ഇന്ത്യയെ പോലെ മത സ്വാതന്ത്ര്യമുള്ള രാജ്യം വേറേ ഇല്ല; സമസ്ത എ പി വിഭാഗം

ഇന്ത്യ മതസ്വാതന്ത്ര്യമുള്ള നാടാണെന്ന് സമസ്‌ത എ പി വിഭാഗം. ഇന്ത്യ പോലെ ഇസ്ലാമിക പ്രവർത്തന സ്വാതന്ത്ര്യമുള്ള മറ്റു രാജ്യങ്ങളില്ല. ഗൾഫിൽ പോലും ഈ സ്വാതന്ത്ര്യം ലഭിക്കാറില്ലെന്നും സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്‌ല്യാർ പറഞ്ഞു. കോഴിക്കോട്ട് എസ് എസ് എഫ്  സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

/

കോഴിക്കോട് വടകരയിൽ ഓട്ടോ ഡ്രൈവർ അഞ്ചുവയസുകാരന്‍റെ വസ്ത്രം അഴിപ്പിച്ച് ഓട്ടോ വൃത്തിയാക്കിപ്പിച്ചു

വടകര അഴിയൂരിൽ ഓട്ടോയിൽ തുപ്പിയ അഞ്ച് വയസുകാരന്റ വസ്ത്രം അഴിച്ച് ഓട്ടോ തുടപ്പിച്ച സംഭവം വിവാദമാകുന്നു. കുട്ടി സ്കൂളിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. വിഷയത്തിൽ ഇടപെട്ട ബാലവകാശ കമ്മീഷൻ ചോമ്പാല പൊലീസിൽ നിന്നും റിപ്പോർട്ട് തേടി. സ്കൂളിലേക്ക് പോകും വഴി പിഞ്ചു ബാലൻ വണ്ടിയിൽനിന്ന് പുറത്തേക്ക്…

///

കപ്പേളയുടെ തെലുങ്ക് റീമേക്ക്, ട്രെയ്‌ലർ പുറത്ത്

അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മുസ്തഫ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായിരുന്നു കപ്പേള. കപ്പേളയ്ക്ക് തെലുങ്ക് റീമേക്ക് വരുന്നുവെന്ന വാര്‍ത്ത മുന്‍പ് തന്നെ പുറത്തുവന്നിരുന്നുവെങ്കിലും സിനിമയെ എങ്ങനെയാകും തെലുങ്ക് സിനിമാ ആരാധകര്‍ക്കായി അണിയിച്ചൊരുക്കിയിരിക്കുക എന്ന കൗതുകം മലയാളികള്‍ക്കും ഉണ്ടായിരുന്നു.…

//

എൽഡിഎഫിൽ ചർച്ചകൾ ഉണ്ടാകുന്നില്ല, റോഡ് നിർമ്മാണത്തിലുൾപ്പെടെ കാലതാമസം; കെ ബി ഗണേഷ്‌കുമാർ

എൽഡിഎഫിൽ ചർച്ചകൾ ഉണ്ടാകുന്നില്ലെന്ന് കെ ബി ഗണേഷ്‌കുമാർ എംഎൽഎ. പല വിഷയങ്ങളിലും ചർച്ചയുണ്ടാകുന്നില്ല. വികസന രേഖ അംഗീകരിക്കുന്നതിലും ചർച്ചയുണ്ടായില്ല. അഭിപ്രായങ്ങൾ രണ്ടുമാസം മുൻപ് എഴുതി വാങ്ങുക മാത്രമാണ് ചെയ്‌തത്‌. റോഡ് നിർമ്മാണത്തിലുൾപ്പെടെ കാലതാമസമെന്ന് ഗണേഷ് കുമാർ കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാർ എല്ലാ മേഖലയിലും ചെലവ്…

////

ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിർണയിക്കുന്ന പദമാണ് ”ഹിന്ദു” ; തന്നെ ഹിന്ദുവെന്ന് വിളിക്കണമെന്ന് ഗവർണർ

