ഗവര്‍ണറുടെ വിരട്ടലേറ്റു; സെനറ്റ് യോഗം വിളിക്കുന്നതിൽ മുട്ടുമടക്കി കേരള വിസി

തിരുവനന്തപുരം: ഗവർണ്ണർ അസാധാരണ ഭീഷണി ഉയർത്തിയതോടെ സെനറ്റ് യോഗം വിളിക്കുന്നതിൽ മുട്ടുമടക്കി കേരള വിസി. പുതിയ വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് ഈ മാസം 11 നുള്ളിൽ സെനറ്റ് പ്രതിനിധിയെ നിർദ്ദേശിച്ചില്ലെങ്കിൽ കടുത്ത അച്ചടക്ക നടപടി എടുക്കുമെന്നായിരുന്നു ഗവർണ്ണറുടെ മുന്നറിയിപ്പ്. സെനറ്റ് പിരിച്ചുവിടുന്നതടക്കം പരിഗണിക്കുമെന്ന്…

//

പണമിടപാട് തർക്കം; കിളിമാനൂരിൽ ദമ്പതിമാരെ മുൻ സൈനികൻ പെട്രോളൊഴിച്ച് കത്തിച്ചു, ഭർത്താവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ, ദമ്പതിമാരെ മുൻ സൈനികൻ പെട്രോൾ ഒഴിച്ച് കത്തിച്ചു. കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി ശശിധരൻ നായർ ആണ് ദമ്പതിമാരെ അവരുടെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് കത്തിച്ചത്. പള്ളിക്കൽ സ്വദേശി പ്രഭാകര കുറുപ്പ് (60), ഭാര്യ വിമലകുമാരി (55) എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.…

//

ചങ്ങനാശ്ശേരിയിൽ വീടിൻ്റെ തറയ്ക്ക് താഴെ മൃതദേഹം കണ്ടെത്തി: സുഹൃത്തിനെ കൊന്ന് കുഴിച്ചിട്ടെന്ന് സംശയം

കോട്ടയം: സംസ്ഥാനത്ത് വീണ്ടും ദൃശ്യം മോഡൽ കൊലപാതകം. ചങ്ങനാശ്ശേരിയിലെ ഒരു വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിൻ്റെ തറയ്ക്ക് അടിയിൽ മറവ് ചെയ്ത രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴയിൽ നിന്നും കാണാതായ ബിന്ദു കുമാർ എന്ന യുവാവിൻ്റെ മൃതദേഹമാണ് ഇതെന്നാണ് സംശയിക്കുന്നത്. സെപ്തംബർ 26 മുതൽ…

//

പാകിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു

ദില്ലി : പാകിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു. കേന്ദ്ര സർക്കാർ നിർദേശ പ്രകാരമാണ് നടപടിയെന്ന് ട്വിറ്റർ അറിയിച്ചു. നിയമപരമായ പ്രശ്നങ്ങളെ തുടർന്ന് അക്കൗണ്ട് തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് ഇന്ത്യയിൽ നിന്നും സെർച്ച് ചെയ്യുമ്പോൾ പാക്കിസ്ഥാന്റെ  ഔദ്യോഗിക ട്വിറ്റർ പേജിൽ എഴുതി കാണിക്കുന്നത്. നിയമവിരുദ്ധ…

//

ഇന്ത്യ ഡാൻസ് അലയൻസ് ഒരുക്കുന്ന ഇഡ ഫെസ്റ്റ് രണ്ടു വർഷത്തിനു ശേഷം വീണ്ടും ഒക്ടോബർ ഒന്നു മുതൽ മൂന്നു വരെ കണ്ണൂർ ജവഹർലാൽ നെഹ്റു ലൈബ്രറി ഹാളിൽ നടക്കും.

