ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു

കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. കള്ളുചെത്ത് തൊഴിലാളിയാണ് മരിച്ചത്. ഫാം ഒന്നാം ബ്ലോക്കിലെ കള്ളുചെത്ത് തൊഴിലാളി മട്ടന്നൂർ കൊളപ്പ സ്വദേശി റിജേഷിനെയാണ് (39) കാട്ടാന ചവിട്ടിക്കൊന്നത്.പുലർച്ചെ കള്ള് ചെത്താനെത്തിയ റിജേഷിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാന ആക്രമിക്കാനെത്തുന്നതു കണ്ട് ഓടി രക്ഷപ്പെടാൻ…

//

കണ്ണൂർ ആദികടലായി ടെന്നീസ് ബോൾ നിർമാണ കമ്പനിയിൽ തീപിടിത്തം

കണ്ണൂർ ആദികടലായി വട്ടക്കുളത്ത് ടെന്നീസ് ബോൾ നിർമാണ കമ്പനിയിലെ അവശിഷ്ടങ്ങൾക്കും മാലിന്യങ്ങൽകും തീപിടിച്ചു. അരമണിക്കൂറോളം ആയിട്ടും തീ നിയന്ത്രണ വിധേയമായിട്ടില്ല. കണ്ണൂരിൽ നിന്നെത്തിയ രണ്ട് ഫയർഫോഴ്സ് യൂണിറ്റ് തീയണക്കാൻ കഠിനാധ്വാനം ചെയ്യുകയാണ്. കമ്പനിയിലെ ഉൽപ്പാദനത്തിന് ശേഷമുള്ള അസംസ്കൃത വസ്തുക്കളുടെ അവശിഷ്ടങ്ങൽക്കും മാലിന്യങ്ങൾക്കും ആണ് തീപിടിച്ചത്.…

//

കോവിഡ് എക്‌സ്‌ഗ്രേഷ്യ: അപേക്ഷ മുഴുവൻ നൽകിയെന്ന് സാക്ഷ്യപത്രം നൽകണം

കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം ലഭിക്കുന്നതിനായി, അർഹരായ മുഴുവൻ പേരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന സാക്ഷ്യപത്രം വില്ലേജ് ഓഫീസർമാരും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും ഒപ്പിട്ട് ജനുവരി 30 വൈകീട്ട് അഞ്ചിന് മുമ്പായി സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ ലിസ്റ്റിലുള്ളവരുടെ…

/

കണ്ണൂരില്‍ യുവസംരംഭകന്റെ ആത്മഹത്യ; ബ്ലേഡ് മാഫിയയുടെ പീഡനം നേരിട്ടെന്ന് കുടുംബം

കണ്ണൂരില്‍ യുവസംരംഭകന്‍ ആത്മഹത്യ ചെയ്തത് ബ്ലേഡ് മാഫിയയുടെ പീഡനത്തെ തുടര്‍ന്നെന്ന് പരാതി. കണ്ണൂരില്‍ ചാലാട്ട് സ്വദേശി സന്തോഷ് കുമാറിന്റെ മരണത്തിലാണ് ബന്ധുക്കള്‍ ആരോപണവുമായി രംഗത്തെത്തിയത്.പലിശ സംഘത്തിന്റെ ഭീഷണിയും മാനസിക സമ്മര്‍ദവും സന്തോഷ് കുമാര്‍ നേരിട്ടിരുന്നെന്ന് ഭാര്യ പ്രിന്‍സി പറഞ്ഞു. പണം തിരിച്ചുനല്‍കിയിട്ടും കേസില്‍ കുടുക്കാന്‍…

//

കൂട്ടുപുഴ പാലം 31ന് ഗതാഗത്തിന് തുറന്നുകൊടുക്കും

ഇരിട്ടി: രണ്ടു സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന തലശേരി – വീരാജ് പേട്ട അന്തർ സംസ്ഥാന പാതയിൽ കേരള- കർണ്ണാടകാ അതിർത്തിയിലെ കൂട്ടുപുഴയിൽ നിർമ്മിച്ച പുതിയ പാലം 31ന് ഗതാഗത്തിന് തുറന്നുകൊടുക്കും. നേരത്തെ ജനുവരി ഒന്നിന് പാലം തുറന്നു കൊടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അവസാന മണിക്കൂറിൽ ഇത് മാറ്റിവെക്കുകയായിരുന്നു.…

