പി. ബിജു സ്‌ക്വയർ ഉദ്ഘാടനം ചെയ്തു.

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ മുൻ വൈസ് ചെയർമാൻ പി. ബിജുവിന്‍റെ സ്മരണാർത്ഥം സംസ്ഥാന കേരളോത്സവ നഗരിയിൽ പി. ബിജു സ്‌ക്വയർ കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌…

മീഡിയ ഫെസ്റ്റ് ലോഗോ പ്രകാശനം നടത്തി

കണ്ണൂർ യൂണിവേഴ്സിറ്റി മാധ്യമ പഠന വിഭാഗം നടത്തുന്ന അഡ് ആസ്ട്രാ നാഷണൽ മീഡിയ ഫെസ്റ്റിന്‍റെ ലോഗോ പ്രകാശനം ചലച്ചിത്ര താരവും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ നിർവഹിച്ചു. തളിപ്പറമ്പിൽ നടന്ന ചടങ്ങിൽ അഡ്ആസ്ട്രാ കോർഡിനേർ മിദിലാജ് ലോഗോ കൈമാറി. രണ്ട് ദിവസങ്ങളിൽ നീണ്ടു…

/

ജെ.സി.ഐ കാനന്നൂർ ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ

ജൂനിയർ ചേംബർ ഇന്‍റർനാഷണൽ കാനന്നൂർ (ജെസിഐ) പുതിയ ഭാരവാഹികളുടെ സ്ഥാനോഹരണം ബുധനാഴ്ച വൈകിട്ട് 7മണിക് കണ്ണൂർ മലബാർ റെസിഡൻസിയിൽ നടക്കും. പുതിയ പ്രസിഡന്‍റായി സംഗീത് ശിവൻ, സെക്രട്ടറിയായി അദ്വൈത് വിനോദ്, ട്രഷററായി എൻ.കെ. ഷിബിൻ എന്നിവർ സ്ഥാനമേൽക്കും. ചടങ്ങിൽ സിറ്റി പൊലീസ്​ കമിഷണർ അജിത്…

പൂർവ വിദ്യാർഥി സംഗമം

പെരളശ്ശേരി ഗവ.ഹൈസ്കൂൾ 1988-89 എസ്.എസ്.എൽ.സി ബാച്ച് ചങ്ങാതിക്കൂട്ടം വാട്​സ്​ ആപ്​ കൂട്ടായ്മയുടെ പൂർവ വിദ്യാർഥി സംഗമം പെരളശ്ശേരിയിൽ നാടക സിനിമാ നടൻ രാജേന്ദ്രൻ തായാട്ട് ഉദ്ഘാടനം ചെയ്തു. റോൾ പ്ലേയിൽ ദേശീയ തലത്തിൽ രണ്ടാം സ്ഥാനം നേടിയ പെരളശ്ശേരി എ.കെ.ജി.എച്ച്.എസ്.എസ് വിദ്യാർഥികൾ, സ്കോളർഷിപ്, വിവിധ…

മാധ്യമ പ്രവർത്തകൻ വി.കെ.രവിന്ദ്രൻ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും

അന്തരിച്ച മാധ്യമ പ്രവർത്തകൻ വി.കെ. രവീന്ദ്രൻ അനുസ്മരണവും ഫോട്ടോ അനാഛാദനവും പ്രസ് ഫോറത്തിൽ നടത്തി. മുൻ മന്ത്രി കെ.പി. മോഹനൻ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. പത്ര ഓഫീസിൽ എത്തിയാൽ വാർത്തകളെ പറ്റി മാത്രം സംസാരിക്കുകയും പടയണിയുടെ നിലനിൽപിനായി അനവരതം പ്രയത്നിച്ച് പരസ്യങ്ങൾ ശേഖരിച്ചെത്തിക്കുകയും ചെയ്യുന്ന…

