കടലാസിലൊതുങ്ങി ‘ കെ-സ്റ്റോർ, പദ്ധതി : സ്മാർട്ടാകൽ വൈകും

റേ​ഷ​ൻ ക​ട​ക​ൾ സ്മാർട്ട് ആക്കുന്ന കെ-​സ്റ്റോ​ർ പ​ദ്ധ​തി ക​ട​ലാ​സി​ൽ ഒ​തു​ങ്ങി. മലപ്പുറം ജി​ല്ല​യി​ൽ തെരഞ്ഞെടുത്ത അ​ഞ്ച് താ​ലൂ​ക്കു​ക​ളിലാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത്. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള നൂറുദിന കർമ്മ പദ്ധതികളിലുൾപ്പെടുത്തിയാണ് റേഷൻ കടകൾ സ്മാർട്ടാക്കാൻ തീരുമാനിച്ചിരുന്നത്. മലപ്പുറം ജില്ലയിൽ പെ​രി​ന്ത​ൽ​മ​ണ്ണ, നി​ല​മ്പൂ​ർ,…

//

വൃത്തിഹീനമായ പ്രവർത്തനം; തൃശൂര്‍ മെഡിക്കല്‍ കോളജ് ക്യാമ്പസിലെ ഇന്ത്യന്‍ കോഫീ ഹൗസിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തൃശൂര്‍ മെഡിക്കല്‍ കോളേജ് കാമ്പസിലെ ഇന്ത്യന്‍ കോഫീ ഹൗസിന്റെ ലൈസന്‍സ് ഭക്ഷ്യ സുരക്ഷാ വകുപ്പ് താത്ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. വൃത്തിഹീനമായിട്ടും ഇന്ത്യന്‍ കോഫീ ഹൗസിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ 2 ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റി. അസി. ഭക്ഷ്യ സുരക്ഷാ…

////

‘കെ വി തോമസിന്റെ പുതിയ പദവി അനാവശ്യ ചെലവാണ്’, അഴിമതിയും ധൂർത്തും അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകുന്നില്ല; കെ സുരേന്ദ്രൻ

കെ വി തോമസിന്റെ പുതിയ പദവി അനാവശ്യ ചെലവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ക്യാബിനറ്റ് പദവി നൽകേണ്ട കാര്യമുണ്ടായിരുന്നില്ല. സിപിഐഎമ്മിന്റെ രാഷ്ട്രീയ ആവശ്യങ്ങൾ നടത്തിക്കാൻ ഒരു പദവിയാണതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. അഴിമതിയും ധൂർത്തും അവസാനിപ്പിക്കാൻ പിണറായി സർക്കാർ തയ്യാറാകുന്നില്ലെന്ന് ബിജെപി സംസ്ഥാന…

////

തൊഴിൽ നഷ്ട്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ധനസഹായവുമായി സർക്കാർ

കാലാവസ്ഥാ വ്യതിയാനം മൂലം തൊഴിൽ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ ധനസഹായം. ഒന്നരലക്ഷം മൽസ്യത്തോഴിലാളി കുടുംബങ്ങൾക്ക് 50 കോടി രൂപ അനുവദിച്ചു. 2022 ഏപ്രില്‍, മെയ്, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ തൊഴിൽ ദിനങ്ങൾക്കാണ് ധനസഹായം. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 50.027 കോടി…

///

‘ഹൻസികാസ് ലവ് ശാദി ഡ്രാമ’ ; വിവാഹ വിഡിയോ ടീസർ പുറത്ത് വിട്ട് നടി ഹൻസിക

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഹൻസിക മൊട്‍വാനി. കഴിഞ്ഞ വര്‍ഷം അവസാനമാണ് ഹൻസികയുടെ വിവാഹം കഴിഞ്ഞത്. മുംബൈ വ്യവസായി സുഹൈല്‍ ഖതൂരിയാണ് ഹൻസികയുടെ വരൻ. ഇപ്പോൾ ഹൻസികയുടെ വിവാഹ വീഡിയോ ഒടിടിയില്‍ സ്‍ട്രീമിംഗ് ചെയ്യാൻ ഒരുങ്ങുകയാണ്. ഡിസ്‍നി പ്ലസ് ഹോട് സ്റ്റാറിലാണ് വിവാഹ…

//

കൽപ്പറ്റയിൽ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; സിസേറിയനിലെ പിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍

പ്രസവത്തിനായി സിസേറിയന് വിധേയയായ യുവതി മരിച്ചു. പനമരം കമ്പളക്കാട് മൈലാടി പുഴക്കംവയല്‍ സ്വദേശി വൈശ്യന്‍ വീട്ടില്‍ നൗഷാദിന്റെ ഭാര്യ നുസ്‌റത്ത് (23) ആണ് മരിച്ചത്. സംഭവത്തിൽ ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. ജനുവരി 16 ന് നുസ്‌റത്തിനെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 17…

//

കേരളത്തിന്റെ വികസനത്തിന് മുൻ‌തൂക്കം; പ്രധാനമന്ത്രിയുമായും നല്ല ബന്ധമാണ്; കെ വി തോമസ്

കേരളത്തിന്റെ വികസനത്തിനാണ് മുൻ‌തൂക്കാമെന്ന് കെ വി തോമസ്. അനുഭവവും പരിചയസമ്പത്തും പ്രയോജനപ്പെടുത്തുന്ന വിധത്തിൽ, മുഖ്യമന്ത്രിയുടെ നിർദേശത്തോടെ കാര്യങ്ങൾ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് കെ വി തോമസ് പറഞ്ഞു. അത് ആത്മാർത്ഥതയോടുകൂടി നിർവഹിക്കും. കെ വി തോമസിന് കാബിനറ്റ് റാങ്കോടെ നിയമനം നൽകിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.‘മുരളീധരനോട്…

///

ലഹരി മാഫിയക്കെതിരെ പരാതി നൽകി; സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കും അമ്മയ്ക്കും മര്‍ദനം

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ലഹരി മാഫിയക്കെതിരെ അധികൃതർക്ക് വിവരം നൽകിയതിന് പ്ലസ് ടു വിദ്യാർത്ഥിനിക്കും അമ്മയ്ക്കും മർദനമേറ്റു. പൊലീസില്‍നിന്ന് പെണ്‍കുട്ടിയുടെ പേരുവിവരം ചോര്‍ന്നതാണ് അക്രമത്തിനു വഴിയൊരുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പെണ്‍കുട്ടിയെ കമ്പുകൊണ്ടു പലതവണ അടിച്ചു. മര്‍ദനമേറ്റ് അമ്മയുടെ കൈയ്ക്ക് പൊട്ടലുണ്ട്. എക്‌സൈസ് വകുപ്പ് സ്‌കൂളില്‍ നടത്തിയ…

///

അണ്ടര്‍ വാട്ടര്‍ടണല്‍ അക്വേറിയം എക്‌സിബിഷന്‍- അക്വാ എക്‌സ്‌പോയ്ക്ക് കണ്ണൂരില്‍ തുടക്കമായി

ആഴക്കടലില്‍ മത്സ്യങ്ങള്‍ പരന്നൊഴുകുന്നതിനു സമാനമായുള്ള വിസ്മയ കാഴ്ചകളുമായി അണ്ടര്‍വാട്ടര്‍ ടണല്‍ അക്വേറിയം എക്‌സിബിഷന്‍- അക്വാ എക്‌സ്‌പോയ്ക്ക് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ തുടക്കമായി.120 അടിയിലേറെ നീളമുള്ള ടണല്‍ അക്വേറിയമാണ് മുഖ്യ ആകര്‍ഷണം. മേയര്‍ ടി.ഒ. മോഹനന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.വിനോദ്കുമാര്‍ സബര്‍വാള്‍,അഡ്വ.പി.ഒ.രാധാകൃഷ്ണന്‍,ബീരാന്‍കുട്ടി,അബ്ദുള്‍ നാസര്‍,മനോജ്,ശശികുമാര്‍,ജയശ്രീ,അഡ്വ.സുജിത എന്നിവര്‍ സംബന്ധിച്ചു. 120…

/

കെൽട്രോണിന്റെ പ്രവർത്തനം ദിശാബോധമില്ലാതെ, പ്രതാപത്തിലേക്ക് തിരിച്ചെത്തണം; മുഖ്യമന്ത്രി

കെൽട്രോൺ പ്രവർത്തനത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെൽട്രോൺ പ്രവർത്തനം കൃത്യമായ ദിശാബോധമില്ലാതെയാണ് നടക്കുന്നത്. തിരുവനന്തപുരത്ത് കെൽട്രോണിന്റെ 50ാം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടാഗോർ ഹാളിൽ നടന്ന ചടങ്ങിൽ കെൽട്രോൺ ഇപ്പോൾ പ്രതിസന്ധിയിലാണെന്നും അത് മറികടക്കാനുള്ള ശ്രമം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.…

///