കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
ഡിസംബർ 18 മുതൽ 21 വരെ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന കേരളോത്സവത്തിന്‍റെ പ്രചരണാർത്ഥം ചിത്ര കലാ ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി സിനിമ താരം സുബീഷ് സുധി ഉദ്ഘാടനം ചെയ്തു. പ്രചാരണ കമ്മിറ്റി ചെയർമാൻ സി.പി. ഷിജു അധ്യക്ഷത വഹിച്ചു. യുവജനക്ഷേമ ബോർഡ് അംഗം വി.കെ.…
ജില്ലാ കേരളോത്സവം സമാപനസമ്മേളനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ, ടി. സജിത, എൻ.പി. ശ്രീധരൻ, ഡി.ഡി.ഇ വി. ശശീന്ദ്രവ്യാസ്, ടൈനി സൂസൻ, കെ. പ്രസീത എന്നിവർ…
മാങ്ങാട്ടുപറമ്പ് ഇ.കെ. നായനാർ സ്മാരക സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഒരുക്കിയ അമ്മയും കുഞ്ഞും ശിൽപം അനാഛാദനംചെയ്തു. ആരോഗ്യവകുപ്പിന്‍റെ സാമ്പത്തിക സഹായം ഉപയോഗിച്ചാണ് ആശുപത്രിക്ക് മുന്നിൽ നാലടി ഉയരവും നാലടി വീതിയുമുള്ള ശിൽപം നിർമിച്ചത്. എം.വി. ഗോവിന്ദൻ എം.എൽ.എ ശിൽപം അനാഛാദനംചെയ്‌തു. മുൻ മുഖ്യമന്ത്രി നായനാരുടെ…
കണ്ണൂർ ജില്ലയുടെ മലയോര മേഖലകളിൽ ഭീതി പടർത്തിയ കടുവ ആറളം വന്യജീവി സങ്കേതത്തിലേക്ക് കടന്നതായ പ്രചരണത്തിനിടെ കടുവയെ ആറളം ഫാമിൽ കണ്ടെത്തി. വന്യജീവി സങ്കേതത്തിലേക്ക് കടന്നെന്ന നിലപാടിനെ തുടർന്ന് വനംവകുപ്പ് കഴിഞ്ഞ ദിവം കടുവയെ കെടത്താനുള്ള തിരച്ചിൽ നിർത്തിവെച്ചിരുന്നു. അതിനിടയിലാണ് ആറളം ഫാമിൽ കടുവയെ…
കൈത്തറി മേഖലയിലെ ഉൽപാദനച്ചെലവ് കുറക്കാനുള്ള നിർദേശങ്ങൾ സർക്കാരിനെ അറിയിക്കുമെന്ന് വിദഗ്ധ സമിതി. കൈത്തറി മേഖല നേരിടുന്ന പ്രതിസന്ധി പഠിക്കാനും പ്രശ്‌നപരിഹാരം നിർദേശിക്കാനും സർക്കാർ നിയോഗിച്ച സംഘം ജില്ലയിൽ കൈത്തറി സംഘങ്ങൾ സന്ദർശിച്ചശേഷമാണ് ഇക്കാര്യം അറിയിച്ചത്. ഉൽപാദനച്ചെലവ് കൂടുന്നതാണ് ലാഭം കുറയാനുള്ള പ്രധാന കാരണം. അതിനാൽ…
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കൊവ്വപ്പുറം യൂണിറ്റ് സമ്മേളനം കൊവ്വപ്പുറം എ.കെ.ജി സെന്‍റർ ഹാളിൽ നടന്നു. സമിതി പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റി സെക്രട്ടറിയും ജില്ലാ ജോ.സെക്രട്ടറിയുമായ ഇ. സജീവൻ ഉദ്ഘാടനം ചെയ്തു. സമിതി ഏരിയ ജോ.സെക്രട്ടറി കെ. സജീവൻ, വ്യാപാരി മിത്ര ഏരിയ…
മെടഞ്ഞ ഓലകൊണ്ടുള്ള പന്തൽ, മുളകൊണ്ടുള്ള കവാടം, രണ്ട് വശങ്ങളിലും വാഴക്കുലകൾ, മല്ലികയും ഈന്തോലയും കുരുത്തോലയും അടക്കയും വഴുതനയുമൊക്കെക്കൊണ്ടുള്ള അലങ്കാരം, അരികിലായി ഒരു പഴയ ചായക്കട… മാങ്ങാട്ടിടം കോയിലോട്ട് ഒരു കല്യാണവീട് വെള്ളിയാഴ്‌ച അതിഥികൾക്ക് സ്വാഗതമരുളിയത് ഇങ്ങനെയാണ്. കോയിലോട് വർണത്തിൽ പവിത്രൻ മാവില-സജിത ദമ്പതികളുടെ മകൾ…
വടക്കൻ കേരളത്തിന്‍റെ സ്വപ്‌നപദ്ധതിയായ തലശ്ശേരി – മാഹി ബൈപാസ് നിർമാണം അന്തിമഘട്ടത്തിലേക്ക്. നെട്ടൂർ ബാലത്തിലും അഴിയൂരിലും മാത്രമാണ് പ്രവൃത്തി ബാക്കി. ഫെബ്രുവരിയോടെ രണ്ടിടത്തും നിർമാണം പൂർത്തിയാകും. മാർച്ചിൽ ബൈപാസ് തുറക്കാനുള്ള തീവ്രശ്രമത്തിലാണ് പൊതുമരാമത്ത് വകുപ്പും നാഷണൽ ഹൈവേ അതോറിറ്റിയും. ആറുവരിപ്പാതയിൽ ബോർഡ് സ്ഥാപിക്കലും ലൈനിടലും…
തൊഴിലന്വേഷകർക്ക് വഴി കാട്ടാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്ന തൊഴിൽസഭ കീഴല്ലൂർ ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ വളയാൽ ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ സംഘടിപ്പിച്ചു. കീഴല്ലൂർ ഗ്രാമ പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ തൊഴിലന്വേഷകർക്കായി സംഘടിപ്പിച്ച തൊഴിൽസഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. മിനി ഉദ്ഘാടനം ചെയ്തു.…
കണ്ണൂർ ജില്ലയിലെ പാലക്കയം തട്ട് ടൂറിസം സെൻറർ അത്യാവശ്യ അറ്റകുറ്റപ്പണികൾക്കായി 5 ദിവസത്തേക്ക് അടച്ചിട്ടതായി ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.സഞ്ചാരികൾക്ക് പ്രസ്‌തുത കാലയളവിൽ സെൻററിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.…