗം. ഓരോ കേസിലും ഏത് രീതിയില്‍…
വഖഫ് ബോർഡ് പിഎസ്‌സി നിയമന വിവാദത്തിൽ സമരത്തിൽനിന്ന് പിന്മാറാനായിട്ടില്ലെന്ന് കെഎൻഎം വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ. മുഖ്യമന്ത്രിയുടെ വാക്കാലുള്ള ഉറപ്പിന് നിയമസാധുതയില്ല. നിയമസഭയിൽ തന്നെ തീരുമാനം പിൻവലിക്കണമെന്നും അതുവരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് ബോർഡിലേക്കുള്ള നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം…