നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി; തളിപ്പറമ്പ് സ്വദേശിക്കെതിരെ കാപ്പ ചുമത്തി

കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തളിപ്പറമ്പ് സ്വദേശിക്കെതിരെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.പന്നിയൂര്‍ കാരക്കൊടിയിലെ പുത്തന്‍പുരയില്‍ ഷംസീറിനെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ വി ദിനേശന്‍ അറസ്റ്റ് ചെയ്തത്.37 വയസ്സുകാരനായ ഷംസീര്‍ സ്ഥിരം പ്രതിയാണ്. നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്. പെരിങ്ങോം പൊലീസ്…

///

സപ്ലെെകോയിലെ പായ്ക്കിങ് ചുമതല റെയ്ഡ്കോയ്ക്ക്; താത്കാലിക തൊഴിലാളികൾ പ്രതിസന്ധിയിൽ

കണ്ണൂര്‍: സപ്ലെെകോയിൽ ചിലയിനങ്ങളുടെ പായ്ക്കിങ് ചുമതല റെയ്ഡ്കോയ്ക്ക് കൈമാറി. കാലങ്ങളായി സപ്ലെെകോ തൊഴിലാളികൾ പാക്ക് ചെയ്തിരുന്ന ചില ഉൽപ്പന്നങ്ങളുടെ പായ്ക്കിങ് ആണ് റെയ്ഡ്കോയ്ക്ക് കെെമാറിയത്. സർക്കാർ തീരുമാനം നിലവിലെ തൊഴിലാളികൾക്കാണ് തിരിച്ചടിയായിരിക്കുന്നത്. ഇതുവരെ സപ്ലൈകോ തൊഴിലാളികള്‍ പായ്ക്ക് ചെയ്തിരുന്ന കടുക്, ഉലുവ, ജീരകം, പെരുഞ്ചീരകം…

///

പരിയാരത്ത് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ചു; ബൈക്ക് യാത്രക്കാരി മരിച്ചു

പരിയാരം : ദേശീയപാതയിൽ അലക്യം പാലത്ത് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരി മരിച്ചു. പാച്ചേനി സ്വദേശിനി സ്നേഹ (28) ആണ് മരിച്ചത്.ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം.അപകടത്തിൽ ബൈക്കോടിച്ച സഹോദരന് ഗുരുതര പരിക്കേറ്റു .ഗുരുതരമായി പരിക്കേറ്റ ലോപേഷിനെ പരിയാരം മെഡിക്കൽ കോളേജ്ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

//

കണ്ണൂർ മട്ടന്നൂരിൽ സ്ഫോടനം; അച്ഛനും മകനും മരിച്ചു

കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് 2 പേർ മരിച്ചു . മട്ടന്നൂർ പത്തൊൻപതാം മൈലിലാണ് സംഭവം. സ്ഫോടനത്തിൽ ഒരാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസം സ്വദേശികളായ ഫസൽ ഹഖ്, ഷഹീദുൾ…

//

ഡീസൽ ക്ഷാമം രൂക്ഷം, കണ്ണൂരിൽ കെഎസ്ആർടിസി സർവീസുകൾ മുടങ്ങി

കണ്ണൂർ: തുടരെ രണ്ടാം ദിവസവും ഡീസൽ ക്ഷാമം രൂക്ഷമായത് കണ്ണൂരിലെ കെഎസ്ആർടിസി സർവീസുകളെ ബാധിച്ചു. ബസുകൾ നിരത്തിലിറക്കാൻ കഴിയാതെ വന്നതോടെ യാത്രാക്ലേശം രൂക്ഷമായി. അയൽ ജില്ലകളിലേക്കുള്ളത് ഉൾപ്പെടെ 40 സർവീസുകൾ ഇതുവരെ മുടങ്ങി. മലയോര മേഖലകളിൽ ഡീസൽ ഇല്ലാത്തത് കാരണം പല ബസുകളും ഉച്ചയ്ക്ക് ശേഷം…

//

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ പഴശ്ശി മ്യൂസിയം ഒരുങ്ങുന്നു

