പി സി ജോർജ് ജാമ്യ വ്യവസ്ഥ ലംഘിച്ചതായി ബോധ്യപ്പെട്ടു ‘; വിഡിയോ പരിശോധിച്ച ശേഷം തുടര്‍നടപടിയെന്ന് കമ്മീഷണര്‍

പി സി ജോർജിനെത്തിരെ ജാമ്യമില്ലാ കുറ്റം ചുമത്തി. പി സി ജോർജ് ജാമ്യ വ്യവസ്ഥ ലംഘിച്ചതായി ബോധ്യപ്പെട്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. വെണ്ണലയില്‍ പി സി ജോര്‍ജ് നടത്തിയ പ്രസംഗം പരിശോധിച്ച ശേഷം തുടര്‍ നടപടിയെടുക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.കഴിഞ്ഞ…

//

കെഎസ്ആർടിസി ജീവനക്കാർ പണിയെടുത്താൽ കൂലി കൊടുക്കണം, മറ്റു ന്യായമൊന്നും പറയണ്ട; എഐടിയുസി

കെഎസ്ആർടിസി ജീവനക്കാർ പണിയെടുത്താൽ കൂലി കൊടുക്കണമെന്നും മറ്റു ന്യായമൊന്നും പറയേണ്ടതില്ലെന്നും എഐടിയുസി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ. തൊഴിലാളികൾ പണിയെടുത്ത് ഏപ്രിൽ മാസം അടച്ച 172 കോടി രൂപ എവിടെപ്പോയെന്ന ചോ​ദ്യത്തിന് കൃത്യമായ മറുപടി പറയണം. പണി എടുത്താൽ കൂലി വാങ്ങാൻ തൊഴിലാളികൾക്കറിയാമെന്നും അദ്ദേഹം…

//

കേരളത്തിൽ ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.അതിനിടെ, അസാനി തീവ്ര ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളിൽ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന്…

//

ഡൽഹിയിൽ പൊളിച്ചടുക്കൽ തുടർന്ന് കോർപ്പറേഷൻ; വൻ പൊലീസ് സന്നാഹം

ഡൽഹിയിലെ ന്യൂ ഫ്രണ്ട്സ് കോളനി, മംഗോൾപുരി മേഖലകളിൽ പൊളിക്കൽ നടപടി തുടർന്ന് കോർപ്പറേഷൻ. വൻ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് ബുൾഡോസർ ഉപയോഗിച്ചുള്ള ഒഴിപ്പിക്കൽ നടപടി. തെക്കൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ ഓഖ്‌ല ന്യൂ ഫ്രണ്ട്സ് കോളനിയിലും , നോർത്ത് ഡൽഹി മുൻസിപ്പൽ കോർപറേഷൻ…

//

കുത്തബ് മിനാറിന്റെ പേര് മാറ്റി ‘വിഷ്ണു സ്തംഭ്’ എന്നാക്കണം; പ്രതിഷേധവുമായി വലതുപക്ഷ സംഘടനകൾ

കുത്തബ് മിനാറിൻ്റെ പേര് മാറ്റി വിഷ്ണു സ്തംഭ് എന്നാക്കണമെന്ന പ്രതിഷേധവുമായി വലതുപക്ഷ സംഘടനകൾ. മഹാകൽ മാനവ് സേന ഉൾപ്പെടെയുള്ള സംഘടനകളാണ് പ്രതിഷേധം നടത്തിയത്. പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. തുടർന്ന് പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.യുനെസ്കോ അംഗീകരിച്ച പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ട ചരിത്ര…

//

‘എല്ലാം കളളത്തെളിവ്, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ല’; ജാമ്യം റദ്ദാക്കരുതെന്ന് ദിലീപ് കോടതിയിൽ

കൊച്ചി: ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപ്  കോടതിയിൽ മറുപടി നൽകി. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും തനിക്കെതിരെ കളളത്തെളിവുകൾ ഉണ്ടാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമമെന്നുമാണ് ദിലീപിന്‍റെ ആരോപണം. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ച ദിലീപിന്‍റെ…