കരുവഞ്ചാൽ പുതിയ പാലത്തിന്‍റെ പ്രവൃത്തി മന്ത്രി ഉദ്ഘാടനംചെയ്തു 

കേരളത്തിലെ 13 ജില്ലകളിലെയും മലയോര മേഖലകളിലൂടെ കടന്നു പോവുന്ന 1200 കിലോമീറ്ററോളം വരുന്ന മലയോര ഹൈവേ സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇരിക്കൂർ മണ്ഡലത്തിലെ നടുവിൽ, ആലക്കോട് ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന, തളിപ്പറമ്പ്-കൂർഗ് റോഡിലെ കരുവഞ്ചാൽ…

ലോകകപ്പ് ആവേശം അതിരുവിട്ടു; കണ്ണൂരില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു

കണ്ണൂർ പള്ളിയാൻ മൂലയിൽ ലോകകപ്പ് ഫൈനൽ മത്സരത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തിൽ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനുരാഗ്, ആദർശ്, അലക്സ് ആൻറണി എന്നിവർക്കാണ് പരുക്കേറ്റത്. വിനോദ്, വിജയൻ, ഷൈജു, പ്രശോഭ്, പ്രതീഷ് തുടങ്ങി ആറുപേരാണ്​ പ്രതികൾ.…

/

തലമുറകളുടെ സംഗമമായി പള്ളൂർ ചിരുകണ്ടോത്ത് തറവാട് കുടുംബസംഗമം  

ചരിത്രപ്രസിദ്ധവും പുരാതനവുമായ പള്ളൂർ ചിരുകണ്ടോത്ത് തറവാട് കുടുംബസംഗമം തലമുറകളുടെ സംഗമവേദിയായി. ഞായറാഴ്ച തറവാട് ഭവനത്തിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ച സംഗമത്തിൽ പിഞ്ചു കുഞ്ഞുങ്ങൾ മുതൽ പ്രായമേറിയവർവരെ അണിനിരന്നു. അഞ്ചു താവഴികളിൽ നിന്നായി സ്വദേശത്തും വിദേശത്തുമുള്ള നാനൂറോളം കുടുബാഗംങ്ങൾ സംഗമത്തിൽ പങ്കെടുത്തു. തറവാട് കാരണവരുടെ അധ്യക്ഷതയിൽ…

പുതിയ പാഠ്യപദ്ധതി; സംവാദവുമായി പരിഷത്ത്​

2013 ലെ പാഠപുസ്തക പരിഷ്കരണത്തിലെ അപാകതകൾ പരിഹരിച്ചും പുരോഗമന വിദ്യാഭ്യാസ ദർശനങ്ങൾ ഉയർത്തിപ്പിടിച്ചും പാഠ്യപദ്ധതി പരിഷ്കരണവുമായി മുന്നോട്ടു പോകണമെന്ന് സംസ്ഥാന സർക്കാരിനോട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. അതോടൊപ്പം പൊതുവിദ്യാഭ്യാസ മേഖലയിലേയ്ക്കുള്ള പ്രതിലോമാശയങ്ങളുടെ കടന്നു കയറ്റത്തെ പ്രതിരോധിക്കാനുള്ള ജാഗ്രത പുലർത്തണമെന്ന് ആവശ്യവും പരിഷത്ത്​ മുന്നോട്ടു…

കൗതുകക്കാഴ്‌ചയായി പാപ്പാസംഗമം

ക്രിസ്‌മസ്‌ മുന്നോടിയായി കെ.സി.വൈ.എം തലശ്ശേരി അതിരൂപതാ നേതൃത്വത്തിൽ ഇരിട്ടിയിൽ മെഗാ പാപ്പാസംഗമം സംഘടിപ്പിച്ചു. കുട്ടികൾമുതൽ മുതിർന്നവർവരെ നൂറുകണക്കിന്‌ ക്രിസ്‌മസ്‌ അപ്പൂപ്പന്മാർ പരിപാടിയിൽ അണിനിരന്നു. പാപ്പാമാരുടെ റാലി പാലം പരിസരത്ത്‌ ആർച്ച്‌ ബിഷപ്പ് മാർ ജോർജ് വലിയമറ്റം ഉദ്‌ഘാടനം ചെയ്‌തു. കരോൾ ഗായകരും തിരുപ്പിറവി ഫ്‌ളോട്ടുകളും…