സ്വകാര്യ, കല്‍പിത സര്‍വകലാശാലകള്‍ അനുവദിക്കുന്നതിന് മുന്‍പ് സിപിഎം കേരളത്തോട് മാപ്പ് പറയണം: പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് സ്വകാര്യ, കല്‍പിത സര്‍വകലാശാലകള്‍ അനുവദിക്കുന്നതിന് മുമ്പ് സിപിഎം കേരളത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്വകാര്യ, കല്‍പിത സര്‍വകലാശാലകള്‍ അനുവദിക്കാനും പരമാവധി മേഖലകളില്‍ വിദേശ നിക്ഷേപം സ്വീകരിക്കാനുമുള്ള തീരുമാനം സര്‍ക്കാര്‍ നടപ്പാക്കുന്നതിന് മുന്‍പ് സി.പി.എം പൊതുസമൂഹത്തോട് മാപ്പ് പറയണം.യു.ഡി.എഫ് സര്‍ക്കാരിന്റെ…

////

ഡോ. അരുൺ കുമാറിനെതിരെ പരാതി; കേരള സർവകലാശാലയോട് വിശദാശംങ്ങൾ തേടി യുജിസി

കേരള സർവകലാശാല അധ്യാപകൻ ഡോ. അരുൺ കുമാറിനെതിരായ പരാതിയിൽ കേരള സർവകലാശാലയോട് വിശദാശംങ്ങൾ തേടി യുജിസി കത്ത് അയച്ചു. യുജിസി ജോയിന്‍റ് സെക്രട്ടറിയാണ് കത്ത് നൽകിയത്. പഴയിടം മോഹനൻ നമ്പൂതിരിയെ കുറിച്ചുള്ള പോസ്റ്റുമായി ബന്ധപ്പെട്ടാണ് ഡോ. അരുൺ കുമാറിനെതിരെ യുജിസിക്ക് പരാതി കിട്ടിയത്.ജാതി പറഞ്ഞ്…

//

ഒടുവിൽ വയനാടിനെ വിറപ്പിച്ച കടുവയെ പിടികൂടി

വയനാട് കുപ്പാടിത്തറയിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി. വനംവകുപ്പ്, ആര്‍ആര്‍ടി സംഘം സ്ഥലം പ്രദേശം വളഞ്ഞ് പരിശോധന നടത്തി കടുവയെ കണ്ടെത്തിയാണ് മയക്കുവെടി വെച്ചത്. രണ്ടു തവണ മയക്കുവെടിവെച്ചു. വെടിയേറ്റ് മയങ്ങി വീണ കടുവയെ വലയിലാക്കിയ ശേഷം കൂട്ടിലേക്ക് മാറ്റിയ ശേഷം. ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക്…

///

‘സംസ്ഥാനത്ത് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലാബിൽ ആയുധനിര്‍മ്മാണം’; അധ്യാപകര്‍ക്ക് ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്തെ സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാഠ്യപദ്ധതി പ്രവര്‍ത്തി പരിചയത്തിന്റെ മറവില്‍ ആയുധനിര്‍മ്മാണം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സ്ഥാപനമേധാവികള്‍ക്കുമാണ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ലാബുകളില്‍ പ്രവൃത്തി പരിചയത്തിന്റെ മറവില്‍ ആയുധനിര്‍മ്മാണം നടക്കുന്നതായി എഡിജിപിയുടെ റിപ്പോര്‍ട്ട് ഉണ്ടെന്നും…

//

സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്ന ടിവി ചാനല്‍ വാര്‍ത്താ അവതാരകരെ പിന്‍വലിക്കണമെന്ന് സുപ്രീം കോടതി

രാജ്യത്തെ ടെലിവിഷന്‍ ചാനലുകള്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുവെന്ന് സുപ്രീം കോടതി. ഇത്തരം ചാനലുകള്‍ ചില അജണ്ടകള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. റേറ്റിങ് മത്സരമാണ് ചാനലുകള്‍ നടത്തുന്നത്. TRP റേറ്റിങ്ങിന് വേണ്ടി ഒരു മടിയുമില്ലാതെ എന്തും വിളിച്ചുപറയാമെന്ന തോന്നലാണ് ചില വാര്‍ത്താ അവതാരകര്‍ക്ക്. ഇത്തരം നടപടി വെച്ചുപൊറുപ്പിക്കാനാവില്ല.…

