പ്രവാസികൾക്ക് താമസിക്കാൻ പറ്റിയ ഏറ്റവും മികച്ച നഗരം; ആദ്യ മൂന്ന് പട്ടികയിൽ ഇടംനേടി ദുബായ്

പ്രവാസികൾക്ക് താമസിക്കാൻ പറ്റിയ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിലെ ആദ്യ മൂന്നിൽ ഇടംനേടി ദുബായ്. ദുബായിക്ക് രണ്ടാം സ്ഥാനമാണ്. ഒന്നാം സ്ഥാനത്ത് വലെൻഷ്യ ആണ്. മൂന്നാം സ്ഥാനത്ത് മെക്‌സിക്കോ സിറ്റിയും. ഇന്റർനാഷൻസ് എന്ന കമ്പനി 2017 മുതൽ നടത്തി വരുന്ന സർവേയായ ‘എക്‌സ്പാറ്റ് ഇൻസൈഡർ…

///

‘അഭിപ്രായ ഭിന്നതകൾ നാടിന്റെ വികസനത്തെ ബാധിക്കാൻ പാടില്ല’-മുഖ്യമന്ത്രി

സർക്കാർ പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുന്ന പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന കാര്യത്തിൽ ഹൃദയവിശാലത വേണമെന്നും നാടിനോട് പ്രതിബദ്ധത ഉണ്ടാകണമെന്നും മുഖ്യമന്ത്രി കൊച്ചിയിൽ പറഞ്ഞു. വ്യവസായ വകുപ്പ് സംഘടിപ്പിച്ച സംരഭക മഹാ സമ്മേളനം ഉദ്ഘാടനം ചെയ്യവേയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. നാടിന്റെ…

///

ഗുജറാത്ത് കോൺഗ്രസിൽ കൂട്ട നടപടി, 38 അംഗങ്ങൾക്ക് സസ്പെൻഷൻ

ഗുജറാത്ത് കോൺഗ്രസിൽ കൂട്ട സസ്പെൻഷൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് 38 ഭാരവാഹികളെ സസ്‌പെൻഡ് ചെയ്തു. ആറ് വർഷത്തേക്കാണ് സസ്പെൻഷൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത പരാജയം നേരിട്ടിരുന്നു. ഗുജറാത്ത് കോൺഗ്രസിന്റെ അച്ചടക്ക സമിതി ഈ മാസം രണ്ടുതവണ യോഗം…

///

കേരള ഹൈക്കോടതിയിലെ പെൻഷൻ പ്രായം 56ല്‍ നിന്ന് 60 ആക്കി ഉയർത്തി

കേരള ഹൈക്കോടതിയിലെ പെൻഷൻ പ്രായം 56ല്‍ നിന്ന് 60 ആക്കി ഉയർത്തി ഉത്തരവ്. കേരള ഹൈക്കോർട്ട് സർവീസസ് (ഡിറ്റർമിനേഷൻ ഓഫ് റിയട്ടർമെന്റ്) നിയമത്തിൽ ഭേദ​ഗതി വരുത്തിയാണ് പെൻഷൻ പ്രായം ഉയർത്തി സർക്കാർ ഉത്തരവിറക്കിയത്. 2013 ഏപ്രിൽ ഒന്നിന് ശേഷം ജോലിയിൽ പ്രവേശിച്ചവരുടെ പെൻഷൻ പ്രായമാണ്…

///

ഗുജറാത്തിലെ ബിജെപി വിജയം; 18 കാരറ്റ് സ്വർണത്തിൽ 11 ലക്ഷം രൂപയുടെ ‘മോദി’ പ്രതിമ നിർമ്മിച്ച് ജ്വല്ലറി

ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വർണ പ്രതിമ ഒരുക്കുകയാണ് ഒരു ജ്വല്ലറി ഉടമ. 11 ലക്ഷം രൂപ മുടക്കിയാണ് 18 കാരറ്റ് സ്വർണത്തിൽ മോദിയുടെ അർധകായ പ്രതിമ ഒരുക്കിയിരിക്കുന്നത്. 156ഗ്രാം(19.5 പവന്‍) തൂക്കം വരുന്ന സ്വർണപ്രതിമയാണ് സൂറത്തിലെ…

