ശ്വാസനാളം അടഞ്ഞ്പോയ മൂന്നര മാസം പ്രായമുള്ള കുഞ്ഞിൻ്റെ ജീവൻ ശസ്ത്രക്രിയ ഇല്ലാതെ രക്ഷപ്പെടുത്തി.

ശ്വാസനാളം അടഞ്ഞ്പോയ മൂന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ ശസ്ത്രക്രിയ ഇല്ലാതെ രക്ഷപ്പെടുത്തി. കണ്ണൂർ : ശ്വാസ കോശത്തിലെ പ്രധാന നാളിയായ ട്രക്കിയ ചുരുങ്ങിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ മൂന്നര മാസം മാത്രം പ്രായമുള്ള പാനൂർ പുത്തൂർ സ്വദേശിയായ കുഞ്ഞിന്റെ ജീവൻ കണ്ണൂർ ആസ്റ്റർ മിംസിൽ…

///

സുരേഷ് ഗോപി മാധ്യമപ്രവർത്തകർക്ക് നേരെ തുടരുന്ന അധിക്ഷേപം; കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി

കണ്ണൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാധ്യമപ്രവർത്തകർക്ക് നേരെ തുടരുന്ന അധിക്ഷേപത്തിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കണ്ണൂർ പ്രസ് ക്ലബ് പരിസരത്ത് നിന്ന് തുടങ്ങിയ പ്രകടനം പഴയ ബസ് സ്റ്റാന്റിൽ സമാപിച്ചു.…

ആഴക്കടല്‍ നീന്തി കീഴടക്കി ഭിന്നശേഷിക്കാരൻ ഷാജി; ശ്രദ്ധേയമായി അതിസാഹസിക നീന്തല്‍ പ്രകടനം

കണ്ണൂര്‍ : തിരയൊഴിയാത്ത മുഴുപ്പിലങ്ങാട് കടലിനെയും കടലിന് സമാന്തരമായി കടപ്പുറത്ത് തടിച്ച് കൂടിയ ജനസാഗരത്തെയും സാക്ഷിനിര്‍ത്തി ഭിന്നശേഷിക്കാരനായ പി ഷാജി നടത്തിയ സാഹസിക നീന്തല്‍ പ്രകടനം കാഴ്ചക്കാര്‍ക്ക് പുതിയ അനുഭവമായി മാറി. റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരനും ഭിന്നശേഷിക്കാരനുമായ ഷാജിയും, അത്‌ലറ്റ് മറിയ ജോസും സംഘവുമാണ്…

ലോകം സമാധാനം ആഗ്രഹിക്കുന്നു ; മേയർ മുസ്ലിഹ് മഠത്തിൽ

യുദ്ധവും സംഘർഷവും മനുഷ്യൻ്റെ സമാധാനം ഇല്ലാതാക്കിയിരിക്കുകയാണെന്നും സംഘർഷമില്ലാത്ത ഒരു ലോകമാണ് നാമെല്ലാം ആഗ്രഹിക്കുന്നതെന്നും രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങളിൽ നിരപരാധികളായ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ലക്ഷങ്ങളെയാണ് കൊന്നൊടുക്കുന്നതെന്നും കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ. യുദ്ധങ്ങളും സംഘർഷങ്ങളും ഇല്ലാത്ത ലോകത്തിന് വേണ്ടി സമാധാനത്തിനും അഹിംസക്കും വേണ്ടി ആരംഭിച്ച…

നവംബർ 4ന് ജില്ലാ കലക്ടറുടെ വസതിയിലേക്ക് മുസ്ലിം ലീഗ് മാർച്ച്

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ ജില്ലാ കലക്ടറെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും, കലക്ടറെ തൽസ്ഥാനത്ത് നിന്ന് മാറ്റി അന്വേഷണം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട്  നവംബർ നാലിന് തിങ്കളാഴ്ച മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ കലക്ടറുടെ ഔദ്യോഗിക…

മീൻ ചൂണ്ട കൺപോളയിലേക്ക് തുളച്ചു കയറിയ രോഗിക്ക് തുണയായി ജില്ലാ ആശുപത്രി

കണ്ണൂർ : വിറക് പുരയിൽ വിറക് എടുക്കുന്നതിനിടെ മീൻ ചൂണ്ട കൺപോളയിലേക്ക് തുളച്ചു കയറിയ പേരാവൂർ മുണ്ടപ്പാക്കൽ സ്വദേശിനി എം ജെ ജിഷയ്ക്ക് തുണയായത് ജില്ലാ ആശുപത്രി ദന്താരോഗ്യ വിഭാഗവും, നേത്ര വിഭാഗവും.വേദന തിന്ന് മണിക്കൂറുകളോളം ഇരിട്ടി ,പേരാവൂർ പ്രദേശത്തെ സ്വകാര്യ ആശുപത്രികളെ സമീപിച്ചെങ്കിലും…

പി.പി ദിവ്യയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തിൽ പ്രതിയായ പി പി ദിവ്യയെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പള്ളിക്കുന്നിലെ വനിത ജയിലിലായിരിക്കും ദിവ്യയെ പാര്‍പ്പിക്കുക. അടുത്ത മാസം 12-ാം തിയതി വരെയാണ് റിമാന്‍ഡ്. കണ്ണൂർ ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക്…

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നവംബർ 14ന്

കണ്ണൂർ: പി.പി ദിവ്യ രാജിവച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് നവംബർ 14ന് തിരഞ്ഞെടുപ്പ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. 14ന് രാവിലെ 11ന് ആണ് തിരഞ്ഞെടുപ്പ്. കലക്‌ടറാണ് ഭരണാധികാരി. അന്നു തന്നെ പുതിയ പ്രസിഡണ്ട് അധികാരമേൽക്കും.ജില്ലാപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ താൽക്കാലിക ചുമതല…

സി ഇ ഒ ജില്ലാ സമ്മേളനം നാളെ

കണ്ണൂർ:അവകാശ പോരാട്ടങ്ങൾ – നിലക്കാത്ത നാൽപ്പത് വർഷങ്ങൾ എന്ന പ്രമേയത്തിൽ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ ) കണ്ണൂർ ജില്ലാ സമ്മേളനവും യാത്രയയപ്പും നാളെ രാവിലെ 9.30 -ന് കണ്ണൂർ ബാഫഖി സൗധത്തിൽ നടക്കും. എ കെ എം അഷ്റഫ് എം…

കണ്ണൂർ സർവകലാശാലയിൽ ഡാറ്റ കച്ചവടം; സിൻഡിക്കേറ്റ് യോഗം തടസ്സപ്പെടുത്തി എം.എസ്.എഫ്

കെ റീപ്പിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാല തിടുക്കപ്പെട്ട് മഹാരാഷ്ട്ര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതിലൂടെ വിദ്യാർത്ഥികളുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷിതത്വത്തിൽ ആശങ്കയുണ്ടെന്ന് ആരോപിച്ച് എം.എസ്.എഫ്. വൈസ് ചാൻസിലർ ഉൾപ്പടെ പങ്കെടുത്ത സിൻഡിക്കേറ്റ് യോഗം പ്രവർത്തകർ തടസ്സപ്പെടുത്തി. സർവകാലാശാലയുടെ കവാടം താഴിട്ട്…