കാസര്‍കോടിനെ വലിച്ചെറിയല്‍ മുക്ത ജില്ലയാക്കുന്നതിനുള്ള നടപടികള്‍ 26ന് ആരംഭിക്കും

മാലിന്യം വലിച്ചെറിയുന്നത് തടഞ്ഞ് കാസര്‍കോടിനെ വലിച്ചെറിയല്‍ മുക്ത ജില്ലയാക്കി മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ ജനുവരി 26ന് ആരംഭിക്കും. നവകേരളം കര്‍മ്മ പദ്ധതിയുടെ ജില്ലാതല മാലിന്യ പരിപാലനം ഏകോപന സമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. നാല് ഘട്ടങ്ങള്‍ ആയിട്ടാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുക. മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ പ്രവര്‍ത്തക്ഷമവും…

കണ്ണൂർ മൂന്നാംപീടിക വിശുദ്ധ അന്തോണീസിൻറ തിരുനാളിന് കൊടിയേറി

കണ്ണൂർ മൂന്നാംപീടിക വിശുദ്ധ അന്തോണിസിന്‍റെ അതിപുരാതന ദേവാലയത്തിൽ ജനുവരി 5 മുതൽ 24 വരെ ആഘോഷിക്കുന്ന വാർഷിക തിരുനാളിന് തുടക്കംക്കുറിച്ചു ഇറ്റലിയൻ ബിഷപ്പ് മോസ്റ്റ്. റവ.ഡോ. ലൂയിജി ബ്രസാനോ (എമിരിറ്റസ് ആർച്ച് ബിഷപ്പ് , ത്രെന്തോ അതിരൂപത , ഇറ്റലി ) കൊടിയേറ്റി. തുടർന്ന്…

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കൽ; കോൺഗ്രസ്​ കരിദിനം ആചരിച്ചു

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം കാസർകോട്​ ജില്ലയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെയും ബ്ലോക്ക്കോൺഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ കരിദിനമാചരിച്ചു. ഇതിന്‍റെ ഭാഗമായി കറുത്ത ബാഡ്ജും കരി​​ങ്കൊടിയുമായി കാസർകോട്​ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.…

കണ്ണോത്തുംചാൽ കല്യാൺ സിൽക്‌സ് മുന്നിൽ കാർ കത്തി നശിച്ചു

കണ്ണൂർ കണ്ണോത്തുംചാൽ കല്യാൺ സിൽക്‌സ് മുന്നിൽ കാർ കത്തി നശിച്ചു. ആളപായം ഇല്ല. ഫയർ ഫോഴ്സ് ഇടപെടൽ കാരണം തീ പെട്ടെന്ന് കെടുത്താൻ സാധിച്ചു. സംഭവത്തെ തുടർന്ന് ഏറെനേരം ഇതുവഴി ഗതാഗതം തടസ്സപ്പെട്ടു.…

/

മഹാത്മാ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു

കതിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 1991 എസ്.എസ്.എൽ.സി ബാച്ച് മഹാത്മാ ഗാന്ധി പ്രതിമ നിർമിച്ചു. സ്പീക്കർ എ.എൻ. ഷംസീർ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു. കതിരൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. സനിൽ അധ്യക്ഷനായി. ചടങ്ങിൽ ശിൽപി ഉണ്ണി കാനായിയെയും ഇൻസ്പെയർ അവാർഡിൽ ജില്ലാതലത്തിൽ…

രാജ്യത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുന്നു; കേരളം അഞ്ചാം സ്ഥാനത്ത്

രാജ്യത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുന്നു. കേന്ദ്രത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. 4.12 ലക്ഷം അപകടങ്ങളാണ് 2021-ല്‍ മാത്രം സംഭവിച്ചത്. അപകടത്തിൽ മൂന്നേമുക്കാല്‍ ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒന്നരലക്ഷത്തോളം പേര്‍ മരിക്കുകയും ചെയ്തു.3.6 ലക്ഷമായിരുന്നു 2020-ല്‍ സംഭവിച്ച അപകടങ്ങള്‍. അരലക്ഷത്തോളമാണ് ഒരു വര്‍ഷത്തിനിടെ സംഭവിച്ച അപകടങ്ങളുടെ വര്‍ധന.…

//

സമയം നീട്ടിയിട്ടില്ല ‘ബാറുകൾ പുലർച്ചെ അഞ്ചുവരെ തുറക്കില്ല’ ; വ്യാജപ്രചാരണമെന്ന് എക്‌സൈസ്

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവർത്തനസമയം നീട്ടിയെന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് എക്‌സൈസ്. ബാറുകളുടെ സമയക്രമത്തിൽ മാറ്റമില്ലെന്നും നിയമപ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിന് ശേഷവും തുറന്നിരിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് ഫേസ്ബുക്കിലൂടെ അറിയിച്ചു. പരാതികൾ അറിയിക്കാൻ 9447178000, 9061178000 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം…

//

സജി ചെറിയാന്റെ സത്യപ്രതിജ്ഞാദിനം കോണ്‍ഗ്രസ് കരിദിനമായി ആചരിക്കും; കെ. സുധാകരന്‍

സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ദിനം കോണ്‍ഗ്രസ് കരിദിനമായി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സജി ചെറിയാന്റെ വിവാദ പരാമര്‍ശം മാധ്യമങ്ങളടക്കം നല്‍കി. ആര്‍ക്കും അതില്‍ എതിരഭിപ്രായമില്ല. സിപിഐഎമ്മിന് മാത്രമാണ് അംഗീകരിക്കാനാകാത്തത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് സജി ചെറിയാനെ മാറ്റിനിര്‍ത്തിയതെന്ന് കെ…

//

കേരളത്തിൽ ബഫർ സോൺ രേഖപ്പെടുത്തിയ കർണാടകത്തിന്റെ നടപടിക്കെതിരെ സ്പെഷൽ ബ്രാഞ്ച് അന്വേഷണം

കണ്ണൂർ: കേരളത്തിലേക്ക് കടന്ന് പരിസ്ഥിതിലോല മേഖല അടയാളപ്പെടുത്തിയ  കർണാടകയുടെ നടപടിയിൽ സംസ്ഥാനത്തെ സ്പെഷൽ ബ്രാഞ്ച് സംഘം അന്വേഷണം തുടങ്ങി. കണ്ണൂർ ജില്ലാ കളക്ടറുടെ പരാതിയെ തുടർന്നാണ് അന്വേഷണം. കണ്ണൂർ കലക്ടർ എസ് ചന്ദ്രശേഖർ റൂറൽ പോലീസ് മേധാവി ആർ മഹേഷിനോട് വിശദാംശങ്ങൾ തേടിയിട്ടുണ്ട്. വനാതിർത്തിയിൽ…

//

പോപ്പുലര്‍ ഫ്രണ്ട് യുവാക്കളെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നു; വിദ്യാര്‍ത്ഥികൾ ജാഗ്രത പാലിക്കണം: മുസ്ലീം രാഷ്ട്രീയ മഞ്ച്

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുസ്ലീം വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നുവെന്ന് മുസ്ലീം രാഷ്ട്രീയ മഞ്ച് ദേശീയ കണ്‍വീനര്‍ മൗലാന സുഹൈബ് ഖാസ്മി. കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ വിദ്യാസമ്പന്നരായ മുസ്ലീങ്ങളെയാണ് പിഎഫ്‌ഐ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകളിലെയും മദ്രസകളിലെയും വിദ്യാർത്ഥികളെ വഴിതെറ്റിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. പിഎഫ്‌ഐ…

//