നാട്ടിലേക്ക് ഇന്റർനെറ്റ് ഫോൺവിളി ഇനി ഈ ആപ്പുകളിലൂടെ മാത്രം

നാട്ടിലേക്ക് ഇന്റർനെറ്റ് ഫോൺവിളി ഇനി യുഎഇ അനുവദിച്ച 17 വോയ്പ് ആപ്പുകൾ (വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ) വഴി മാത്രമേ സാധിക്കുകയുള്ളു എന്ന് ടെലി കമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഇതല്ലാതെ അനധികൃത മാർഗത്തിലൂടെ ഇന്റർനെറ്റ് ഫോൺ ചെയ്യുന്നവർക്കു കടുത്ത…

//

വധ ഭീഷണി; സൽമാൻ ഖാന്റെ സുരക്ഷ വർധിപ്പിച്ചു

ബോളിവുഡ് നടൻ സൽമാൻ ഖാന്റെ സുരക്ഷ വർധിപ്പിച്ചു. വധഭീഷണിക്ക് പിന്നാലെയാണ് മുംബൈ പൊലീസ് വൈ പ്ലസ് സുരക്ഷ ഒരുക്കുന്നത്. ഇനിമുതൽ സായുധരായ രണ്ട് കമാൻഡോകൾ മുഴുവൻ സമയവും താരത്തെ അനുഗമിക്കും. സൽമാനൊപ്പം അക്ഷയ് കുമാർ, അനുപം ഖേർ എന്നിവരുടെ സുരക്ഷയും മഹാരാഷ്ട്ര സർക്കാർ വർധിപ്പിച്ചിട്ടുണ്ട്…

//

ഗവര്‍ണര്‍ക്ക് വി സിയെ തിരിച്ചു വിളിക്കാന്‍ അധികാരമില്ല: സീതാറാം യെച്ചൂരി

ഗവര്‍ണര്‍ക്കെതിരെ സിപിഐഎം സിസി. കേരളത്തിന്റെ മതേതര, ജനാധിപത്യ, ഉന്നതവിദ്യാഭ്യാസ മേഖലയെ ഗവര്‍ണര്‍ ഉന്നമിടുന്നുവെന്ന് സിപിഐഎം സിസി. ഗവര്‍ണര്‍ക്ക് വിസിയെ വിളിക്കാന്‍ അധികാരമില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മന്ത്രിയുടെ രാജി ആവശ്യപ്പെടാനും ഭരണഘടനാപരമായ അധികാരം ഗവര്‍ണര്‍ക്ക് ഇല്ല എന്നും യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍…

//

ഭർത്താവിന്‍റെ പുത്തൻ കാറുമായി 27 കാരി 24 കാരനൊപ്പം നാടുവിട്ടു; പണം പിൻവലിച്ച സന്ദേശം ഭർത്താവിനെത്തിയത് അർധരാത്രി

യുവതിയെയും മക്കളെയും വിദേശത്ത് കൊണ്ടുപോകാനുള്ള ടിക്കറ്റ് വരെ ഭർത്താവ് എടുത്തുവെച്ചതിനിടയിലാണ് എല്ലാവരെയും അമ്പരപ്പിച്ചു യുവതി കാമുകനോടൊപ്പം വീണ്ടും കടന്നു കളഞ്ഞത് കണ്ണൂർ: ഭർത്താവിന്റെ പുത്തൻ കാറുമായി യുവതി കാമുകനൊപ്പം നാടുവിട്ടു. കണ്ണൂർ ചെങ്ങളായിലാണ് രണ്ടു കുട്ടികളുടെ അമ്മയായ 27 കാരി 24 കാരനായ കാമുകനൊപ്പം…

//

ബലാത്സംഗ കേസ് : എൽദോസ് കുന്നപ്പിള്ളിൽ എല്ലാ ദിവസവും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി

ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എല്ലാ ദിവസവും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. രാവിലെ 9 മണിമുതൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എത്താനാണ് കോടതി നിർദ്ദേശംകേസ് അന്വേഷണവുമായി എൽദോസ് കുന്നപ്പിള്ളിൽ സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. എൽദോസ് കുന്നപ്പിള്ളിലിൻറെ മുൻകൂർ ജാമ്യം നൽകിയ…