//

ഹജ്ജ് തീര്‍ത്ഥാടകര്‍ കൊവിഡ് വാക്സിന്റെ മുഴുവൻ ഡോസുകളും എടുക്കണമെന്ന് നിർദേശം

ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾ മുഴുവൻ ഡോസുകളും എടുത്തിരിക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ്ജിന് അപേക്ഷിക്കുന്നവർ കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കണമെന്ന നിബന്ധന പാലിക്കണമെന്നും നിർദേശമുണ്ട്. കൂടാതെ മെനിഞ്ചൈറ്റിസ് വാക്സിനും സീസണൽ ഇൻഫ്ലുവൻസ വാക്സിനും എടുത്തിരിക്കണം. ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങളോ…

////

യുഎഇയിൽ തൊഴിൽ തേടാനും താത്കാലിക ജോലിക്കും സ്ഥിരം വീസ നേടാം

സാധാരണ സന്ദർശക വീസയിലാണ് യുഎഇയിൽ മലയാളികൾ ജോലി തേടാനായി എത്തുന്നത്. എന്നാൽ യുഎഇയിൽ തൊഴിൽ തേടാനും താത്കാലിക ജോലിക്കും സ്ഥിരം വീസ നേടാം.കമ്പനികൾക്ക് അവരുടെ നിലവാരം അനുസരിച്ച് തൊഴിൽ വീസയ്ക്ക് അപേക്ഷിക്കാം. വീസയ്ക്ക് അപേക്ഷിക്കുന്ന കമ്പനി ഏത് പട്ടികയിൽ ഉൾപ്പെടും എന്നതടിസ്ഥാനമാക്കിയാണ് നിരക്ക്. തൊഴിൽ…

///

മുഖ്യമന്ത്രിയുടെ കോട്ട് തയ്പ്പിച്ചവര്‍ ഊരി വയ്ക്കണം; രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ശശി തരൂര്‍

മുഖ്യമന്ത്രിയുടെ കോട്ട് തയ്പ്പിച്ചവര്‍ ഊരി വയ്ക്കണമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ശശി തരൂര്‍ എംപി. മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വെച്ചിട്ടില്ല. പറയുന്നവരോട് തന്നെ അക്കാര്യം ചോദിക്കണമെന്നും ശശി തരൂർ പ്രതികരിച്ചു. അതേസമയം, എൻഎസ്എസ് പിന്തുണച്ചതോടെ തരൂരിന്റെ രാഷ്ട്രീയഭാവി തീർന്നെന്ന് വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചു.…

///

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് ധാരണ ചർച്ചകളിലേക്ക് കടന്ന് സിപിഐഎമ്മും കോൺഗ്രസും

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് ധാരണ ചർച്ചകളിലേക്ക് കടന്ന് സിപിഐഎമ്മും കോൺഗ്രസും. ത്രിപുരയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അജോയ് കുമാറും സിപിഐഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയും കൂടിക്കാഴ്ച നടത്തി. അതേസമയം സിപിഐഎം – കോൺഗ്രസ് സഹകരണത്തിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്ത് എത്തി.…

///

കാസർഗോഡ് തൃക്കരിപ്പൂരിൽ വായോധികൻ കടന്നൽ കുത്തേറ്റ് മരിച്ചു

കാസർഗോഡ് തൃക്കരിപ്പൂരിൽ വായോധികൻ കടന്നൽ കുത്തേറ്റ് മരിച്ചു. ഇളമ്പച്ചി തെക്കുമ്പാട്ടെ ടി.പി ഭാസ്‌കര പൊതുവാൾ ആണ് മരിച്ചത്.ബുധനാഴ്ച്ച വൈകിട്ടാണ് സംഭവം. വീട്ടിന് മുന്നിൽ വെച്ച് ഇളകിയെത്തിയ കടന്നൽക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. തൃക്കരിപ്പൂരിലെ ആദ്യകാല…

////