രാജീവ്ജി ജനശ്രീ യൂണിറ്റ് കൊറ്റാളിയുടെ സ്വാതന്ത്ര്യ ദിനാഘോഷവും അവാർഡ് ദാനവും കെ.പി.സി.സി. മെമ്പർ രാജീവൻ എളയാവൂർ നിർവ്വഹിച്ചു.

ഇന്ത്യ ഇന്ത്യ ആയി നിലനിൽക്കുന്നത് രാജ്യത്ത് കോൺഗ്രസ് നിലനിൽക്കുന്നത് കൊണ്ടാണെന്നും, ജനാധിപത്യവും, മതേതരത്വവും സംരക്ഷിക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കുകയുള്ളുവെന്നും രാജീവൻ എളയാവൂർ പറഞ്ഞു. രാജീവ്ജി ജനശ്രീ യൂണിറ്റ് കൊറ്റാളി സംഘടിപ്പിച്ച സ്വാതന്ത്ര ദിനാഘോഷവും അവാർഡ് ദാനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനശ്രീ യൂനിറ്റ് ചെയർമാൻ…

പിണറായിൽ എജ്യുക്കേഷണൽ ഹബ്ബ് വരുന്നു; ശിലാ സ്ഥാപനം ഈ മാസം 23ന്

പിണറായി : പിണറായിയിൽ എജ്യുക്കേഷണൽ ഹബ്ബ് വരുന്നു. ശിലാസ്ഥാപനം ആഗസ്റ്റ് 23ന് രാവിലെ 10 മണിക്ക് പിണറായി കൺവെൻഷൻ സെൻ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി. പിണറായി കൺവെൻഷൻ സെൻ്ററിൽ ചേർന്ന സംഘാടക…

കൈച്ചേരിപ്പാലം ഉടൻ പുനർ നിർമ്മിക്കണം; കെ. സുധാകരൻ എം.പി

കണ്ണവം വനമേഖലയിലെ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ തകർന്ന കൈച്ചേരിപ്പാലം ഉടൻ പുനർ നിർമ്മിക്കണമെന്ന് കെ. സുധാകരൻ എം.പി ആവശ്യപ്പെട്ടു. ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ കൈച്ചേരി – മൊടോളി റോഡിലെ ഈ പാലം തകർന്നതോടെ പുഴയുടെ ഇരുകരയിലും താമസിക്കുന്നവർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മലവെള്ളപ്പാച്ചലിൽ തകർന്ന കൈച്ചേരി…

വയനാടിനായി മണിപ്പൂരിൻ്റെ മെഴുകുതിരിവെട്ടം ; ഒരു ലക്ഷം രൂപ സഹായധനമായി നൽകി

കണ്ണൂർ : വയനാടിൻ്റെ ദുഃഖത്തിൽ പങ്കുചേരാനായി കണ്ണൂരിലെത്തിയ എത്തിയ മണിപ്പൂർ വിദ്യാർഥികൾ ആദ്യം ഒരുമിച്ച് മെഴുകുതിരികൾ തെളിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം കൈമാറുന്നതിന് മുമ്പായി വയനാടിനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചും ദുഃഖത്തിൽ പങ്കുചേർന്നു കൊണ്ടും മുഖ്യമന്ത്രിക്കുള്ള കത്ത് കൈമാറി. തുടർന്ന് മണിപ്പൂരിലെ പരമ്പരാഗത ആചാര…

ബസ് റൂട്ട് രൂപവത്കരണം; അഴീക്കോട് മണ്ഡലം ജനകീയ സദസ്സ് സെപ്റ്റംബർ ആദ്യവാരം

പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി സർക്കാരിൻ്റെ ബസ് റൂട്ട് രൂപവത്കരണവുമായി ബന്ധപ്പെട്ട അഴീക്കോട് മണ്ഡലം തല ജനകീയ സദസ്സിന്റെ പ്രഥമ ആലോചനയോഗം ചേർന്നു. മണ്ഡലത്തിലെ ബസ് സർവീസ് ഇല്ലാത്ത പ്രദേശങ്ങളെ ടൗണുമായി ബന്ധപ്പെടുത്താനും ലാഭകരമായ പുതിയ ബസ് റൂട്ടുകൾ നിശ്ചയിക്കാനുമായി ജനങ്ങളുടെ നിർദ്ദേശങ്ങൾ ക്രോഡീകരിച്ച്…

കണ്ണൂർ കോർപ്പറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ലാപ്ടോപ്പുകൾ വിതരണം ചെയ്തു

കണ്ണൂർ കോർപ്പറേഷൻ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട  വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണത്തിൻ്റെ ഉദ്ഘാടനം കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. എല്ലാ മേഖലകളിലും തഴയപ്പെട്ട ഒരു വിഭാഗത്തെ വിദ്യാഭ്യാസത്തിലൂടെ ഉന്നതിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. അതിൻ്റെ ഭാഗമായാണ്…

ബസ് റൂട്ട് രൂപവത്കരണം: എം എൽ എയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ യോഗം ചേരും

പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച സർക്കാരിൻ്റെ ബസ് റൂട്ട് രൂപവത്കരണവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ എം എൽ എ എം. വി. ഗോവിന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും യോഗം ചേരും. തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ കൂടുതൽ യാത്ര ക്ലേശം നേരിടുന്നതും, നിലവിൽ ബസ് റൂട്ട്…

ദേവസ്യ മേച്ചേരിക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ദേവസ്യ മേച്ചേരിക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ഞായറാഴ്ച രാത്രി 11 മണിയോടെ വന്ദേഭാരത് എക്സ്പ്രെസിലെത്തിയ അദ്ദേഹത്തെ വ്യാപാരികളും നേതാക്കളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് വ്യാപാരികളുടെ അകമ്പടിയോടെ തലപ്പാവും…

പ്രതിനിധി സമ്മേളനവും , സെമിനാറും

ബി.എസ്.എൻ.എൽ ലാൻഡ് ഫോൺ ഇൻ്റർനെറ്റ് സേവന ദാതാക്കളുടെ കൂട്ടായ്മയായ ബീറ്റാ കേരളയുടെ രണ്ടാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കണ്ണൂരിൽ പ്രതിനിധി സമ്മേളനവും , സെമിനാറും സംഘടിപ്പിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. ബീറ്റ ഓർഗനൈസിങ് സെക്രട്ടറി ബാബു ഡൊമനിക്ക് മോഡറേറ്ററായി…

കേന്ദ്ര ബഡ്ജറ്റ് പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയത് – വിജിൽ മോഹനൻ

കണ്ണൂർ :- മൂന്നാം മോഡി ഗവണ്മെന്റിന്റെ ആദ്യത്തെ ബഡ്ജറ്റ് പഴയ വീഞ്ഞ് പുതിയ കുപ്പുയിലാക്കിയ പദ്ധതികൾ ആണെന്ന് യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ. കേവലം രണ്ട് സംസ്ഥാനങ്ങൾക്ക് വേണ്ടി നിർമ്മിച്ച പ്രാദേശിക ബഡ്ജറ്റായി മാത്രമേ ഇതിനെ കാണാൻ കഴിയൂ, തൊഴിലാവസരങ്ങളുടെ കാര്യത്തിലും,…