ഇരിട്ടി: മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ മൂന്ന് കോടി ചെലവിൽ പഴശ്ശി മ്യൂസിയം ഒരുങ്ങുന്നു. മ്യൂസിയത്തിലേക്കുള്ള ചരിത്രശേഷിപ്പുകൾ കണ്ടെത്തുവാൻ ശ്രമം തുടങ്ങി. പ്രാദേശികമായി വ്യക്തികളുടെയും കുടുംബങ്ങളുടേയും കൈവശമുള്ള കോട്ടയം രാജകുടുംബവുമായി ബന്ധപ്പെട്ടതും മൃദംഗശൈലേശ്വരി ക്ഷേത്രവുമായി ബന്ധപ്പെട്ട ശേഷിപ്പുകൾ കണ്ടെത്തുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്. ഇതിനായുള്ള വിശദ…

///

ബക്കളം കുറ്റിക്കോലിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരി മരിച്ച സംഭവം ;ഡ്രൈവർ അറസ്റ്റിൽ

തളിപ്പറമ്പ്: ബക്കളം കുറ്റിക്കോലിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരി മരിച്ച സംഭവത്തിൽ മനപൂർവ്വമല്ലാത്ത നരഹത്യക്ക് ഡ്രൈവറെ അറസ്റ്റിൽ .കാസർകോട് വെള്ളരിക്കുണ്ട് മങ്കയം സ്വദേശിയും കാഞ്ഞങ്ങാട് പടന്നക്കാട് താമസക്കാരനുമായ എളവുങ്കൽ ഷിജോ ജോയിയെ (32)യാണ് എസ്.ഐ.പി.സി സഞ്ജയ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ…

//

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കില്ല; എപ്പോൾ വേണമെങ്കിലും ചോദ്യം ചെയ്യാമെന്ന് സുപ്രീംകോടതി

പുതുമുഖ നടിയെ ബലാത്സം​ഗം ചെയ്ത കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കില്ലെന്ന് സുപ്രീംകോടതി.പകരം ഹൈക്കോടതി വിധിയിൽ ഭേദഗതി വരുത്തി. വിജയ് ബാബുവിനെ എപ്പോൾ വേണമെങ്കിലും അന്വേഷണസംഘത്തിന് ചോദ്യം ചെയ്യാമെന്നും സുപ്രീം കോടതി പറഞ്ഞു. ഇരയുടെ പേരു വെളിപ്പെടുത്തിയത്…

//

പുഴയോരം ഇടിഞ്ഞു; മട്ടന്നൂർ-ഇരിക്കൂർ റോഡിൽ ഭാഗിക ഗതാഗത നിരോധനം

മട്ടന്നൂർ-ഇരിക്കൂർ റോഡിൽ നായിക്കാലിപ്പാലം മുതലുള്ള 600 മീ. ഭാഗം കനത്ത മഴയിൽ പുഴയോരം ഇടിഞ്ഞ് അപകടാവസ്ഥയിലായതിനാൽ ബുധനാഴ്ച മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ഇതുവഴിയുള്ള ഭാരവാഹന ഗതാഗതം നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.…

/

കണ്ണൂരില്‍ അഞ്ചാം ക്ലാസുകാരിയെ കാണാതായി; കണ്ടെത്തിയത് തിയേറ്ററിൽ വെച്ച്

കണ്ണൂരിൽ നിന്ന് ഇന്ന് രാവിലെ കാണാതായ പെൺകുട്ടിയെ കണ്ടെത്തിയത് തീയറ്ററിൽ വെച്ച് .ഇന്ന് രാവിലെ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്‌കൂളിൽ നിന്നാണ് അഞ്ചാം ക്ലാസ്സുകാരിയെ കാണാതായത് .രാവിലെ വീട്ടിൽ നിന്നും സ്‌കൂളിലെത്തി വാഹനത്തിൽ നിന്നിറങ്ങിയ ശേഷം ക്ലാസ്സിലെത്തിയിരുന്നില്ല.വാഹനത്തിൽ ഒരുമിച്ചുണ്ടായ സഹപാഠികളാണ് കുട്ടി…

///