കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
തലശ്ശേരി ബൈറൂഹാ ഫൌണ്ടേഷൻ ട്രസ്റ്റിന്‍റെ സ്ഥാപനമായ ഹോപ്പ് ഏർലി ഇൻറർവെൻഷൻ സെൻററിലെ തെറാപ്പിക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന കുട്ടികളും അവരുടെ രക്ഷിതാക്കള്യം ജീവനക്കാരുമടങ്ങുന്ന സംഘം പഴയങ്ങാടി വിനോദ സഞ്ചാര കേന്ദ്രമായ വയലപ്ര കായൽ ഫ്ലോട്ടിങ് പാർക്കിലേക്ക് വിനോദയാത്ര നടത്തി. കണ്ണൂർ ജില്ല ലീഗൽ സർവീസസ് അതോറിറ്റി (ഡി.എൽ.എസ്.എ)…
ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് കെ.വി. ദാമോദരന്‍റെ ഒന്നാം ചരമവാർഷികവും കൊല്ലപ്പെട്ട മാമൻ വാസുവിന്‍റെ 27-ാംരക്തസാക്ഷി ദിനാചരണവും ഞായറാഴ്ച മുതൽ ഈ മാസം 12 വരെ വിവിധ അനുബന്ധ പരിപാടികളോടെ ചൊക്ലിയിലും പരിസര പ്രദേശങ്ങളിലുമായി സംഘടിപ്പിക്കുന്നു. പുഷ്പാർച്ചന, ബഹുജന റാലി, വളണ്ടിയർ മാർച്ച്, അനുസ്മരണ പൊതുയോഗം,…
പ്ലാസ്റ്റിക് മാലിന്യ സംസ്കരണം, ഖരമാലിന്യ സംസ്കരണം എന്നിവയുടെ ഉപനിയമാവലി കണ്ണൂര്‍ കോർപറേഷന്‍ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. 2016 ലെ സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് റൂള്‍സ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ളതിന്‍ പ്രകാരം അതാത് സംസ്ഥാനങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഒരു പോളിസി രൂപീകരിക്കുന്നതിനും ആയതിന്‍റെ അടിസ്ഥാനത്തില്‍ അതാത്…
തലശ്ശേരിയിൽ 100 ഗ്രാം ബ്രൗൺ ഷുഗറും 50 ഗ്രാം കറുപ്പുമായി മൂന്നു പേർ പിടിയിൽ. വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ് തലശ്ശേരി റെയിൽവേ എയ്ഡ് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് തലശ്ശേരി സ്വദേശി യൂനിസ് (32) , ഭാര്യ റഷീദ , എടക്കാട് സ്വദേശി സുജീഷ്…
മുൻ കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് ദേശീയ പ്രസിഡന്‍റുമായിരുന്ന അന്തരിച്ച ഇ. അഹമ്മദിന്‍റെ സ്മരണ നിലനിർത്തുന്നതിനും അദ്ദേഹത്തിന്‍റെ ആശയാദർശങ്ങളും മാനവിക ധാർമ്മിക മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനും വേണ്ടി കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ഇ. അഹമ്മദ് ഫൗണ്ടേഷന്‍റെ ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട്…
പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് ഡിസംബർ ഒന്ന് മുതൽ സന്ദർശക പാസ്സ് നിലവിൽ വന്നു. സംസ്ഥാനത്തെ ഇതര ഗവ. മെഡിക്കൽ കോളേജുകളിലെന്ന പോലെ ആശുപത്രി വികസന സമിതിക്കാണ് ഇതിന്‍റെ മേൽനോട്ടം. ഉച്ചക്ക് 1 മണി മുതൽ 4 മണി വരെ…
ജീവിതശൈലി രോഗങ്ങളെ പോലെ കൃത്യമായ മരുന്നും ചികിത്സയും വഴി എയ്ഡ്സ് രോഗാണുവിനെ പ്രതിരോധിച്ചു നിർത്താമെന്ന് ഇൻഫെക്ഷ്യസ് ഡിസീസസ് സീനിയർ കൺസൾട്ടന്‍റ് ഡോ.ടി.പി. രാകേഷ് അഭിപ്രായപ്പെട്ടു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കണ്ണൂരിൽ സംഘടിപ്പിച്ച ലോക എയ്ഡ്സ് ദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അണുബാധയ്ക്കു സാധ്യതയുള്ള ആരോഗ്യപ്രവർത്തകർക്ക്…
ഏറെ നാളായുള്ള അലച്ചലിന് ഒടുവിൽ ശാപമോക്ഷം. കേളകം ചെട്ടിയംപറമ്പ് നടിക്കാവിലെ പി.എൻ. സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിലെ അച്ഛന്‍റെ പേര് തെറ്റായി രേഖപ്പെടുത്തിയത് അധികൃതർ തിരുത്തി നൽകി. എട്ട് വർഷമായി ഇതിനായി ഓഫിസുകൾ കയറിയിറങ്ങിയിട്ടും സാങ്കേതിക തടസങ്ങൾ കാരണം നടക്കാതിരുന്നത് വാർത്തയായിരുന്നു. തുടർന്ന് ജില്ലാ…
ലോക മണ്ണ് ദിനാചരണത്തിന്‍റെ ഭാഗമായി വിവിധ ഇനം മണ്ണുകളുടെ പ്രദർശനം ‘മൺ നിറവ്’ തുടങ്ങി. ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ ഉദ്‌ഘാടനം ചെയ്തു. പ്രദർശനത്തിന് മുന്നോടിയായി കുടുംബശ്രീയുടെ സഹായത്തോടെ പഞ്ചായത്തിലെ 18 വാർഡുകളിൽ നിന്നും മണ്ണിനങ്ങൾ ശേഖരിച്ചു. തുടർന്ന് വിവിധ മണ്ണിനങ്ങളും അവയുടെ പ്രത്യേകതയും അതിലടങ്ങിയ…
തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിററിയുടെ മുൻ പ്രസിഡന്‍റ് കെ. ശ്രീനിവാസപ്രഭുവിന്‍റെ ഒന്നാം ചരമവാർഷികം തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിററി ആചരിച്ചു. എൽ.എസ് പ്രഭുമന്ദിരത്തിൽ ശ്രീനിവാസപ്രഭുവിന്‍റെ ഫോട്ടോ അനാഛാദനവും, പുഷ്പാർച്ചനയും അനുസ്മരണ ചടങ്ങും നടന്നു. എം.പി.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ഫോട്ടോ അനാഛാദനവും, അനുസ്മരണ ചടങ്ങിന്‍റെ ഉത്ഘാടനവും…