//

ഇൻവോൾവിന്റെ ആറാം വാർഷികം “തുന്നു പിരെ” യ്ക്കൊപ്പം

ഇൻവോൾവ് കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റി വടകരയുടെ ആറാം വാർഷിക ദിനത്തിൽ കണ്ണൂർ ജില്ലയിലെ ഇരിട്ടി, കൂളിപ്പാറ യൂണിറ്റിലെ “തുന്നു പിരെ” വനിതാ സഭയ്ക്ക് സ്നേഹസമ്മാനമായി തയ്യൽ മെഷീനുകളും അനുബന്ധ സാമഗ്രികളും സമ്മാനിച്ചു. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വനിതകളുടെ ഉന്നമനത്തിന് വേണ്ടി കേരള…

/

കണ്ണൂർ മണിക്കല്ലിൽ വിദ്വേഷ പ്രസംഗം നടത്തിയ വൈദികനെതിരെ കേസ്

കണ്ണൂർ മണിക്കല്ലിൽ വിദ്വേഷ പ്രസംഗം നടത്തിയ വൈദികനെതിരെ പൊലീസ് കേസ് എടുത്തു. ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ ഫാദർ ആന്റണി തറെക്കടവിലിനെതിരെയാണ് കേസ്. മണിക്കടവ് സെന്റ് തോമസ് ചർച്ചിലെ പെരുന്നാൾ പ്രഭാഷണത്തിനിടെ ആയിരുന്നു വിദ്വേഷ പ്രസംഗം. സമൂഹത്തിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വിദ്വേഷമായ രീതിയിൽ…

//

പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ കൊവിഡ് ബാധ; പൊതുജനത്തിന്റെ സന്ദർശനത്തിന് നിയന്ത്രണം

കണ്ണൂർ: പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ പോലീസുകാർക്കിടയിൽ കോവിഡ് പടരുന്നു. പത്തോളം പേർക്കാണ് നിലവിൽ കോവിഡ് പിടിപ്പെട്ടത്.സ്റ്റേഷനകത്തേക്കുള്ള പൊതു ജനങ്ങളുടെ പ്രവേശനം താൽക്കാലികമായി വിലക്കിയിട്ടുണ്ട്. അത്യാവശ്യകാര്യങ്ങളുമായി വരുന്നവർക്ക് മാത്രമാണ് പൊലീസ് കോമ്പൗണ്ടിനകത്ത് പ്രവേശിക്കാൻ അനുവാദമുള്ളത്.…

//

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന്റെ പേരിൽ കർണാടക അതിർത്തിയിൽ ചരക്ക് വാഹനങ്ങൾ തടയുന്നു

കേരളത്തിൽ നിന്നുള്ള ചരക്ക് വാഹനങ്ങളെ കർണാടക അതിർത്തിയിൽ തടയുന്നത് ചരക്ക് നീക്കത്തെ ബാധിക്കുന്നു. ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റിന്റെ പേരിൽ കൈക്കൂലി ലഭിക്കാനായി ഉദ്യോഗസ്ഥർ വാഹനം തടയുകയാണെന്നാണ് ലോറി ജീവനക്കാരുടെ ആരോപണം. സംസ്ഥാന സർക്കാർ ഇടപെട്ടിട്ടില്ലെങ്കിൽ കർണാടക വഴിയുള്ള ചരക്ക് ലോറി സർവീസ് നിർത്തി വെക്കാനാണ്…

//

പുതിയതെരു ടൗണിൽ വ്യാപാരികൾ നാളെ കടകൾ അടച്ച് കരിദിനം ആചരിക്കും

പുതിയതെരു: അശാസ്ത്രീയമായ ദേശീയപാത വികസനത്തിനെതിരെ സംയുക്ത വ്യാപാരി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ നാളെ പുതിയതെരു ടൗണിൽ വ്യാപാരികൾ കടകൾ അടച്ച് കരിദിനം ആചരിക്കും . രാവിലെ മുതൽ മുഴുവൻ സമയവും നടക്കുന്ന കടയടപ്പ് സമരത്തിൽ മന്ന മുതൽ പൊടിക്കുണ്ട് വരെയുള്ള വ്യാപാരികൾ പങ്കാളികളാവും…

/