//

ഗവര്‍ണറുടെ പ്രീതി വ്യക്തിപരമല്ല, നിയമപരം: ഹൈക്കോടതി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രീതി ഭരണഘടനയ്ക്ക് അനുസൃതമെന്ന് ഹൈക്കോടതി. ഗവര്‍ണറുടെ പ്രീതി വ്യക്തിപരമല്ല നിയമപരമാണെന്നാണ് ഗവര്‍ണറുടെ വാദം. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് അപ്രീതിയുണ്ടാകാം. ബോധപൂര്‍വമായ നിയമലംഘനം ഉണ്ടായോ എന്ന് ചാന്‍സലര്‍ക്ക് പരിശോധിക്കാം. ഗവര്‍ണര്‍ പുറത്താക്കിയ നടപടിക്കെതിരെ സെനറ്റ് അംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ…

//

മലപ്പുറത്ത് എട്ട് വയസായ കുട്ടിക്ക് ചികിത്സ നൽകാതെ സർക്കാർ ആശുപത്രിയിൽ നിന്നും ഇറക്കിവിട്ടതായി പരാതി

എട്ട് വയസായ കുട്ടിക്ക് ചികിത്സ നൽകാതെ സർക്കാർ ആശുപത്രിയിൽ നിന്നും ഇറക്കിവിട്ടതായി പരാതി. മലപ്പുറം വാണിയമ്പലം സ്വദേശി മൻസൂറിന്റെ മകൾക്ക് വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്നാണ് പരാതി ശ്വാസകോശ സംബന്ധമായ അസുഖങ്ങളായിരുന്നു കുട്ടിക്ക് ഉണ്ടായിരുന്നത്. കുട്ടിക്ക് ആശുപത്രിയിൽ നെബുലൈസേഷൻ നൽകാൻ കഴിയില്ലെന്ന് ഡോക്ടർ…

//

വിഴിഞ്ഞം സമരത്തിനെതിരെ സിപിഐഎമ്മും ബിജെപിയും ഒരേ വേദിയിൽ

വിഴിഞ്ഞം സമരത്തിനെതിരായ കൂട്ടായ്മയ്ക്ക് പിന്തുണയുമായി ബിജെപിയും സിപിഐഎമ്മും. തുറമുഖം വേണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന മാർച്ചിന്റെ സമാപന വേദിയിൽ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ബിജെപി നേതാവ് വിവി രാജേഷും വേദി പങ്കിട്ടു. തുറമുഖ വിരുദ്ധ സമരത്തിന് എതിരായ സമരങ്ങൾക്ക് സിപിഐഎം…

//

കെ.എസ്.യു നേതാവിനെതിരെ പീഡന പരാതി; തക്കാളി ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്ന് ലോ അക്കാദമി വിദ്യാർഥിനി

തിരുവനന്തപുരം: ലോ അക്കാദമിയിലെ മുൻ കെ എസ്‌ യു യൂണിറ്റ് പ്രസിഡന്റിനെതിരെ ലൈംഗിക പീഡന പരാതി. കെ എസ് യു നേതാവായ ആഷിക് മാന്നാറിനെതിരെയാണ് പീഡന പരാതി. മൂന്നാം സെമസ്റ്റർ നിയമ ബിരുദ വിദ്യാർത്ഥിനിയാണ് പേരൂർക്കട പോലീസിൽ പരാതി നൽകിയത്കഴിഞ്ഞ ജൂൺ മാസം പതിനാലാം…

//

ഷാരോൺ വധക്കേസ്; അന്തർസംസ്ഥാന ആശയക്കുഴപ്പം പരിഹരിക്കാൻ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി. കൊലപ്പെടുത്തുന്നതിനായി കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയ സംഭവം തമിഴ്‌നാട്ടിലായതിനാല്‍ തുടരന്വേഷണത്തിലെ നിയമപരമായ ആശയക്കുഴപ്പം ദുരീകരിക്കുന്നതിനാണ് നിയമോപദേശം തേടിയത്. ഷാരോണിന് വിഷം കലര്‍ന്ന കഷായം നല്‍കിയത് ഗ്രീഷ്മയുടെ കന്യാകുമാരി ജില്ലയിലെ വിളവൻകോട് താലൂക്കിലെ രാമവര്‍മന്‍ചിറയിലെ വീട്ടില്‍…

//