നെറ്റ്ഫ്ലിക്സിൽ തിളങ്ങി മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’

സ്വീകരിക്കുന്ന വിഷയങ്ങളിലും സിനിമയോടുള്ള സമീപനത്തിലും തന്‍റേതായ വഴിയേ സഞ്ചരിക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. നെറ്റ്ഫ്ലിക്സിലൂടെ കഴിഞ്ഞ അര്‍ധരാത്രിയിലാണ് ‘നൻപകൽ നേരത്ത് മയക്കം’ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. ഇപ്പോഴിതാ ഭാഷാതീതമായി പാന്‍ ഇന്ത്യന്‍ പ്രേക്ഷകരുടെ ശ്രദ്ധയിലേക്കും പ്രശംസയിലേക്കും എത്തിയിരിക്കുകയാണ് ചിത്രം. ലിജോയുടെ സംവിധാന മികവിനൊപ്പം…

////

തെരുവ് നായകൾക്ക് ഭക്ഷണവും പരിചരണവും നൽകിയാൽ അവ ആക്രമിക്കില്ല; ബോംബേ ഹൈക്കോടതി

തെരുവ് നായ ആക്രമണം തുടർക്കഥയാവുന്നതിന്റെ പശ്ചാത്തലത്തിൽ ബോംബെ ഹൈക്കോടതിയുടെ പരാമർശം ചർച്ചയാവുന്നു. അലഞ്ഞുതിരിയുന്ന നായ്ക്കൾക്ക് ഭക്ഷണവും ഇത്തിരി പരിചരണവും നൽകിയാൽ അവ അക്രമാസക്തരാവില്ലെന്നാണ് ഹൈക്കോടതിയിലെ ജസ്റ്റിസ് ഗൗതം പട്ടേൽ നിരീക്ഷിച്ചത്. സീവുഡ്സ് എസ്റ്റേറ്റ്സ് ലിമിറ്റഡ് എന്ന റസിഡൻഷ്യൽ സൊസൈറ്റിയും അവിടുത്തെ നായ് പ്രേമികളും തമ്മിലുള്ള…

///

മുഖ്യമന്ത്രിയുടെ വിഐപി സുരക്ഷയ്ക്ക് പുതിയ തസ്തിക

അമിത സുരക്ഷയെന്ന വിമർശനതിനിടെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് കേന്ദ്രീകൃത സംവിധാനം മുന്നിൽ കണ്ടു സംസ്ഥാനത്ത് പുതിയ തസ്തിക. ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് വിഐപി സെക്യൂരിറ്റി എന്ന തസ്തികയാണ് പുതിയതായി സൃഷ്ടിച്ചത്. മറ്റു ജില്ലകളിൽ മുഖ്യമന്ത്രിയെത്തുമ്പോൾ പല വിധത്തിലുള്ള സുരക്ഷ എന്നത് ഒഴിവാക്കുകയാണ് പുതിയ തീരുമാനം…

///

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ്; വ്യാപക ക്രമക്കേട് കണ്ടെത്തി, പരിശോധന ഇന്നും തുടരും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേടിൽ പരിശോധന വ്യാപകമാക്കാൻ വിജിലൻസ് ഡയറക്ടറുടെ നിർദ്ദശം. ഇന്നലെ കളക്ടറേറ്റുകളിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ വ്യാപക ക്രമക്കേടാണ് കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ദുരിതാശ്വാസ സഹായം ആവശ്യപ്പെട്ട് സമ‍ർപ്പിച്ചിട്ടുള്ള ഓരോ രേഖകളും പരിശോധിക്കാനാണ് നിർദ്ദേശം. ഓരോ വ്യക്തിയും നൽകിയിട്ടുള്ള മെഡിക്കൽ…

///

മുൻ നിശ്ചയിച്ച മറ്റു പരിപാടികൾ ഉണ്ടായിരുന്നു; പ്രതിരോധ ജാഥയിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി ഇ പി ജയരാജൻ

സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ രം​ഗത്ത്. താൻ ജാഥ അംഗമല്ലെന്നും മുൻ നിശ്ചയിച്ച മറ്റു പരിപാടികൾ ഉണ്ടായിരുന്നുതിനാലാണ് പങ്കെടുക്കാനാകാത്തതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ജാഥ പൂർത്തിയായിട്ടില്ലല്ലോയെന്നും ഇ.പി വിശദീകരിക്കുന്നു.കണ്ണൂരിലെ ജാഥ സ്വീകരണ കേന്ദ്രങ്ങളിലൊന്നും ഇതുവരെ ഇപി ജയരാജൻ…

////

സ്വർണ്ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,180 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 160 രൂപ കുറഞ്ഞ് 41,440 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന്…

///

ഗവണ്‍മെന്‍റിന്‍റെ പ്രസിദ്ധീകരണാനുമതി ലഭിച്ച കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ കരട് മാസ്റ്റര്‍ പ്ലാന്‍ കൈമാറി

ഗവണ്‍മെന്‍റില്‍ നിന്നും പ്രസിദ്ധീകരണ അനുമതി ലഭിച്ച കണ്ണൂര്‍ കോര്‍പ്പറേഷന്‍ കരട് മാസ്റ്റര്‍ പ്ലാന്‍ റിപ്പോര്‍ട്ടും മേപ്പുകളും കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ.ടി.ഒ മോഹനന്‍ ജില്ലാ ടൗണ്‍ പ്ലാനര്‍ പി രവികുമാറില്‍ നിന്നും കൈപ്പറ്റി. ചൊവ്വാഴ്ച വൈകുന്നേരം മേയറുടെ മേയറുടെ ചേമ്പറില്‍ വെച്ച് നടന്ന ചടങ്ങില്‍…

//

വൈദ്യുതി മുടങ്ങും

തയ്യില്‍ ഇലക്ട്രിക്കൽ സെക്ഷനിലെ ചൊവ്വ സ്പിന്നിംഗ് മില്‍ ട്രാന്‍സ്ഫോര്‍മറിനു കീഴിലെ അവേര, അവേര കെ ഡബ്ലിയു എ, കൊട്ടുങ്ങല്‍, ദിനേശ് , മർഹബ , ഉരുവച്ചാൽ എന്നിവിടങ്ങളിൽ ഫെബ്രുവരി 22 ബുധൻ രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ചു മണിവരെ വൈദ്യുതി മുടങ്ങും.…

//

ക്ഷേത്ര ഭരണ സമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി

ക്ഷേത്ര ഭരണ സമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി. മലബാർ ദേവസ്വത്തിന് കീഴിലെ  കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയിൽ സി പി എം പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തിയതിന് എതിരായ ഹർജിയിലാണ് ഉത്തരവ്. മലബാർ ദേവസ്വം ബോഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇനി…

///

കോഴിക്കോട് നഴ്‌സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പ്രതികൾ കസ്റ്റഡിയിൽ

കോഴിക്കോട് നഴ്‌സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പ്രതികൾ കസ്റ്റഡിയിൽ. വിശദമായ ചോദ്യം ചെയ്യലിനു ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. നഗരത്തിൽ ഒളിവിൽ താമസിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. മൊബൈൽ നെറ്റ് വർക്ക് ഉപയോഗിച്ച് ലൊക്കേഷൻ മനസ്സിലാക്കിയാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച…

////