കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
തളിപ്പറമ്പ്; വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തളിപ്പറമ്പ് സ്വദേശിനി മരിച്ചു. തളിപ്പറമ്പ് കാര്യമ്പലത്തെ ബി അമീറ(31) യാണ് മരിച്ചത്. ഇക്കഴിഞ്ഞ മെയ് 24 ന് കുറുമാത്തൂർ ചാണ്ടിക്കരിയിൽ നടന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു. തളിപ്പറമ്പ് മാർക്കറ്റിലെ ഫുട്ട്‌വെയർ വ്യാപാരി സികെ ഫാസിലിന്റെ ഭാര്യയാണ്.…
തളിപ്പറമ്പ് : തെരുവ് നായ്ക്കൾ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരൻ്റെ വലത് കൈക്ക് പരിക്കേറ്റു. ശ്രീകണ്ഠാപുരം നിടിയേങ്ങയിലെ ആലിങ്കിൽ പ്രനീഷിനാ (32)ണ് പരിക്കേറ്റത്.ഇന്നലെ രാത്രി പത്ത് മണിയോടെ കുറുമാത്തൂരിൽ വെച്ചാണ് അപകടം. തളിപ്പറമ്പിൽ നിന്നും നിടിയേങ്ങയിലേക്ക് ബൈക്ക് ഓടിച്ച് പോകുമ്പോൾ കുറുമാത്തൂർ…
പയ്യന്നൂര്‍ കുഞ്ഞിമംഗലം തലായി മുക്കില്‍ വസ്ത്രവ്യാപാരം നടത്തുന്ന യുവതിയുടെ സ്ഥാപനത്തില്‍ കയറിയ മോഷ്ടാവ് മുഖത്ത് സ്പ്രേ അടിച്ച് മാലയും വളയും പണവും കവര്‍ന്നു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. തലായി മുക്ക് – ഏഴിലോട് റോഡില്‍ സഞ്ജന ഗാര്‍മെന്റ്സ് നടത്തുന്ന മുട്ടം വെങ്ങരയിലെ എം.വി.…
ലോക ഫിസിയോ തെറാപ്പി ദിനത്തോടനുബന്ധിച്ച് കേരള അസോസ്സിയേഷൻ ഫോർ ഫിസിയോ തെറാപ്പിസ്റ്റ്സ് കോ ഓർഡിനേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയും ആസ്റ്റർ മിംസ് കണ്ണൂരും സംയുക്തമായി പയ്യാമ്പലം ബീച്ചിൽ വച്ച് മോക്ക്ഡ്രിൽ സംഘടിപ്പിച്ചു.കായിക വിനോദങ്ങൾക്കിടയിൽ സംഭവിക്കുന്ന പരിക്കുകളെ ഫിസിയോ തെറാപ്പി വിദഗ്ദർ ഉടനടി ശാസ്ത്രീയമായി എങ്ങനെ…
സൗദിയിൽ നിന്ന് അവധിക്കു നാട്ടിലേക്ക് പോയ പ്രവാസി സാമൂഹിക പ്രവർത്തകൻ ഹൃദയാഘാതം മൂലം നിര്യാതനായി. കണ്ണൂര്‍ കണ്ടത്തില്‍ സൈദാറകത്ത് മുഹമ്മദ് ഹനീഫ (63) ആണ് മരിച്ചത്. കഴിഞ്ഞ 40 വര്‍ഷമായി സൗദി അറേബ്യയിലെ ദമ്മാമില്‍ പ്രവാസിയായ ഇദ്ദേഹം അഞ്ച് മാസം മുന്‍പാണ് നാട്ടിലേക്ക് പോയത്.…
കണ്ണൂരിൽ നിന്ന് പുതുച്ചേരിയിലേക്ക് പോയ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ് ലോറിയുടെ പിറകിലിടിച്ച് അപകടം. ശനിയാഴ്ച വൈകിട്ട് കണ്ണൂരിൽനിന്ന് പോയ ബസാണ് ഞായറാഴ്ച രാവിലെ അപകടത്തിൽപ്പെട്ടത്.വിരുതാചലത്തിന് 30 കിലോമീറ്റർ അകലെ അടരിയിലാണ് അപകടമുണ്ടായത്. ബസിന്റെ മുൻവശത്ത് ഇടതുഭാഗമാണ് ഇടിച്ചത്. ഈ ഭാഗം തകർന്നു. യാത്രക്കാർക്ക് ആർക്കും…
തളിപ്പറമ്പ് : പന്നിയൂർ കാരക്കൊടി ആരോഗ്യകേന്ദ്രത്തിന് എതിർവശത്ത് താമസിക്കുന്ന കൊക്കരകത്ത് റംലയുടെ നാല് ആടുകളെ തെരുവുനായകൾ കടിച്ചുകൊന്നു. മറ്റൊരെണ്ണത്തിന് കടിയേറ്റു.ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. അഞ്ച് ആടുകളെ വീട്ടുവളപ്പിൽ കെട്ടിയിട്ടതായിരുന്നു. വീട്ടുകാർ സമീപത്ത് ഓണാഘോഷ പരിപാടി കാണാൻ പോയപ്പോഴാണ് സംഭവം. നാല് നായ്ക്കൾ ചേർന്നാണ് കടിച്ചത്.…
ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് കാൽ തെന്നി വീണ് മരണമടഞ്ഞ കണ്ണൂർ കാപ്പാട് സ്വദേശി സജീവന്റെ (51) മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ 32 വർഷമായി മജ്മയിൽ കെട്ടിടനിർമാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. കെട്ടിടത്തിൽ നിന്ന് വീണതിനെ തുടർന്ന് ഗുരുതരമായി പരിക്കേൽക്കുകയും മജ്മ കിംഗ് ഖാലിദ്…
പയ്യന്നൂർ: പ്രളയവും കോവിഡും കാരണം നിറമില്ലാത്ത ഓണമായിരുന്നു നാലു കൊല്ലം. അതിനാൽ ഇക്കൊല്ലത്തെ പൂക്കളത്തിന് നിറം കൂടുന്നത് സ്വാഭാവികം.മുൻവർഷങ്ങളിൽ ആര് മത്സരം സംഘടിപ്പിച്ചാലും ഒന്നാം സമ്മാനം പയ്യന്നൂർ മമ്പലത്തെ എം ചന്ദ്രനായിരിക്കും. ഇക്കുറിയും പതിവ് തെറ്റിയില്ല. പയ്യന്നൂർ തെക്കേ മമ്പലം ടി. ഗോവിന്ദൻ സെന്ററും…
പ്രശസ്ത സാഹിത്യകാരൻ സുബ്രമണ്യൻ കുറ്റിക്കോൽ (70) അന്തരിച്ചു.1987 മുതൽ സി.പി.ഐ എം കുറ്റിക്കോൽ പടിഞ്ഞാറ് ബ്രാഞ്ച് അംഗമാണ്. നോവൽ, കഥ, കവിത, ബാലസാഹിത്യം , നാടകം , പഠന ഗ്രന്ഥങ്ങൾ എന്നിങ്ങനെ12 ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കവിതയിലെ വൃത്തവും താളവും എന്ന ഗവേഷണ ഗ്രന്ഥം…