കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
കണ്ണൂർ:ഇടതുപക്ഷ പാർട്ടികളുടെ ഐക്യവും മറ്റ് ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയും ഈ കാലഘട്ടം നമ്മളോട് ആവശ്യപ്പടുന്ന യാഥാർത്ഥ്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.സിപിഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം പ്രദീപ് പുതുക്കുടി നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ രാഷ്ട്രീയ…
കണ്ണൂർ : ഓൺലൈൻ മാർക്കറ്റിങ് കമ്പനിയുടെ പേരിൽ തട്ടിപ്പ്.ഒൻപതുലക്ഷത്തിൽപരം രൂപ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും ഇത് ലഭിക്കണമെങ്കിൽ ബാങ്ക് അക്കൗണ്ട് നമ്പർ അടക്കമുള്ള വ്യക്തിഗത വിവരങ്ങൾ നൽകണമെന്നും പറഞ്ഞാണ് കബളിപ്പിക്കൽ. റിട്ട. ഹെഡ് കോൺസ്റ്റബിൾ മൗവഞ്ചേരിയിലെ എൻ.ഒ.രാമകൃഷ്ണനാണ് ‘നാപ്ടോൽ’ ഓൺലൈൻ ഷോപ്പിങ് പ്രൈവറ്റ് ലിമിറ്റഡിന്റേതെന്ന പേരിൽ…
ഇരിട്ടി: പടിയൂർ ചടച്ചിക്കുണ്ടത്ത് ഇടിമിന്നലിൽ വീട്ടമ്മക്ക് പരിക്ക്. ചടച്ചിക്കുണ്ടം കൊച്ചുപുരക്കൽ കെ. സി. നാരായണന്റെ മകൾ വത്സലക്കാണ് ഇടി മിന്നലിൽ പരിക്കേറ്റത്. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരുടെ വീടിന്റെ മീറ്റർ , വയറിംഗ്, ചുമരുകൾ തുടങ്ങി നിരവധി സാധനങ്ങളും മിന്നലിൽ നശിച്ചിട്ടുണ്ട്. പഞ്ചായത്ത്,…
മര്‍കസുസ്സഖാഫത്തു സുന്നിയ്യ വൈസ് പ്രസിഡന്റും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങൾ അന്തരിച്ചു. 82 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച വെെകീട്ട് ആറരയോടെയായിരുന്നു വിയോഗം. രാത്രി ഒമ്പത് മണിക്ക് മർകസിൽ നിന്ന് ജനാസ നിസ്‌കാരം…
അഴീക്കോട് പഞ്ചായത്തിലെ നീർക്കടവിൽ മിനി ഫിഷ് ലാന്റിംഗ് സെന്റർ പണിയുന്നതിന്റെ സാധ്യത പരിശോധിച്ച്, സ്ഥലം ലഭ്യമായാൽ ഉടൻ മറ്റു നടപടികളിലേക്ക് കടക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ.അഴീക്കോട് മണ്ഡലത്തിലെ പ്രധാന തീരദേശ ഗ്രാമമായ നീർക്കടവിൽ മിനി ഫിഷ് ലാന്റിംഗ് സെന്റർ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ…
കണ്ണൂർ: ബൈക്കിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ മൂന്ന് മാസങ്ങളുടെ അന്വേഷണത്തിനൊടുവിൽ പ്രതി അറസ്റ്റിൽ.കുറ്റ്യാട്ടൂർ ചെക്കിക്കുളം കുണ്ടിലെക്കണ്ടിയിലെ എ.പി.മുഹമ്മദ് മുനവറിനെ (20)യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹൻ്റെ നേതൃത്വത്തിൽ എ.എസ്.ഐ.അജയൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ റിയേഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റ്…
ചമ്പാട് : പന്ന്യന്നൂർ ഗ്രാമപ്പഞ്ചായത്തിൽ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് ഡിജിറ്റൽ വിവരശേഖരണ സർവേയ്ക്ക് തുടക്കമായി. മാലിന്യനിർമാർജനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ആപ്പ് തയ്യാറാക്കിയത്.പന്ന്യന്നൂർ പഞ്ചായത്തിലെ 6,298 വീടുകളിലും ഹരിതകർമ സേനാംഗങ്ങളെത്തി വിവരശേഖരണം നടത്തും. പ്രാരംഭ ഘട്ടത്തിൽ 390 വീടുകളുള്ള 14-ാം വാർഡിലെ എല്ലാ…
ഷാർജയിൽ വെച്ച് ഹൃദയാഘാതം മൂലം കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സ്വദേശി മരിച്ചു.പുല്ലൂപ്പി പുളിക്കൽ വാരാംവളപ്പിൽ ഹനീഫ(48)യാണ് മരിച്ചത്. പാലങ്ങാട് അബൂബക്കർ – സൈനബ ദമ്പതികളുടെ മകനാണ്.വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനു ശേഷം ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു .ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഹലീമ (കമ്പിൽ). മക്കൾ:…
തലശ്ശേരി : അപകടത്തിൽ മകൻ നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് ചികിത്സയ്ക്കും വീടിന്റെ നിർമാണത്തിനും സഹായഹസ്തവുമായി തലശ്ശേരി എൻജിനിയറിങ് കോളേജിലെ പൂർവവിദ്യാർഥി കൂട്ടായ്മ. എരഞ്ഞോളി മലാലിലെ കാട്ടിൽപറമ്പത്ത് പി.ടി.അനിതയ്ക്കാണ് കൂട്ടായ്മ സഹായവുമായി രംഗത്തെത്തിയത്. കൂട്ടായ്മയുടെ നേതൃത്വത്തിൽ എട്ടുലക്ഷം രൂപ ഇതിനായി സമാഹരിച്ചു.നാഡീസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായ അനിതയുടെ…
കണ്ണൂർ ജില്ലയിലെ കർഷകർ ഉത്പാദിപ്പിക്കുന്ന ഓണക്കാല പച്ചക്കറികൾക്ക് വിപണിയൊരുക്കി ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിന്റെ കാർഷിക പരമ്പരാഗത വ്യാവസായിക ഉൽപ്പന്ന പ്രദർശന വിപണന മേളയിൽ കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ നേരിട്ട് വിറ്റഴിക്കാം.അതത് കൃഷിഭവനുകളുമായി ബന്ധപ്പെട്ട് ഇവയുടെ വിപണി ഉറപ്പിക്കാം. ഇതിനായി രണ്ട് സ്റ്റാളുകളാണ് കണ്ണൂർ…