//

ഷഹീന്‍ബാഗ്: ഹര്‍ജിയുമായി വന്നതില്‍ സിപിഐഎമ്മിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം

ഷഹീന്‍ ബാഗ് കയ്യേറ്റമൊഴിപ്പിക്കലില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രിംകോടതി. ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ സിപിഐഎം അഭിഭാഷകനോട് കോടതി നിര്‍ദേശിക്കുകയായിരുന്നു. ഹര്‍ജിയുമായി വന്നതില്‍ സിപിഐഎമ്മിനെ കോടതി രൂക്ഷഭാഷയിലാണ് വിമര്‍ശിച്ചത്. റിട്ട് സമര്‍പ്പിക്കാനായി എന്ത് ഭരണഘടനാവകാശം നിഷേധിക്കപ്പെട്ടെന്ന് കോടതി ചോദിച്ചു. കോടതിയെ രാഷ്ട്രീയ പാര്‍ട്ടികളുടെ വേദിയാക്കരുതെന്നും ഹര്‍ജിയുമായെത്തിയ സിപിഐഎമ്മിനെ…

///

സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന; വീഴ്ച കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടിസ്

സംസ്ഥാനത്ത് വിവിധയിടങ്ങളിലെ ഹോട്ടലുകളിൽ ഇന്നും ഭക്ഷ്യസുരക്ഷാ പരിശോധന. തിരുവനന്തപുരം, വയനാട്, കണ്ണൂർ ജില്ലകളിൽ നടന്ന പരിശോധനകളിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. വീഴ്ച കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടിസ് നൽകി.തിരുവനന്തപുരം കല്ലറയിൽ വ്യാപക ഭക്ഷ്യ സുരക്ഷാ പരിശോധനയാണ് ഇന്ന് നടന്നത്. ബേക്കറികളിലും ഹോട്ടലുകളിലും കോഴിക്കടകളിലും നടത്തിയ…

//

കശ്മീർ റിക്രൂട്ട്മെന്റ് കേസ്; 10 പേരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു, മൂന്ന് പേരെ വെറുതെ വിട്ടു

കൊച്ചി: തടിയന്‍റവിടെ നസീർ ഉൾപ്പെട്ട കശ്മീർ റിക്രൂട്ട്മെന്റ്  കേസിൽ 10 പേരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. രണ്ടാം പ്രതിയടക്കം മൂന്ന് പേരെ വെറുതെ വിട്ടു. മറ്റുള്ളവരുടെ ശിക്ഷ ജീവപര്യന്തം ആക്കി. പ്രതികൾക്കെതിരെ ചില കുറ്റങ്ങൾ വിചാരണ കോടതി ഒഴിവാക്കിയതിനെതിരെ  എന്‍ഐഎ നൽകിയ അപ്പീൽ ഹൈക്കോടതി അനുവദിച്ചു. രണ്ടാം…

//

വാങ്ക് വിളിക്കുന്ന സമയത്ത് ഹനുമാൻ ചാലിസ; കർണാടകയിൽ നിരവധി പേർ കസ്റ്റഡിയിൽ

ബെം​ഗളൂരു: പുലർച്ചെ പള്ളികളിൽ  വാങ്ക്   വിളിക്കുന്ന സമയത്ത് ഹനുമാൻ ചാലിസ  ആലപിച്ച സംഭവത്തിൽ നിരവധി പേർ പൊലീസ് കസ്റ്റഡിയിൽ. ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്കിന്റെ  ആഹ്വാന പ്രകാരമാണ് നിരവധി പേർ  അതിരാവിലെ ഹനുമാൻ ചാലിസയും മറ്റ് ഭക്തിഗാനങ്ങളും ആലപിച്ചത്. സംഭവത്തെ തുടർന്ന് നിരവധി പേരെ…

//