ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സാമ്പിൾ സർവ്വേക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി. ശേഖരിക്കുന്നത് ചെറിയ സാമ്പിൾ മാത്രമാണെന്ന് ഹർജിയിൽ പറയുന്നു. നിലവിലെ സർവ്വേ അശാസ്ത്രീയമാണെന്നും സർവ്വേ നടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ എൻഎസ്എസ് പറഞ്ഞു. മുഴുവൻ മുന്നോക്കക്കാരുടെയും ഭവനങ്ങൾ സന്ദർശിച്ച് വിവര ശേഖരം നടത്തുന്നില്ലെന്നാണ് ഹർജിയിൽ…
ജലനിരപ്പ് ഉയരുന്നതിന്റെ സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടർ കൂടി തുറന്നു. 1259. 97 ഘനയടി വെളളമാണ് പുറത്തേക്കൊഴുകുക . പെരിയാർ തീരത്തുളളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതും ഡാമിലേക്ക് അധികമായുള്ള നീരൊഴുക്കുമാണ് ഷട്ടറുകൾ തുറക്കാൻ കാരണം.…
ജ്ഞാനപീഠ പുരസ്‌കാരം പ്രഖ്യാപിച്ചു. 56ാമത് പുരസ്‌കാരത്തിന് അസമീസ് സാഹിത്യകാരന്‍ നീല്‍മണി ഫൂക്കന്‍ അര്‍ഹനായി. 2020ലെ ജ്ഞാനപീഠ പുരസ്‌കാരത്തിന് കൊങ്കണി എഴുത്തുകാരന്‍ ദാമോദര്‍ മോസോയും അര്‍ഹനായി. അസം സാഹിത്യത്തിലെ സിംബോളിക് കവി എന്നറിയപ്പെടുന്ന നീല്‍മണി ഫൂക്കന്‍ കേന്ദ്ര, സംസ്ഥാന സാഹിത്യഅക്കാദമി അവാര്‍ഡുകളും അക്കാദമി ഫെല്ലോഷിപ്പുകളും നേടിയിട്ടുണ്ട്.…
പ്ലാസ്റ്റിക് മുക്ത കണ്ണൂർ,സുരക്ഷിത ഭക്ഷണം ആരോഗ്യത്തിനാധാരം എന്ന വിഷയത്തെ ആധാരമാക്കി എ കെ സി എ (ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ) കണ്ണൂർ ജില്ലാ കമ്മറ്റി ഏകദിന പഠന ശിബിരം സംഘടിപ്പിച്ചു . കണ്ണൂർ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു .ജില്ലാ…
തിരുവല്ല സന്ദീപ് വധക്കേസിൽ തെളിവെടുപ്പ് പൂർത്തിയാക്കാനാകാതെ പൊലീസ് മടങ്ങി.ചാത്തങ്കരിയിലെത്തിച്ച പ്രതികൾക്ക് നേരെ നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെയാണ് പൊലീസ് മടങ്ങിയത്. സന്ദീപ് കൊലക്കേസ് ആസൂത്രിമാണന്ന് സിപിഎം – ബിജെപി നേതൃത്വങ്ങൾ ഒരു പോലെ പറയുന്നതിനിടെയാണ് വിശദമായ അന്വേഷണം പുരോഗമിക്കുന്നത്. തിരുവല്ല ഡിവൈഎസ്പി ടി രാജപ്പന്റെ നേതൃത്വത്തിൽ…
വഖഫ് നിയമനം പിഎസ്‌സിക്ക് വിടുന്ന വിഷയത്തിൽ യുഡിഎഫ് നിലപാട് ശരിയാണെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്ത് വർഗീയതയാണ് ഈ വിഷയത്തിൽ ലീഗ് പറഞ്ഞതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പിഎസ്‌സി വഴിയുള്ള നിയമനം അധാർമികമാണ്. ദേവസ്വം ബോർഡ് മാതൃകയിൽ വഖഫ് നിയമനത്തിനും…
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സെക്രട്ടേറിയറ്റിനു മുന്നില്‍ നാളെ മുതല്‍ അനിശ്ചിതകാല നില്‍പ്പ് സമരം തുടങ്ങും. ശമ്പള വര്‍ധനവിലും ആനുകൂല്യങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ കടുത്ത അവഗണനയാണ് തങ്ങളോട് കാണിക്കുന്നതെന്നും കെജിഎംഒഎ ആരോപിക്കുന്നു.കൊവിഡ് കാലത്ത് ന്യായമായി ലഭിക്കേണ്ട റിസ്‌ക് അലവന്‍സ്…
നിയമസഭ പാസാക്കിയ ഒരു നിയമം മുഖ്യമന്ത്രി എങ്ങനെ പിൻവലിക്കുമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാരസമിതി അംഗം എം.കെ മുനീർ. സിഎഎ കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതാണ് എന്നിട്ട് ഇതുവരെ പിൻവലിച്ചിട്ടില്ല. നിയമസഭയിൽ പറഞ്ഞ ഉറപ്പുകൾ പാലിക്കാത്ത മുഖ്യമന്ത്രി പുറത്തു നൽകുന്ന ഉറപ്പുകൾ എങ്ങനെ വിശ്വസിക്കുമെന്നും…
പി .എസ്. സിക്ക് പകരം വഖഫ് റിക്രൂട്ട്മെന്റ് ബോർഡ് രുപീകരിക്കാൻ ആലോചിച്ച് സർക്കാർ. മന്ത്രി വി അബ്‌ദുറഹ്മാനെ ചർച്ചകൾക്കായി എ കെ ജി സെന്ററിലേക്ക് വിളിപ്പിച്ചു. വഖഫ് നിയമനങ്ങൾ ബോർഡിന് കീഴിലാക്കുന്നത് സംബന്ധിച്ച ചർച്ചകൾ സി പി ഐ എം ആരംഭിച്ചു.അതേസമയം നിയമനം പിൻവലിക്കുന്നത്…
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച 8 പേരുടെ സാമ്പിളുകള്‍ ഒമിക്രോണ്‍ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആകെ 10 പേരുടെ സാമ്പിളുകളാണ് ഒമിക്രോൺ ജനിതക പരിശോധനയ്ക്കയച്ചത്. ഇതിൽ ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട്. കോഴിക്കോട് 2,…