ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
13 മുതൽ യൂണിഫോം നിർബന്ധം, പ്ലസ് വണ്ണിന് 71 താത്കാലിക ബാച്ചുകൾ, ഗസ്റ്റ് അധ്യാപകരെ നിയമിക്കും: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കന്‍ഡറി പ്രവേശത്തിലെ പ്രതിസന്ധികൾ പരിഹരിക്കപ്പെടുന്നു. പ്ലസ് വണ്ണിന് 71 താത്കാലിക ബാച്ചുകൾ കൂടി അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇവിടേക്ക് ഗസ്റ്റ് അധ്യാപകരെയും നിയമിക്കും. സ്കൂൾ തുറന്ന് ഒരു മാസം കഴിഞ്ഞതിനാൽ ഡിസംബർ 13 മുതൽ വിദ്യാലയങ്ങളിൽ യൂണിഫോം…
തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിനെ കൊലപ്പെടുത്താന്‍ കാരണം രാഷ്ട്രീയ വിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഒന്നാംപ്രതി ജിഷ്ണുവിന് സന്ദീപിനോട് വ്യക്തിവൈരാഗ്യവും രാഷ്ട്രീയ വിരോധവും ഉണ്ടായിരുന്നെന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് സന്ദീപിനെ പ്രതികള്‍ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിന്…
ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി കെ.റോസയ്യ അന്തരിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിന് പുറമേ പാര്‍ലമെന്റ് അംഗം കർണാടക, തമിഴ്നാട് ഗവർണര്‍ എന്നീ പദവിവകളും നിര്‍വഹിച്ച വ്യക്തിയാണ് റോസയ്യ. ഹൈദരാബാദിൽ വെച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വൈ.എസ്.ആർ രാജശേഖര റെഡ്ഡിയുടെ മരണശേഷം 2009 സെപ്തംബറിലാണ് റോസയ്യ ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായി…
ദില്ലി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ തീവ്രമായേക്കില്ലെന്ന് കേന്ദ്രം. രോഗലക്ഷണങ്ങൾ നേരിയ തോതില്‍ മാത്രമാണ് പ്രകടമാകുന്നതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. മുൻ വകഭേദങ്ങളേക്കാൾ വേഗത്തിൽ സുഖപ്പെടുന്നുണ്ട്. രോഗവ്യാപനം തീവ്രമായില്ലെങ്കിൽ മൂന്നാം തരംഗ സാധ്യത കുറവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഒമിക്രോണ്‍ ഭീഷണിയില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സര്‍ക്കാരിന്റെ സജീവപരിഗണനയിലാണ്.നിലവിലെ…
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സീൻ സ്വീകരിക്കാത്ത അധ്യാപകരുടെ കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. അധ്യാപകരും അനധ്യാപകരുമായി 1707 പേരാണ് ഇതുവരെയും വാക്സീൻ സ്വീകരിക്കാത്തത്. ഇവരിൽ 1066 പേർ എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ അധ്യാപകരാണ്. ഈ വിഭാഗത്തിലെ 189…
പുതുവർഷത്തിൽ രാജ്യത്ത് ബാങ്കിംഗ് ചാർജുകൾ ഉയരും. ഇതോടെ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ ഓൺലൈൻ ട്രാൻസ്ഫർ ലിമിറ്റ്, നിശ്ചിത തവണയ്ക്ക് ശേഷമുള്ള ഉപയോഗത്തിന് ഫീസ് ഈടാക്കുന്നത് എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങളിൽ മാറ്റം വരും. എടിഎം ഇടപാടുകൾക്ക് ബാങ്കുകൾ നിശ്ചയിച്ചിട്ടുള്ള സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാൽ ആയിരിക്കും…
കണ്ണൂർ: തലശ്ശേരിയിൽ ആശങ്ക ഉയർത്തുന്ന സാഹചര്യം തുടരുകയാണെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ. നിരോധനാജ്ഞ ലംഘിച്ച ബിജെപിക്കാർക്കെതിരെ കർശന നടപടി ഉണ്ടാകും. നഗരത്തിൽ എല്ലായിടത്തും കൂടുതൽ പൊലീസിനെ വിന്യസിച്ചു. രാഷ്ട്രീയ പാർട്ടികളുടെ സമാധാന യോഗം വിളിക്കുമെന്നും കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. സംഘർഷ സാധ്യത…
ശബരിമലയിൽ മുൻകൂട്ടി ബുക്കിങ് ഇല്ലാത്തവർക്കും ദർശനം അനുവദിക്കണമെന്ന് ദേവസ്വം ബോർഡ്. വിർച്വൽ ക്യൂ- സ്പോട്ട് ബുക്കിങ് എന്നിവയിലെ സാങ്കേതിക പ്രശ്നം അയ്യപ്പൻമാർ എത്തുന്നതിനെ ബാധിച്ചിട്ടുണ്ട്. നിലവിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ അഞ്ചിന നിർദേശങ്ങളും ദേവസ്വം ബോർഡ് സർക്കാറിന് നൽകി വിര്‍ച്വൽ ക്യൂ വഴി 40,000…
ആളൂർ പീഡനക്കേസിലെ പ്രതി സി.സി ജോൺസന് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചതിൽ സർക്കാരിനെതിരെ വിമർശവുമായി ഒളിംപ്യൻ മയൂഖ ജോണി. പീഡിപ്പിക്കപ്പെടുകയും ഉപദ്രവിക്കപ്പെടുകയും ചെയ്യപ്പെടുന്ന പാവം ഇരകൾക്ക് സൗജന്യനിരക്കിൽ കയറും വിഷവും നൽകാൻ സർക്കാർ നടപടിയെടുക്കണമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ മയൂഖ ജോണി പറഞ്ഞു. ആളൂർ പീഡനക്കേസിലെ…
ദില്ലി: ഒമിക്രോൺ ഭീഷണിയുള്ള രാജ്യങ്ങളിൽ നിന്ന് പതിനാറായിരം പേർ ഇതിനോടകം ഇന്ത്യയിലെത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ലോക്സഭയിൽ പറഞ്ഞു. ഇതിൽ 18 പേർ കൊവിഡ് പൊസിറ്റീവാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഒമിക്രോൺ ഭീഷണിയെ നേരിടാൻ രാജ്യം സജ്ജമാണ്. കേന്ദ്രവും, സംസ്ഥാനങ്ങളും ഒന്നിച്ച് നിന്ന്…