/

‘വന്യമൃഗങ്ങള്‍ക്കും ജീവിക്കാൻ അവകാശമുണ്ട്’- വനംമന്ത്രി

മാധവ് ഗാഡ്ഗിലിനെ പോലുള്ളവര്‍ മലയോര ജനതയുടെ മനസില്‍ തീകോരിയിട്ടെന്നെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മുതല്‍ തുടങ്ങിയ ആശങ്കയാണ് പശ്ചിമഘട്ട മേഖലയിലെ കര്‍ഷകര്‍ക്കുള്ളത്. മനുഷ്യരുടെയും വന്യമൃഗങ്ങളുടെയും അവകാശങ്ങൾ സന്തുലിതമായി പോവേണ്ടതുണ്ട്. വന്യമൃഗങ്ങള്‍ക്കും ജീവിക്കാൻ അവകാശമുണ്ടെന്നും അവയും ഭൂമിയുടെ ഭാഗമാണെന്നും ശശീന്ദ്രൻ പറഞ്ഞു.…

///

കെ.വി തോമസ് ആരാണ്, കാല് മാറിയവരെ സിപിഐഎം പ്രോത്സാഹിപ്പിക്കുന്നത് നിർത്തണം; കെ. സുധാകരൻ

കെ വി തോമസ് ആരാണെന്നും കാല് മാറിയ രാഷ്ട്രീയക്കാരെ പ്രോത്സാഹിപ്പിക്കേണ്ട എന്ത് ബാധ്യതയാണ് സർക്കാരിനുള്ളതെന്നും കെപിസിസി പ്രസി‍ഡന്റ് കെ സുധാകരൻ. കെ വി തോമസിന് പദവി നൽകുന്നതിലൂടെ ആരെയാണ് ഇടതുപക്ഷ സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്. സിപിഐഎം നേതൃത്വത്തിന് എന്ത് ന്യായീകരണം ആണ് ഇക്കാര്യത്തിൽ പറയാനുള്ളതെന്നും കെ…

////

ഐഎഫ്ഐ ആനുവൽ റേറ്റിങ് പട്ടിക പുറത്ത്; 2022-ലെ ടോപ്പ് റേറ്റഡ് നടനായി ചാക്കോച്ചൻ, നടി ആലിയ

ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഐ.എഫ്.ഐ) 2022-ലെ ആനുവൽ റേറ്റിങ് പട്ടിക പുറത്തുവിട്ടു. പട്ടികയിലെ ടോപ്പ് റേറ്റഡ് ചിത്രങ്ങളായി റിഷബ് ഷെട്ടി സംവിധാനം ചെയ്ത കാന്താര, സഞ്ജയ് ലീലാ ബൻസാലിയുടെ ​ഗം​ഗുഭായ് കഠിയാവാഡി എന്നിവയാണ്. ഇന്ത്യയുടെ ഔദ്യോ​ഗിക ഓസ്കർ എൻട്രിയായ ഛെല്ലോ ഷോ, മണിരത്നത്തിന്റെ പൊന്നിയിൻ…

///

മലയാളം സർവകലാശാല വിസി നിയമനത്തിൽ ഗവർണറെ മറികടന്ന് സർക്കാർ മുന്നോട്ട്

മലയാളം സർവ്വകലാശാല വിസി നിയമന നടപടികളുമായി സർക്കാർ മുന്നോട്ട്. ഗവർണർ ഇതുവരെ ഒപ്പിടാത്ത സർവ്വകലാശാല നിയമഭേദഗതി അനുസരിച്ച് വിസി നിയമനത്തിന് സെർച്ച് കമ്മിറ്റിയുണ്ടാക്കാനാണ് സർക്കാർ നീക്കം. കമ്മിറ്റിയിലേക്ക് രാജ്ഭവൻ പ്രതിനിധിയെ നൽകാൻ ആവശ്യപ്പെട്ട് സർക്കാർ കത്ത് നൽകിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണ് കത്തെഴുതിയത്. നിലവിലെ…

///

സ്വർണ വിലയിൽ നേരിയ ഇടിവ്

സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് പത്ത് രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,225 രൂപയായി. ഒരു പവൻ സ്വർണത്തിന് 41,800 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 4,325…

///