കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
പഴയങ്ങാടി: എം.ഡി.എം മയക്കുമരുന്നുമായി മൂന്നു പേർ പൊലീസ് പിടിയിലായി. വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് സ്പെഷൽ സ്ക്വാഡ് നടത്തിയ നിരീക്ഷണത്തിലാണ് പുതിയങ്ങാടി ഇട്ടമ്മൽ സ്വദേശികളായ എ.വി. അൽ അമീൻ (23), പൊന്നന്റെ വളപ്പിൽ ഇൻസാഖ് (22), പുന്നക്കൻ…
പാനൂർ: ശക്തമായി മഴ പെയ്ത് വെള്ളം കനത്തതോടെ പുതുതായി പണിയുന്ന കല്ലിക്കണ്ടി പാലത്തോടനുബന്ധിച്ച് തയാറാക്കിയ താൽക്കാലിക റോഡ് അപകടത്തിലായി. ഇതോടെ താൽക്കാലിക പാലം വഴിയുള്ള ഗതാഗതം നിർത്തിവെച്ചു. പാറാട് ഭാഗത്തുനിന്ന് കല്ലിക്കണ്ടി, പാറക്കടവ്, കടവത്തൂർ ഭാഗത്തേക്കുള്ള ചെറുവാഹനങ്ങൾക്കുപോലും എത്താൻ കഴിയാതായി. കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് നാദാപുരം,…
കണ്ണൂര്‍ അഞ്ചു വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ കക്കാട് (വാര്‍ഡ് 10), പയ്യന്നൂര്‍ നഗരസഭയിലെ മുതിയലം (ഏഴ്), കുറുമാത്തൂര്‍ പഞ്ചായത്തിലെ പുല്ലാഞ്ഞിയോട് (ഏഴ്), മുഴപ്പിലങ്ങാട് പഞ്ചായത്തിലെ തെക്കേ കുന്നുംപുറം (ആറ്), മാങ്ങാട്ടിടം പഞ്ചായത്തിലെ നീര്‍വേലി (അഞ്ച്) എന്നീ വാര്‍ഡുകളിലേക്കാണ്…
പയ്യന്നൂർ :ഉപതെരഞ്ഞെടുപ്പിൽ പയ്യന്നൂർ നഗരസഭ ഒമ്പതാം വാർഡ് മുതിയലത്ത് എൽഡിഎഫ് വൻ ഭൂരിപക്ഷത്തോടെ സീറ്റ് നിലനിർത്തി. സിപിഐ എമ്മിലെ പി ലത 828 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 644 ആയിരുന്നു.ആകെ വോട്ട് 1164. പോൾ ചെയ്‌തത് 1118. എൽഡിഎഫ് –…
കമല്‍ഹാസന്‍ നായകനായെത്തുന്ന ‘വിക്രം’ എന്ന ചിത്രത്തിലെ പാട്ടിനെതിരെ പൊലീസില്‍ പരാതി. അനിരുദ്ധ് രവിചന്ദറിന്റെ ഈണത്തില്‍ കമല്‍ഹാസന്‍ എഴുതി ആലപിച്ച ‘പത്തല പത്തല’ എന്ന പാട്ട് കേന്ദ്രസര്‍ക്കാരിനെ അപമാനിക്കുന്നതാണെന്നു കാണിച്ച് ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് പരാതി ലഭിച്ചത്. …
കോഴിക്കോട്: ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടിയും മോഡലുമായ ഷഹനയുടെ വീട്ടില്‍ നിന്ന് പൊലീസ് പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തി. ഷഹനയുടെ ശരീരത്തില്‍ ലഹരി വസ്തുക്കളുടെ സാന്നിധ്യം ഉണ്ടോ എന്നറിയാന്‍ മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവയാണ് കണ്ടെത്തിയത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും.നാളെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…
തിരുവനന്തപുരം: സുപ്രീംകോടതി അനുവദിച്ച സമയം കഴിഞ്ഞിട്ടും സംസ്ഥാനത്തെ ജയിലുകളിലേക്ക് 34 തടവുകാര്‍ തിരിച്ചെത്തിയിട്ടില്ലെന്ന് സ്ഥിരീകരണം. കൊവിഡ് കാല ഇളവിൽ പരോളിലിറങ്ങിയ തടവുകാര്‍ക്ക് തിരികെ എത്താൻ സുപ്രീംകോടതി നൽകിയ സമയം ഇന്നലെ അവസാനിച്ചെങ്കിലും ഇനിയും 34 പേർ തിരികെയെത്തിയിട്ടില്ലെന്നാണ് സ്ഥിരീകരിച്ചത്. തടവുകാരെ കണ്ടെത്താൻ ജയിൽ വകുപ്പ്…
സമസ്ത അവാര്‍ഡ് വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാനുണ്ടെന്നും പ്രതികരണം അതിനുശേഷമാകാമെന്നുമുള്ള നിലപാടിലാണ് വിദ്യാഭ്യാസമന്ത്രി. കേന്ദ്രമന്ത്രി പറഞ്ഞതുകൊണ്ട് മിണ്ടേണ്ടതില്ലെന്ന് വിദ്യാഭ്യാസമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ അപ്പൂപ്പനെന്ന് സ്വയം വിശേഷിപ്പിക്കുന്ന വിദ്യാഭ്യാസമന്ത്രി പൊതുവേദിയില്‍ വിദ്യാര്‍ത്ഥിനി…
മുംബൈ: എയർ ഇന്ത്യയുടെ സിഇഒയും എംഡിയുമായി വിൻസൻ കാംബലിനെ നിയമിച്ചു .നിലവിൽ സിങ്കപ്പൂർ എയർലൈൻസിന്‍റെ ഭാഗമായ സ്കൂട്ട് എയറിന്‍റെ സിഇഒയാണ് കാംബൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം എയർ ഇന്ത്യയിൽ ചേരും. ന്യൂസീലൻണ്ട് സ്വദേശിയായ അദ്ദേഹത്തിന് വ്യോമയാന മേഖലയിൽ 26 വർഷത്തെ പ്രവർത്തി പരിചയമുണ്ട്. ടർക്കിഷ്…