ലഹരിക്കടത്ത് കേസിൽ എ ഷാനവാസിനെതിരെ കുരുക്ക് മുറുകുന്നു; സുപ്രധാന തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം

സിപിഐഎം കൗൺസിലറുടെ വാഹനത്തിലെ ലഹരിക്കടത്തിൽ ആലപ്പുഴ നഗരസഭയിലെ പാര്‍ട്ടിയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ ഷാനവാസിനെതിരെ കുരുക്ക് മുറുകുന്നു. ആലപ്പുഴ ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിന്‍റെ അന്വേഷണം നിര്‍ണായകഘട്ടത്തിലാണ്. സുപ്രധാന തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം അറിയിച്ചു. ഷാനവാസിനെ വിളിച്ചുവരുത്തി ഡിവൈഎസ്പി ചോദ്യം ചെയ്തു. എന്നാൽ…

///

കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിലെ ബലക്ഷയം ഭീകരമെന്ന് മദ്രാസ് ഐഐടി

കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിലെ ബലക്ഷയം രൂക്ഷമെന്ന് മദ്രാസ് ഐഐടിയുടെ പഠന റിപ്പോർട്ട്. 98 ശതമാനം തൂണുകളും 80 ശതമാനം ബീമുകളും 18 ശതമാനം സ്ലാബുകളും ബലപ്പെടുത്തണമെന്നാണ് നിർദ്ദേശം. ടെർമിനൽ ബലപ്പെടുത്താൽ 30 കോടിയോളം രൂപ ചെലവ് വരുമെന്നും ഗതാഗത മന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.പ്രതീക്ഷിച്ചതിനെക്കാൾ…

///

കമ്പ്യൂട്ടർ പ്രിൻ്ററിനുള്ളിലും ന്യൂട്ടല്ല ബോട്ടിലിലും സ്വർണക്കടത്ത് ; കരിപ്പൂരിൽ കസ്റ്റംസ് പിടികൂടിയത് 3 കോടിയുടെ 5 കിലോ സ്വർണം

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 5 കിലോയോളം സ്വർണം പിടികൂടി.  5 കേസുകളിലായി  കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത് 3 കോടിയിൽ അധികം രൂപ മൂല്യം ഉള്ള സ്വർണ്ണമാണ്. കമ്പ്യൂട്ടർ പ്രിൻ്ററിലും ന്യൂട്ടല്ല ബോട്ടിലിലും ശരീരത്തിനുള്ളിലും ഒളിപ്പിച്ചായിരുന്നു കടത്താൻ ശ്രമം. മലപ്പുറം ആതവനാട് സ്വദേശി അബ്ദുൽ ആഷിഖ് (29), വടകര  വില്ലിയാപ്പള്ളി…

///

ക്രിക്കറ്റ് താരം മുഹമ്മദ് ഷമി മുൻഭാര്യയ്ക്ക് പ്രതിമാസം 50,000 രൂപ ജീവനാംശം നൽകാൻ കോടതി വിധി

വിവാഹമോചനക്കേസിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിക്ക് കനത്ത തിരിച്ചടി. മുൻഭാര്യ ഹസിൻ ജഹാന് പ്രതിമാസം 50,000 രൂപ മുഹമ്മദ് ഷമി ജീവനാംശം നൽകാൻ കൊൽക്കത്ത കോടതി ഉത്തരവിട്ടു. നാല് വർഷം മുമ്പ് ഹസിൻ ജഹാൻ ഷമിക്കെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയത്…

/

ബിബിസിക്കെതിരെ കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആൻ്റണി

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി തയാറാക്കിയ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുന്നതിനിടെ, വ്യത്യസ്ത നിലപാടുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറുമായ അനിൽ ആന്റണി രംഗത്ത്. ഇന്ത്യൻ…

////

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; തിരുവനന്തപുരത്ത് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മധ്യ വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. ആഗോള കാലാവസ്ഥ പ്രതിഭാസമായ ‘മാഡൻ ജൂലിയൻ ഓസിലേഷൻ’ ന്റെ സ്വാധീനമാണ് മഴയ്ക്ക് കാരണം. ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്ക് ഭാഗത്ത് നിന്ന് ആരംഭിച്ച് പസഫിക്, അറ്റ്‌ലാന്റിക് സമുദ്രങ്ങളുടെ ഭൂമധ്യരേഖയ്ക്കടുത്തുള്ള ഭാഗങ്ങളിലേക്ക് സഞ്ചരിച്ചെത്തുന്ന…

//

സംസ്ഥാനത്ത് ബിബിസി ഡോക്യുമെന്ററി പ്രദർശനം തടയും; ബിജെപി

സംസ്ഥാനത്ത് ബിബിസി ഡോക്യുമെന്ററി പ്രദർശനം തടയുമെന്ന് ബിജെപി. തീക്കൊള്ളികൊണ്ട് തല ചൊറിയുന്നെന്ന് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു.. രാജ്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും നിലപാടെന്ന് എംടി രമേശ് കുറ്റപ്പെടുത്തി. കണ്ണൂരിൽ മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ…

////

മക്കയിൽ സുരക്ഷ വർധിപ്പിക്കും; സവാഹിർ പ്ലാറ്റ് ഫോം നടപ്പിലാക്കുന്നു

മക്കയിൽ പുതിയ പരിശോധന സംവിധാനം നടപ്പിലാക്കുന്നു. പുണ്യ നഗരിയുടെ പ്രവേശന കവാടങ്ങളിലാണ് സവാഹിർ എന്ന ഡിജിറ്റൽ സേവനം ആരംഭിക്കുന്നത്. സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കുന്നതിൻ്റെയും സുരക്ഷിത നഗരങ്ങൾ എന്ന ആശയം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് സവാഹിർ എന്ന പുതിയ പ്ലാറ്റ്ഫോം സംവിധാനം ആരംഭിക്കുന്നത്. പുണ്യ നഗരിയുടെ പ്രവേശന…

///

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ മിനിമം വേതനം: സർക്കാർ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനവും​ ആനുകൂല്യങ്ങളും ഉറപ്പാക്കി സംസ്ഥാന സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. 2018 ഏപ്രിൽ 23ന്​ പുറത്തിറക്കിയ വിജ്ഞാപനമാണ് ഹൈക്കോടതി റദ്ദാക്കിയത്. നഴ്‌സുമാരുടെ സംഘടനകളും സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികളും വിജ്ഞാപനത്തെ എതിർത്ത് നൽകിയ ഹർജി പരിഗണിച്ചാണിത്​. ആശുപത്രി…

///

‘ജമ്മു കശ്മീരിന് നഷ്ടപ്പെട്ട അവകാശങ്ങൾ കോൺഗ്രസ് തിരികെ കൊണ്ടുവരും’; ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി

കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞ ജമ്മു കശ്മീരിന്റെ അവകാശങ്ങൾ കോൺഗ്രസ് തിരികെ കൊണ്ടുവരുമെന്ന് രാഹുൽ ഗാന്ധി. ഇതിന് കോൺഗ്രസ് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും ഭാരത് ജോഡോ യാത്രയിൽ അദ്ദേഹം പറഞ്ഞു. ‘നിങ്ങളുടെ സംസ്ഥാന പദവിയേക്കാൾ വലുതല്ല മറ്റൊരു വിഷയവും. നിങ്ങളുടെ അധികാരം കേന്ദ്രം എടുത്തുകളഞ്ഞു.…

////