കോട്ടയത്ത് ഉരുൾപൊട്ടൽ; വീട് തകർന്നു; ആറംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കോട്ടയം: ഭരണങ്ങാനം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉരുള്‍പൊട്ടി. ആളപായം ഉണ്ടായില്ലെന്നാണ് റിപ്പോർട്ട്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. ഭരണങ്ങാനത്തിനടുത്ത് കുറുമണ്ണിന് സമീപം രണ്ടുമാവ് ചായനാനിക്കല്‍ ജോയിയുടെ വീട് ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. സംഭവസമയത്ത് ആറ് പേര്‍ വീട്ടിലുണ്ടായിരുന്നു. വെള്ളമൊഴുക്കിന്റെ ആഘാതത്തില്‍ അടുക്കളയും കുളിമുറിയും അടക്കം തകര്‍ന്നു.…

//

കേരളത്തിൽ നിന്ന് മദ്യവുമായി പോയ വാഹനം മറിഞ്ഞു, കുപ്പി പെറുക്കാൻ തിരക്കുകൂട്ടി ജനങ്ങൾ, ഗതാഗതക്കുരുക്ക്, സംഘർഷം

ചെന്നൈ: മദ്യവുമായി പോകുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. മധുരയിലെ വിരാഗനൂരിലാണ് 10 ലക്ഷം രൂപ വിലമതിക്കുന്ന മദ്യക്കുപ്പികളുമായി പോകുകയായിരുന്ന വാഹനം മറിഞ്ഞത്. ഡൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് ഇടയാക്കിയത്. കേരളത്തിലെ മണലൂരിൽനിന്ന് മദ്യവുമായി പോകുകയായിരുന്നു വാഹനം.മദ്യക്കുപ്പികൾ നിറച്ച് പെട്ടികൾ റോഡിൽ…

///

‘മതനേതാവിന്റെ പ്രവൃത്തി അപലപനീയം’, പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്തത്’: വനിതാ കമ്മിഷൻ

തിരുവനന്തപുരം: പെരിന്തല്‍മണ്ണയിൽ മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ വെച്ച് പെൺകുട്ടിയെ  മത നേതാവ് അപമാനിച്ച സംഭവത്തിൽ അപലപിച്ച് സംസ്ഥാന വനിതാ കമ്മിഷന്‍. വിദ്യാര്‍ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ വേദിയിലുണ്ടായിരുന്ന സമസ്ത വൈസ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം തീര്‍ത്തും അപലപനീയമാണെന്ന് കേരള…

//

പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്: പ്രതിയായ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

പാലക്കാട്: ശ്രീനിവാസൻ കൊലക്കേസിൽ അറസ്റ്റിലായ (Sreenivasan Murder) ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥൻ ജിഷാദിനെ സസ്പെന്‍റ് ചെയ്തു. കോങ്ങാട് ഫയര്‍ഫോഴ്സ് സേനാ യൂണിറ്റിലെ ജീവനക്കാരനാണ് ജിഷാദ്. യൂണിറ്റിലെ ഫയർമാൻ അസോസിയേഷൻ സെക്രട്ടറിയാണ് ജിഷാദ്. 2017 ലാണ് പ്രതി ഫയർഫോഴ്സ് സര്‍വീസില്‍ കയറുന്നത്. 14 വർഷമായി ഇയാൾ പോപ്പുലർ ഫ്രണ്ടിൽ…

//

‘പുറത്താക്കുമെങ്കിൽ പുറത്താക്കട്ടെ’, തൃക്കാക്കരയിൽ ഇടതിനൊപ്പം,ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങുമെന്ന് കെവി തോമസ്

കൊച്ചി:  പിടി തോമസിന്റെ നിര്യാണത്തെ തുട‍ര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് വേണ്ടി മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് പ്രചാരണത്തിന് ഇറങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ഇടത് മുന്നണി കൺവെൻഷനിൽ കെ വി തോമസ് പങ്കെടുക്കും. കൊച്ചിയിലെ…

//

വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ വെടിവെപ്പ്; അൽ ജസീറ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു

വെസ്റ്റ് ബങ്കിൽ ഇസ്രയേൽ നടത്തിയ വെടിവെപ്പിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. ഇസ്രയേൾ നടത്തിയ പരിശോധനക്കിടെയുണ്ടായ വെടിവെപ്പിൽ അൽ ജസീറ മാധ്യമപ്രവർത്തകയായ ഷിരീൻ അബു അക്ലേഹ് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് പാലസ്തീൻ ആരോഗ്യ വകുപ്പ് അറിയിച്ചു. ജറുസലേമിലെ അൽ ഖുദ്സ് ദിനപത്രത്തിലെ മറ്റൊരു…

//

വാളയാർ പീഡനക്കേസ് ; ഇരകളെ അപകീര്‍ത്തിപ്പെടുത്തിയ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കേസ്

പാലക്കാട്: വാളയാർ പീഡനക്കേസിൽ (walayar rape case) അന്വേഷണ ഉദ്യോഗസ്ഥനെതിരെ സ്വമേധയാ  കേസെടുത്ത് പോക്സോ കോടതി. പെണ്‍കുട്ടികളെ അധിക്ഷേപിച്ച് സംസാരിച്ചതിനാണ് ഡിവൈഎസ്‍പി സോജനെതിരെ നടപടി. നടന്നത് പീഡനം അല്ല, ഉഭയ സമ്മതപ്രകാരമായിരുന്നു എന്നായിരുന്നു സോജന്‍റെ പരാമർശം. ഇതിനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയാണ് പരാതി നല്‍കിയത്. സര്‍വീസില്‍…

//

തൊണ്ടയാട് കണ്ടെത്തിയത് പൂനെ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിർമ്മിച്ച വെടിയുണ്ടകൾ, അന്വേഷണം

കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ആളൊഴിഞ്ഞ പറമ്പില്‍ വെടിയുണ്ടകൾ (Bullets) കണ്ടെത്തിയ സംഭവത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് എസിപിയുടെ മേൽനോട്ടത്തിൽ അന്വേഷണം. എആര്‍ ക്യാമ്പിലെ ഫയറിംഗ് ഉദ്യോഗസ്ഥർ വെടിയുണ്ടകൾ പരിശോധിച്ചു. പൂനെ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിർമ്മിച്ച വെടിയുണ്ടകളാണിവയെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. കാലപ്പഴക്കം കണ്ടെത്താൻ ബാലിസ്റ്റിക്  സംഘത്തിന്റെ…

//

തൃശ്ശൂര്‍ പൂരം ഇനി അടുത്ത വര്‍ഷം ഏപ്രില്‍ 30 ന് , വെടിക്കെട്ട് വൈകിട്ട് 7ന്

തൃശ്ശൂര്‍; പൂര പ്രേമികളുടെ കണ്ണും കാതും മനസ്സും നിറച്ച് ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന്‍റെ ചടങ്ങുകള്‍ പൂര്‍ത്തിയായി. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെചടങ്ങുകള്‍ പൂര്‍ത്തിയായി. അടുത്തവര്‍ഷം ഏപ്രില്‍30 നാണ് പൂരം. പകല്‍പ്പൂരം മെയ് 1 ന് നടക്കും. പൂര വിളംബരം ഏപ്രില്‍…

//

വാഗ്‌ദാനം കൊടുത്ത് സ്വീകരിക്കേണ്ട ആളല്ല കെ വി തോമസ്; ഇനിയും ആരെങ്കിലും ഉണ്ടെങ്കിൽ സ്വാഗതം ചെയ്യുന്നെന്ന് ഇ പി ജയരാജൻ

തൃക്കാക്കരയിൽ കെ വി തോമസ് വരുന്നത്ത് സന്തോഷകരമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന്‍. അദ്ദേഹത്തെ ഒരുക്കലും ചെറുതായി കാണാൻ പാടില്ല. അദ്ദേഹം ഇന്ത്യയിലെ തന്നെ ഉന്നതനായ നേതാവാണ്. അദ്ദേഹത്തിന് പോലും കോൺഗ്രസിനെ രക്ഷിക്കാനായില്ലെന്ന് ഇ പി ജയരാജൻ വ്യകത്മാക്കി.അദ്ദേഹത്തിന്റെ രാഷ്ട്രീയം…

//