കില തളിപ്പറമ്പ്‌ ക്യാമ്പസ്‌ അന്താരാഷ്ട്ര നേതൃ പഠന കേന്ദ്രമാകുന്നു; ഉദ്ഘാടനം 13 ന്‌

കണ്ണൂർ:കില തളിപ്പറമ്പ് ക്യാംപസ് അന്താരാഷ്ട്ര നേതൃ പഠന കേന്ദ്രമാകുന്നു. ഇന്റർനാഷണൽ സെന്റർ ഫോർ ലീഡർഷിപ്പ് സ്റ്റഡീസ്- കേരള ജൂൺ 13 ന്‌ രാവിലെ 10 ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഈ ക്യാമ്പസിൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ പബ്ലിക്‌ പോളിസി ആൻഡ്‌ ലീഡർഷിപ്പ്‌…

///

കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ട പ്രതി പിടിയില്‍

കണ്ണൂര്‍: മേലേചൊവ്വയിലെ ഡി.ആർ.ഐ ഓഫിസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ മാഹി -കണ്ണൂര്‍ ഹൈവേ പൊലീസിന്‍റെ ഇടപെടലില്‍ കാസർകോട് ചന്ദേരയില്‍ നിന്ന് പിടികൂടി. ഗുജറാത്തില്‍ 500 കോടിയുടെ ലഹരിമരുന്നു കടത്തു കേസില്‍ പിടിയിലായ ഉപ്പള സ്വദേശിയായ മുഹമ്മദ് ആദിലാണ് (32) മുണ്ടയാട്ടെ ഡി.ആർ.ഐ ഓഫിസില്‍…

//

തില്ലങ്കേരിയിൽ 2 കോടി രൂപയുടെ ആംബർഗ്രിസുമായി യുവാവ് അറസ്റ്റിൽ

ഇരിട്ടി ∙ തില്ലങ്കേരിയിൽ വാഹന പരിശോധനയ്ക്കിടെ മുഴക്കുന്ന് പൊലീസ് 2 കോടി രൂപ വിലയുള്ള ആംബർഗ്രിസ് (തിമിംഗല ചർദ്ദി) പിടികൂടി. ഒരാൾ അറസ്റ്റിലായി. കൂടെ ഉണ്ടായിരുന്ന മറ്റു 2 പേർ ഓടി രക്ഷപ്പെട്ടു. തില്ലങ്കേരി അരീച്ചാൽ സ്വദേശി ദിഖിൽ നിവാസിൽ ദിൻരാജി (28) നെയാണ്…

//

നിർധന കുടുംബത്തിന്‍റെ ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയതായി പരാതി

തലശ്ശേരി: നിർധനനായ കുടുംബനാഥന്റെ ബാങ്ക് അക്കൗണ്ടിൽ സർക്കാർ നൽകിയ സഹായത്തിൽനിന്ന് 4000 രൂപ തട്ടിയെടുത്തതായി പരാതി. ധർമടം അണ്ടലൂർ താഴെക്കാവ്, യൂനിവേഴ്സിറ്റി റോഡിലെ പുതിയപറമ്പൻ കുറുവെക്കണ്ടി ഭാസ്കരനാണ് പരാതിക്കാരൻ.തലശ്ശേരിയിലെ കനറാ ബാങ്ക് ശാഖയിലാണ് ഭാസ്കരന്റെ അക്കൗണ്ട്. പെൻഷനും പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ നിന്നുള്ള…

//

മുല്ലക്കൊടി അരിമ്പ്രയിൽ മണ്ണെടുക്കുന്നതിനിടെ പാറയടര്‍ന്നുവീണ് ജെ സി ബി ഓപ്പറേറ്റര്‍ക്ക് ദാരുണാന്ത്യം

മുല്ലക്കൊടി: അര്‍ദ്ധരാത്രിയിൽ മണ്ണെടുക്കുന്നതിനിടെ ജെ.സി.ബിക്ക് മുകളില്‍ പാറയടര്‍ന്നുവീണ് ഓപ്പറേറ്റര്‍ മരിച്ചു.യു.പി സ്വദേശി നൗഷാദ്(29) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.മയ്യില്‍ പഞ്ചായത്തിലെ മുല്ലക്കൊടി-അരിമ്പ്ര പ്രദേശത്ത് വലിയ കുന്നുകള്‍ ഇടിച്ചുനിരത്തി മണ്ണെടുപ്പ് നടത്തുന്നുണ്ട്.ആറുവരിപ്പാതയുടെ നിര്‍മ്മാണത്തിനെന്ന പേരിലാണ് വ്യാപകമായ തോതില്‍ രാപ്പകലില്ലാതെ മണ്ണ്…

