കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
തിരുവനന്തപുരം: അരലക്ഷം കടന്ന് സംസ്ഥാനത്തെ പ്രതിദിന കൊവിഡ്(covid) രോഗികൾ. നിലവിലെ അതിവീവ്ര വ്യാപനം രോഗികളുടെ എണ്ണം ഇനിയും കൂട്ടിയേക്കാം.അതിതീവ്ര വ്യാപനം ഒമിക്രോണിന്റെ(omicron) സാമൂഹ്യ വ്യാപനമാമെന്നും അരലക്ഷം കടന്ന് പ്രതിദിന രോഗികൾ കുതിക്കുമെന്നും നേരത്തെ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനത്ത് കിടത്തി ചികിൽസയിലുള്ളവരുടേയും ഓക്സിജൻ ,…
തിരുവനന്തപുരം: കൊവിഡ് വാക്സിൻ വിതരണത്തിൽ കേരളത്തെ അഭിനന്ദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എണ്‍പത് ശതമാനം പേർക്ക് വാക്സിൻ നൽകിയ കേരളം രാജ്യത്തിന് മാതൃകയാണെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഗവർണർ പറഞ്ഞു. ഈ ഉത്തമ മാതൃക ഉന്നത വിദ്യാഭ്യാസ രംഗത്തും പ്രാവർത്തികമാക്കാൻ ശ്രമിക്കണമെന്നും ഗവർണർ…
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനം മാറ്റിവെക്കുന്ന കാര്യം പിന്നീട് ആലോചിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സമ്മേളനം മാറ്റാൻ നിലവിൽ തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഫെബ്രുവരി പകുതിയോടെ തീരുമാനമെടുക്കും. സമ്മേളനം മാറ്റിവെക്കേണ്ട സാഹചര്യമാണെങ്കിൽ മാറ്റിവെക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തിരുവനന്തപുരം ജില്ലാ സമ്മേളനം…
കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികന് ശൗര്യ ചക്ര; നായിബ് സുബൈദാർ ശ്രീജിത്തിന് രാജ്യത്തിന്‍റെ ആദരം
ദില്ലി: കശ്മീരിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നായിബ് സുബൈദാർ എം ശ്രീജിത്തിന് ശൗര്യചക്ര. കോഴിക്കോട് സ്വദേശിയാണ് എം ശ്രീജിത്ത്. ആറ് പേർക്കാണ് ശൗര്യചക്ര നൽകി രാജ്യം ആദരമർപ്പിക്കുന്നത്. മലയാളിയായ ആർ ആർ ശരത്തിന് മരണാനന്തര ബഹുമതിയായി സർവ്വോത്തം ജീവൻ രക്ഷാ പതക് നൽകും. കേരളത്തിൽ നിന്ന്…
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയതില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യല്‍ അവസാനഘട്ടത്തിലെന്ന് എഡിജിപി എസ്.ശ്രീജിത്ത്. പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ ഭാഗിക പരിശോധനാഫലമേ നിലവില്‍ ലഭിച്ചിട്ടുള്ളൂ. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ദിലീപിനെ കസ്റ്റഡിയില്‍…
ഞായറാഴ്ചകളിൽ തീയറ്ററുകളുടെ പ്രവർത്തനം തടഞ്ഞ സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് തീയറ്റർ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആണ് ഹൈക്കോടതിയെ സമീപിച്ചത്.തിരുവനന്തപുരം ജില്ലയിൽ തീയറ്ററുകൾ അടയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നാണ് തീയറ്റർ ഉടമകളുടെ ആവശ്യം. 50 ശതമാനം സീറ്റുകളിൽ പ്രവേശനം നൽകി…
പാലക്കാട്: ലോകായുക്തയുമായി ബന്ധപ്പെട്ട പുതിയ ഓർഡിനൻസ് ഭരണഘടനാ വിരുദ്ധവും ജനവിരുദ്ധവുമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. ഭരണ പരിഷ്കാര കമ്മീഷനെ പോലെ ലോകായുക്തയെയും വെള്ളാനയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തുടർ ഭരണത്തിൽ തുടർ അഴിമതിക്കുള്ള ലൈസൻസ് തേടുകയാണ് സർക്കാരെന്നും ഷാഫി വിമർശിച്ചു.…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ ദിലീപ് ഉൾപ്പെടെ പ്രതികളുടെ ചോദ്യം ചെയ്യലിനിടെ തന്നെ വിളിച്ചു വരുത്തിയത് പ്രതികളുടെ ശബ്ദരേഖ തിരിച്ചറിയാൻ വേണ്ടിയാണെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ വ്യാസൻ എടവനക്കാട്. ദിലീപടക്കം എല്ലാവരുടെയും ശബ്ദം തിരിച്ചറിഞ്ഞു. വർഷങ്ങളായി അടുപ്പം ഉള്ളവരാണ്…
കൊച്ചി: കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിക്കുന്നത് ചോദ്യം ചെയ്തുള്ള അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തുന്നത് ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ആയിരുന്നു അപ്പീൽ. ഫോട്ടോ പതിക്കുന്നത് പരസ്യമായി കണക്കാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു.…
കണ്ണൂർ നഗരത്തിൽ വൻ കഞ്ചാവ്, ഹാഷിഷ് ഓയിൽ വേട്ട. കണ്ണൂർ ചാലാട് ജന്നത്ത് വീട്ടിൽ ബി.നിസാമുദ്ദീ (28) നെ അറസ്റ്റ് ചെയ്തു.കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.പി ജനാർദ്ദനൻ്റെ നേതൃത്വത്തിൽ കണ്ണൂർ ചാലാട് നിന്നും ഹാഷിഷ്…