ഹിന്ദു എന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിർണയിക്കുന്ന പദമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ ഹിന്ദുവെന്ന് വിളിക്കണമെന്നും ഗവർണർ പറഞ്ഞു. കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക കോൺക്ലേവിലാണ് ഗവർണറുടെ പരാമർശം. അതേസമയം സംസ്ഥാന സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കാൻ താന്‍ പ്രതിപക്ഷ…

///

‘ഒരു മനുഷ്യനോട് ഇത്ര വലിയ അനീതി ചെയ്യാൻ പാടുണ്ടോ’; ‘മഅ്ദനിയെ കണ്ടു, കണ്ണ് നിറഞ്ഞു; കെ.ടി ജലീൽ

അബ്ദുൽനാസർ മഅ്ദനിയെ കണ്ടു തന്റെ കണ്ണുനിറഞ്ഞെന്ന് കെ.ടി ജലീൽ എം.എൽ.എ. ഒരു മനുഷ്യനോട് ഇത്ര വലിയ അനീതി ചെയ്യാൻ പാടുണ്ടോ എന്നും കെ ടി ജലീൽ ചോദിച്ചു. ഇത്രമാത്രം ക്രൂരത അബ്ദുൽ നാസർ മഅദനിയോട് എന്തിനാണ് ഭരണകൂടം കാണിക്കുന്നതെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. മുസ്ലിങ്ങളെ…

///

കണ്ണൂരിൽ കൃത്യത കൃഷിക്ക് ധനസഹായവുമായി കൃഷി വകുപ്പ് ; ആവശ്യക്കാർ 30 ന് മുമ്പ് അപേക്ഷിക്കണം

കണ്ണൂർ ജില്ലാ പരിധിയില്‍  നേന്ത്രവാഴയും പച്ചക്കറിയും കൃത്യതാ കൃഷി (പ്രിസിഷൻ ഫാമിങ്) നടത്തുന്നതിന് 55 ശതമാനം വരെ സബ്സിഡി നല്‍കുന്ന പദ്ധതിയുമായി കൃഷിവകുപ്പ്. സംസ്ഥാന ഹോർട്ടികൾചർ മിഷൻ, രാഷ്ട്രീയ കൃഷി വികാസ് യോജന എന്നീ പദ്ധതികളിൽ നിന്നുള്ള ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ജില്ലയിൽ പ്രിസിഷന്‍ ഫാമിങ് വ്യാപിപ്പിക്കാന്‍…

//

റിപ്പബ്ലിക് ദിന സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു

ജെസിഐ കാനനൂർ, ജെസിഐ കണ്ണൂർ ഹാൻഡ്‌ലൂം സിറ്റി, ജെസിഐ കണ്ണൂർ എമ്പയർ, കാനനൂർ സൈക്കിളിംഗ് ക്ലബ്‌ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിന സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു. കണ്ണൂർ കാൽടെക്സിൽ വച്ച് നടന്ന പരിപാടി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. പി.പി ദിവ്യ…

/

ചെലവ് ചുരുക്കൽ ; ഓഫീസുകള്‍ വില്‍ക്കാന്‍ ഒരുങ്ങി ആമസോണ്‍

ചെലവ് ചുരുക്കലിന്‍റെ ഭാഗമായി പിരിച്ചുവിടൽ നടത്തിയതിനു പിന്നാലെ ആമസോൺ ചില ഓഫീസുകൾ വിൽക്കാൻ പോകുന്നതായി സൂചന. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് 16 മാസം മുൻപ് കലിഫോർണിയയിൽ ഏറ്റെടുത്ത ഓഫിസാണ് ആമസോൺ  വിൽക്കുന്നത്. 2021 ഒക്‌ടോബറിൽ 123 ദശലക്ഷം യുഎസ് ഡോളറിനാണ് ഈ ഓഫീസുൾപ്പെടുന്ന വസ്തു…

////

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

സ്വർണവില ഇന്ന് വീണ്ടും കൂടി. ഇന്നലെ കുറഞ്ഞ സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ വർധിച്ച് 42,120 രൂപയായി. ഇന്നലെ 480 രൂപ കുറഞ്ഞിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയുള്ളത്. ഒരു ഗ്രാം…

///