ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
മലയോരത്തിന്റെ അഭിമാനമായ കെ.വി ശ്രുതി കണ്ണൂർ ജില്ലാ ലാൻഡ് റവന്യൂ വിഭാഗത്തിൽ ഡെപ്യൂട്ടി കളക്ടർ ആയി ജോലിയിൽ പ്രവേശിച്ചു. ചെറുപുഴ പ്രാപ്പൊയിൽ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നാണ് 1 മുതൽ പ്ലസ്ടു വരെയുള്ള പഠനം പൂർത്തിയാക്കിയത്. തുടർന്ന് ചെന്നൈ ഐ.ഐ.ടി.യിൽ നിന്നും ഇൻ്റർഗ്രേറ്റഡ്…
ദില്ലി: രാജ്യത്ത് കൂടുതൽ ഒമിക്രോൺ കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് വിതരണം അടിയന്തരമായി ആരംഭിക്കണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു. ബൂസ്റ്റർ ഡോസ് നൽകുമ്പോൾ ആരോഗ്യ പ്രവർത്തകർക്കും ,പ്രതിരോധശേഷി കുറഞ്ഞവർക്കും മുൻഗണന നൽകണമെന്നും കുട്ടികൾക്കുള്ള വാക്സീനേഷൻ പെട്ടെന്ന് തുടങ്ങണമെന്നും ഐഎംഎ പറഞ്ഞു. അതേസമയം ഒമിക്രോൺ വ്യാപന…
വൈപ്പിനിൽ അമ്മയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അയൽവാസി ദിലീപ് അറസ്റ്റിൽ. ദിലീപിനെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വീട്ടമ്മയുടേയും മകന്റെയും മരണം ആത്മഹത്യ തന്നെയാണെന്ന് പൊലീസ് വ്യക്തമാക്കി.അയൽവാസി ദിലീപിന്റെ ഭീഷണി സന്ദേശം പുറത്ത് വന്നിരുന്നു. സിന്ധുവിന്റെ മകൻ അതുലിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദ…
തിരുവനന്തപുരം: വിലകുറയ്ക്കാന്‍ ഉദ്യോഗസ്ഥർ ചർച്ചകൾ തുടരുമ്പോഴും സംസ്ഥാനത്ത് പച്ചക്കറിക്ക് തീവില തന്നെ. തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും തക്കാളി വില സെഞ്ച്വറിയടിച്ചു. മറ്റിനങ്ങൾക്കും ആഴ്ചകളായി ഉയർന്നവില തുടരുകയാണ്. മുരിങ്ങക്കായാണ് കുത്തനെ വില കയറിയ മറ്റൊരിനം. മൂന്നൂറ് രൂപയാണ് ഇന്നത്തെ കിലോവില. വെണ്ട കിലോയ്ക്ക് എഴുപതും ചേനയും ബീന്‍സും…
ഇടവേളയ്ക്ക് ശേഷം ശബരിമല വീണ്ടും സമരവേദിയാകുന്നു. കോവിഡിന്‍റെ പേരിൽ ആചാരങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 16ന് നിരോധനം ലംഘിച്ച് നീലിമല വഴി സന്നിധാനത്ത് എത്തുമെന്ന് ഹിന്ദുഐക്യവേദി വർക്കിങ് പ്രസിഡന്‍റ് വൽസൻ തില്ലങ്കേരി പറഞ്ഞു. ശബരിമല യുവതി…
തിരുവല്ലയില്‍ സിപിഎം ലോക്കൽ സെക്രട്ടറി സന്ദീപിനെ കുത്തിക്കൊലപ്പെടുത്തിയത് വ്യക്തി വിരോധം മൂലമെന്ന് പ്രതികള്‍. കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്ന് ഓന്നാം പ്രതി ജിഷ്ണു പറഞ്ഞു. ഒരു വര്‍ഷമായി താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനല്ലെന്നും ജിഷ്ണു പറഞ്ഞു. തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു പ്രതികളുടെ പ്രതികരണം. തങ്ങൾക്ക്…
മുൻ എംഎൽഎ കെ.കെ രാമചന്ദ്രൻ നായരുടെ മകന്‍റെ ആശ്രിത നിയമനത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. നിയമനം അംഗീകരിച്ചാൽ സർക്കാരിനെ കയറൂരി വിടുന്നതിന് തുല്യമാകുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം തീരുമാനങ്ങൾ വ്യാപകമായുള്ള പിൻവാതിൽ നിയമനത്തിന് കാരണമാകുമെന്ന് കോടതി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റിന്റെ…
വാളയാർ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ ഡമ്മി പരീക്ഷണം നടത്താന്‍ സി.ബി.ഐ. കുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഷെഡ്ഡിലും വീടിന്‍റെ പരിസരങ്ങളിലുമാണ് ഡമ്മി പരിശോധന നടത്താന്‍ സി.ബി.ഐ നീക്കം. കുട്ടികള്‍ തൂങ്ങിനിന്ന മുറിയില്‍ ഒരോരുത്തരുടേയും ഭാരത്തിന് സമാനമായ ഡമ്മി തൂക്കും. മരണകാരണം സംബന്ധിച്ച് കൂടുതല്‍…
ഒമിക്രോൺ വിവരങ്ങൾ നൽകുന്നതിന് ഡി.എം.ഒമാർക്ക് മാധ്യമവിലക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അട്ടപ്പാടിയിലെ സന്ദർശനവുമായി ബന്ധപ്പെട്ട് കോട്ടത്തറ ആശുപത്രി സൂപ്രണ്ടിന്‍റെ രാഷ്ട്രീയപ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് ഒമിക്രോണ്‍ പരിശോധനകള്‍ നടക്കുന്നുണ്ട്. ഇതുവരെ എല്ലാം നെഗറ്റീവാണ്. മഹാമാരി പല ജില്ലകളിലും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ…
തിരുവനന്തപുരം: മാധ്യമങ്ങളുമായി സംസാരിക്കാൻ ആരോഗ്യപ്രവർത്തകർക്ക് മുൻകൂർ അനുമതി വേണമെന്ന വിവാദ സർക്കുലറിൽ ഉറച്ചു നിൽക്കുന്നതായി വ്യക്തമാക്കി ആരോഗ്യമന്ത്രി വീണ ജോർജ്ജ് . പല ജില്ലകളിൽ പല രീതിയിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട വാർത്തകൾ വരുന്ന സ്ഥിതിയുണ്ട്. വിവരങ്ങൾ കൃതൃമായി പരിശോധിച്ചും ഏകോപിപ്പിച്ചും നൽകേണ്ടതായിട്ടുണ്ട് എന്നതിനാലാണ് ഈ…