കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
കരാട്ടെ ഡോ വഡോക്കായ് സെൽഫ് ഡിഫൻസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ കരാട്ടെ ബ്ലാക്ക് ബെൽറ്റ്, ഗ്രേഡിംഗ് ടെസ്റ്റ് വിജയികൾക്കുള്ള ബെൽറ്റ്, സർട്ടിഫിക്കറ്റ് നൽകലും അനുമോദനവും പട്ടാന്നൂർ K P C ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ചു. ചടങ്ങ് സോമരാജൻ. ഐ. വി ( Assistant Commandant…
കണ്ണൂര്‍: കണ്ണൂരിൽ മിൽമ ടീസ്റ്റാൾ അടിച്ച് തകർത്തു. പലഹാരങ്ങൾ ഉൾപ്പെടെ നശിപ്പിച്ചു. രണ്ട് പേരെത്തി ഇരുമ്പ് വടി കൊണ്ട് അടിച്ച് തകർക്കുകയായിരുന്നു. കടയിൽ ജോലി ചെയ്യുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ തലയ്ക്ക് പരിക്കേറ്റു. പോപ്പുലര്‍ ഫ്രണ്ടിന് സ്വാധീനമുള്ള മേഖലയിലാണ് അക്രമം നടന്നത്. കട ഉടമ സത്താർ…
കണ്ണൂർ ദസറയുടെ ഒമ്പത് ദിവസത്തെ പരിപാടികൾ അടങ്ങിയ പോസ്റ്റർ മേയർ അഡ്വ. ടി ഒ മോഹനൻ പ്രസ് ക്ലബ് പ്രസിഡണ്ട് സിജി ഉലഹന്നാന് നൽകി പ്രകാശനം ചെയ്തു. കണ്ണൂരിന് നിറങ്ങളുടെയും കാഴ്ചകളുടെയും വിരുന്നൊരുക്കികൊണ്ട് നീണ്ട ഇടവേളയ്ക്കു ശേഷം കണ്ണൂര്‍ ദസറ വീണ്ടും നടത്തുന്നതിന് കണ്ണൂര്‍…
കണ്ണൂർ: മാധ്യമപ്രവർത്തകനും സുപ്രഭാതം ഫോട്ടോഗ്രാഫറുമായ ശ്രീകാന്തിനെതിരെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി. “എൻ. ഐ.എ റെയ്ഡിനെ തുടർന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കണ്ണൂരിൽ നടത്തിയ റോഡ് ഉപരോധം പകർത്തുകയായിരുന്ന ശ്രീകാന്തിന്…
കണ്ണാടിപ്പറമ്പ പുല്ലൂപ്പിയിലെ മാതാപിതാക്കളെ നഷ്ടപ്പെട്ട മൂന്ന് കുരുന്നുകളുടെ സംരക്ഷണത്തിനായി ‘എക്സോട്ടിക്’ ബസ് നാളെ സാന്ത്വന യാത്ര നടത്തും. പുല്ലൂപ്പി കൊളപ്പാല ഹൗസിൽ വിനോദന്റെയും കുരുന്നുകളുടെയും സംരക്ഷണത്തിനായി നാളെ സർവ്വീസ് നടത്തുന്ന മുണ്ടേരിമൊട്ട – കണ്ണൂർ ആശുപത്രി റൂട്ടിലോടുന്ന ‘എക്സോട്ടിക്’ ബസ് രാവിലെ 6.10ന് യാത്ര…
കണ്ണൂര്‍: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കേരളത്തില്‍ ലഭിക്കുന്ന അത്യുജ്ജ്വല സ്വീകരണങ്ങളും യ്വീകരണവഴികളിലെ ജനപങ്കാളിത്തവും സിപിഎമ്മിനെ വിറളി പിടിപ്പിച്ചിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.യാതൊരു പ്രകോപനവുമില്ലാതെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരേയും ഭാരത് ജോഡോ യാത്രയുടെ പ്രചരണ ബോര്‍ഡുകള്‍ക്കെതിരേയും സിപിഎം നടത്തുന്ന അക്രമം തികഞ്ഞ അസഹിഷ്ണുതയാണെന്നും…
താണ-ആയിക്കര ആനയിടുക്ക് റോഡിൽ കണ്ണൂർ സൗത്ത്-കണ്ണൂർ സ്റ്റേഷനുകൾക്കിടയിലുള്ള 241-ാം മ്പർ ലെവൽക്രോസ് സെപ്റ്റംബർ 21ന് രാവിലെ ഒമ്പത് മുതൽ 28ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി.ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.…
കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ആനപ്പന്തി, എ കെ ജി ആശുപത്രി, തളാപ്പ് അമ്പലം, തളാപ്പ് വയൽ, അമ്പാടിമുക്ക്, പോതിയോട്ടുകാവ്, പോത്തേരി ജിം, കൃപാ നേഴ്സിങ്ങ് ഹോം, തളാപ്പ് മിക്സഡ് യു പി സ്‌കൂൾ പരിസരം എന്നിവിടങ്ങളിൽ സെപ്റ്റംബർ 20ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട്…
കണ്ണൂരിൽ ഒരു പശുവിന് കൂടി പേയിളകി. അഴീക്കൽ ഭാഗത്ത് അലഞ്ഞ് നടക്കുന്ന പശുവിനാണ് പേയിളകിയത്. പശുവിനെ ദയാവധം നടത്തി. പശുവിൻ്റെ ശരീരത്തിൽ നായ കടിച്ച പാടുകളുണ്ട് . പശുവിൻ്റെ ആക്രമണത്തിൽ 3 പ്രദേശവാസികൾക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം എച്ചിപ്പാറയിൽ നിരീക്ഷണത്തിലിരിക്കെ പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നു.…
ശ്രീകണ്ഠപുരം: ഏരുവേശി വലിയരീക്കാമലയിൽ ആളൊഴിഞ്ഞ പറമ്പിൽ തലയോട്ടി കണ്ടെത്തി. വലിയരീക്കാമലയിലെ മുട്ടത്ത് കുന്നേൽ ആന്റണിയുടെ പറമ്പിലാണ് തലയോട്ടിയും അസ്ഥി കഷ്ണങ്ങളും കണ്ടെത്തിയത്. ഏറെക്കാലമായി കൃഷി നടത്താത്തതിനാൽ കാടുപിടിച്ച് കിടക്കുന്ന സ്ഥലമാണിത്. കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് വെള്ളിയാഴ്ച കാട് വെട്ടി തെളിക്കുന്നതിനിടയിലാണ് തലയോട്ടി കണ്ടെത്തിയത്.വിവരമറിയിച്ചതിനെ…