ഇന്ത്യയിലും അന്താരാഷ്ട്രതലത്തിലും പ്രശസ്തിയാർജ്ജിച്ച നർത്തകർ ആണ് ഇത്തവണ ഫെസ്റ്റിൽ നൃത്തം അവതരിപ്പിക്കുന്നത് എന്ന് ഡയറക്ടർ ഷൈജ ബിനീഷ് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു ഡോക്ടർ ജാനകി രംഗരാജന്റെ ഭരതനാട്യം, സുജാത മോഹപത്രയുടെ ഒഡീസി, അമിത് കിഞ്ചി, ശുബി ജോഹരി എന്നിവരുടെ കഥക്…

//

പാചക വാതക സിലിണ്ടറിന്റെ വിലയില്‍ നേരിയ കുറവ്

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. പത്തൊമ്പത് കിലോ വാണിജ്യ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടര്‍ വില 1896.50 ല്‍ നിന്ന് 1863 ആയി. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.…

//

കടമ്പേരി ചിറയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

പ്ലസ് ടു വിദ്യാര്‍ത്ഥി തളിപ്പറമ്പ് കടമ്പേരി ചിറയില്‍ മുങ്ങി മരിച്ചു. കുറുമാത്തൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ജിതിന്‍ (17) ആണ് മരിച്ചത്. തളിയില്‍ സ്വദേശിയാണ്. ഇന്ന് രാവിലെ അഞ്ചരയോടെ ആയിരുന്നു സംഭവം. പിതാവ് ജയകൃഷ്ണനോട് ഒപ്പം കുളിച്ച് കൊണ്ടിരിക്കെ ചിറയില്‍…

//

മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം ചിത്രീകരിക്കാൻ വീഡിയോ സംഘവും; ചെലവ് 7 ലക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും  മന്ത്രിമാരും അടങ്ങിയ സംഘം  ഇന്ന് രാത്രി യൂറോപ്യൻ സന്ദർശനത്തിനായി പുറപ്പെടുകയാണ്. യൂറോപ്യൻ പര്യടനത്തിന് വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി വന്‍തുകയാണ് വകയിരുത്തിയിരിക്കുന്നത്. ഏഴു ലക്ഷം രൂപയാണ് വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ചെലവിടുന്നത്. ഇതിനായി മൂന്ന് ഇതിനായി ഏജൻസികളെ തെരഞ്ഞെടുത്തു.…

//

സിംഗിൾ ഡ്യൂട്ടിക്ക് ‘ഡബിൾ’ ബെൽ; കെഎസ്ആർടിസിയെ രക്ഷിക്കാന്‍ പുതിയ പരീക്ഷണം, ഇന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ആഴ്ചയിൽ 6 ദിവസം 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണം ഇന്ന് മുതൽ പ്രാബല്യത്തിൽ. തുടക്കത്തിൽ പാറശാല ഡിപ്പോയിൽ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തിൽ സിംഗിൾ ഡ്യൂട്ടി വരുന്നത്. നേരത്തെ 8 ഡിപ്പോകളിൽ നടപ്പിലാക്കാനായിരുന്നു ധാരണയെങ്കിലും തയ്യാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ്…

//

കേസ് ഒത്തുതീർപ്പാകും! പക്ഷേ ശ്രീനാഥ് ഭാസിക്ക് കുരുക്ക് അഴിയില്ല; മയക്കുമരുന്ന് പരിശോധന ഫലം നിർണായകം

കൊച്ചി: അഭിമുഖത്തിനിടെ യുട്യൂബ് ചാനൽ അവതാരകയെ അധിക്ഷേപിച്ചെന്ന കേസ് ഒത്തുതീർപ്പിലേക്കെത്തുമ്പോഴും നടൻ ശ്രീനാഥ് ഭാസിയുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നില്ല. നൽകിയ പരാതി അവതാരക പിൻവലിക്കുമ്പോഴും ഇതിനോടനുബന്ധമായി പൊലീസ് നടത്തിയ ലഹരി പരിശോധനയുടെ ഫലത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ് ഇനി. മയക്കുമരുന്ന് ഉപയോഗിച്ചെന്ന് പരിശോധനയിൽ കണ്ടെത്തിയാൽ പൊലീസിന്…

//