കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
കണ്ണൂർ; വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവയ്ക്ക് ഒരുകിലോമീറ്റർ ചുറ്റും പരിസ്ഥിതിലോല മേഖലയാവണമെന്ന സുപ്രീംകോടതി ഉത്തരവ് സൃഷ്ടിച്ച ആശങ്ക പരിഹരിക്കാൻ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് ജൂൺ 14 ന് കൊട്ടിയൂർ, കേളകം, കണിച്ചാർ, ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിൽ ഹർത്താലാചരിക്കാൻ എൽഡിഎഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.രാവിലെ ആറുമുതൽ…
കണ്ണൂർ ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിന്റെ 2 ,3 നിലകൾ കോടതി പ്രവർത്തനത്തിന് വിട്ടു നൽകരുതെന്ന്, കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസ് കെട്ടിടത്തിന്റെ 2,3 നിലകളാണ് മുൻസിഫ് കോടതി, കുടുംബകോടതി എന്നിവയുടെ പ്രവർത്തനത്തിന് വിട്ടുനൽകുവാൻ…
കണ്ണൂർ: കാർ വാടകക്ക് എടുത്ത ശേഷം മറിച്ച് വിൽപന നടത്തുന്ന സംഘത്തിലെ രണ്ടു പേരെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഒളിവിലായിരുന്ന ശ്രീകണ്ഠപുരം ചെങ്ങളായി സ്വദേശികളായ വി. അമീർ (23), പുതിയത്ത് ഹൗസിൽ ജംഷാദ് (26) എന്നിവരാണ് പിടിയിലായത്.സംഘത്തിലെ കക്കാട് സ്വദേശിയായ അശ്വാൻ…
തലശ്ശേരി: നഗരസഭ പരിധിയിലെ റസ്റ്റോറന്റുകളിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി. പഴയ ബസ് സ്റ്റാൻഡ്, ലോഗൻസ് റോഡ്, മഞ്ഞോടി, പെരിങ്ങളം, കോടിയേരി എന്നിവിടങ്ങളിലെ റസ്റ്റാറൻറ്, ഭക്ഷണ സാധനങ്ങൾ തയാറാക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. പരിശോധനയിൽ കണ്ടെത്തിയ പഴകിയ…
പയ്യന്നൂര്‍: പയ്യന്നൂര്‍ കൊറ്റിയിലെ ലോഡ്ജ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ 12 പേര്‍ക്കെതിരെ കേസെടുത്തു.സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊറ്റി വാടിപ്പുറം സ്വദേശി അശ്വിനാ (23) യാണ് പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്ത് നോട്ടീസ് നൽകിയത്.കൊറ്റിയിലെ തന്‍സീല്‍, മന്‍സൂര്‍,ഫസല്‍, അശ്വിന്‍ എന്നിവര്‍ക്കും മറ്റു കണ്ടാലറിയാവുന്ന എട്ടുപേര്‍ക്കുമെതിരെയുമാണ് പയ്യന്നൂർ…
കല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂളിൽ മോഷണം എഴുപതിനായിരം രൂപയും 2 ലാപ്ടോപ്പും കവർന്നു. കണ്ണപുരം പോലീസ് അന്വേഷണം ആരംഭിച്ചു.ഇന്ന് രാവിലെ സ്കൂൾ തുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം മനസ്സിലായത്. സ്കൂളിന്റെ ഓഫീസ് മുറിയുടെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ച എഴുപതിനായിരം…
തലശ്ശേരി: ചൊക്ലി കുതുബി കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ പരിശീലന കേന്ദ്രത്തില്‍ ജൂലൈ ആദ്യവാരം ആരംഭിക്കുന്ന സൗജന്യ മത്സര പരീക്ഷ (പി.എസ്.സി, യു.പി.എസ്.സി) പരിശീലനത്തിനായുള്ള പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍, ആര്‍.ആര്‍.ബി എന്നിവര്‍ നടത്തുന്ന മത്സര പരീക്ഷകള്‍ക്കുള്ള പരിശീലന കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. തിങ്കള്‍…
കണ്ണൂർ : നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെക്കൊണ്ടുള്ള ശല്യം വർധിച്ചതോടെ കോർപ്പറേഷൻ കന്നുകാലിവളർത്തുന്നവരുടെ യോഗം വിളിക്കുന്നു. ബുധനാഴ്ച 11 മണിക്ക് കോർപ്പറേഷൻ കൗൺസിൽ ഹാളിലാണ് യോഗം.യോഗത്തിൽ കന്നുകാലി ഉടമകൾക്കുവേണ്ട നിർദേശങ്ങൾ നൽകും. തുടർന്ന് കർശനനടപടി സ്വീകരിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം. കഴിഞ്ഞ രണ്ടുദിവസങ്ങളിൽ പയ്യാമ്പലത്ത് പശുക്കൾ അക്രമാസക്തരാകുകയും…
കണ്ണൂർ:ക്ഷേത്രത്തിൽ കയറി നിഷ്‌ഠുരമായ അക്രമം നടത്തുന്ന വർഗീയവാദികൾ വിശ്വാസി സമൂഹത്തിന് എതിരാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. “ക്ഷേത്രങ്ങൾ ഗുണ്ടായിസത്തിലൂടെ പിടിച്ചെടുക്കാൻ ആർഎസ്‌എസ് നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് തിങ്കളാഴ്‌ച കിഴുത്തള്ളി ഉമാമഹ്വേര ക്ഷേത്രത്തിൽ നടന്ന ആക്രമണം.ക്ഷേത്രം ഓഫീസിൽ കയറി ജീവനക്കാരനായ…
പാനൂർ എലാങ്കോടിനടുത്ത കണ്ണങ്കോട് വിദ്യാർഥിനി കുഴഞ്ഞ് വീണ് മരിച്ചു. കണ്ണങ്കോട്ടെ പൂതങ്കോട് അബ്ദുറസാഖിന്റെയും അഫ്സയുടെയും മകൾ ഫർമി ഫാത്തിമയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി വീട്ടിൽ നിന്നും കുഴഞ്ഞു വീണ ഫാർമിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെയോടെ മരണപ്പെടുകയായിരുന്നു . മൊകേരി രാജീവ് ഗാന്ധി ഹയർ…