/

മസ്തിഷ്കാഘാതം ബാധിച്ച വീട്ടമ്മ ചികിത്സാ സഹായം തേടുന്നു

അഴീക്കോട്:മസ്തിഷ്കാഘാതം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മധ്യവയസ്കയെ സഹായിക്കാൻ നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു.അക്ലിയത്ത് ശിവക്ഷേത്രം പടിഞ്ഞാറെ നടയിൽ സെൻട്രൽ അഴീക്കോട് തൃച്ചംബരത്തു പുതിയ വീട്ടിൽ സുജാത (50) യാണ് മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്.ജീവൻ രക്ഷിക്കാൻ വേണ്ടി കോഴിക്കോട് മിംസ് ആശുപത്രിയിൽ നടത്തിയ…

/

മണൽകൊള്ള നടത്തിയ ഫൈബർ ബോട്ട് പിടിച്ചെടുത്തു; ഒരാൾ അറസ്റ്റിൽ

പാപ്പിനിശ്ശേരി: അഴിക്കൽ പോർട്ടിന് കീഴിലെ മണൽ കടവുകളില്‍ അനധികൃതമായി മണൽ കടത്തുകയായിരുന്ന ഫൈബർ തോണികൾ വളപട്ടണം പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ ഒരാള്‍ അറസ്റ്റിലായി. ഫൈബർ ബോട്ടുടമയായ മർഷൂദ് മുണ്ടോന്‍ ആണ് അറസ്റ്റിലായത്. ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെട്ടു. വളപട്ടണം പുഴയിലെ ചുങ്കം തുരുത്തിയില്‍ ബുധനാഴ്ച പുലർച്ചെയാണ്…

/

ഇരുചക്ര വാഹനം ഡിവൈഡറിൽ തട്ടി മറിഞ്ഞ് യുവാക്കൾക്ക് പരിക്ക്

തലശ്ശേരി: എരഞ്ഞോളി ചോനാടം കുഞ്ഞിക്കൂലം അണ്ടിക്കമ്പനിക്ക് സമീപം ഇരുചക്ര വാഹനം ഡിവൈഡറിൽ തട്ടി മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. എരഞ്ഞോളി സ്വദേശികളായ ആകാശ്, രജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം. ഗുരുതര പരിക്കേറ്റ ഇരുവരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.  …

//

ഫയലുകൾ എല്ലാം പുതിയ കെട്ടിടത്തിലേക്ക് മാറ്റി; ഉളിയിൽ സബ് രജിസ്‌ട്രാർ ഓഫീസ് ഇന്നുമുതൽ പ്രവർത്തനസജ്ജം

ഇരിട്ടി : ഉളിയിൽ സബ് രജിസ്‌ട്രാർ ഓഫീസ് ബുധനാഴ്ച മുതൽ ഇരിട്ടി കീഴൂരിലെ പുതിയ കെട്ടിടത്തിൽ പൂർണ പ്രവർത്തനസജ്ജമാകും.100 വർഷത്തിലധികം പഴക്കമുള്ള ഫലയലുകൾ ഉൾപ്പെടെ എല്ലാ ഫയലുകളും പുതിയ കെട്ടിടത്തിലേക്ക് മാറ്റി.പുതിയ ഓഫീസ് ഉദ്ഘാടനം ഒരാഴ്ച മുൻപ്‌ നടന്നെങ്കിലും ഫയലുകൾ എല്ലാം വള്ള്യാട്ടെ വാടകകെട്ടിടത്തിൽനിന്ന്…

/

പള്ളിക്കുന്നിൽ കൂറ്റൻ ആൽമരം കടപുഴകി;ഒഴിവായത് വൻ ദുരന്തം

കണ്ണൂർ: ദേശീയപാതയിൽ പള്ളിക്കുന്ന് ഗവ. വനിത കോളജിനും ഐഡിയൽ ഡെക്കറിനും ഇടയിൽ കൂറ്റന്‍ ആൽമരം കടപുഴകി.ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് റോഡിലേക്ക് ആൽമരം കടപുഴകിയത്. അപകടസമയം റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻദുരന്തം ഒഴിവായി.റോഡിലേക്ക് പൂർണമായി നിലംപൊത്തിയ നിലയിലായിരുന്നു മരം. കണ്ണൂരിൽനിന്നുള്ള അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ്…

/