സമയത്തെ ചൊല്ലി തർക്കം: ഇരിട്ടിയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം

ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിൽ സമയത്തെ ചൊല്ലി തർക്കം.കെഎസ്ആർടിസി ബസ് ഡ്രൈവറെ സ്വകാര്യ ബസ് ജീവനക്കാർ മർദിച്ചതായി പരാതി. പരുക്കേറ്റ കാക്കയങ്ങാട് സ്വദേശി എൻ.കെ.പ്രതീജ് കുമാർ (43) ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെ തുടർന്ന് കെഎസ്ആർടിസിയുടെ ട്രിപ്പ് മുടങ്ങി.തളിപ്പറമ്പിൽ നിന്ന് ഇരിട്ടി…

/

‘ക്രെയിൻ ബെൽറ്റ് തകർന്ന് അപകടം’; കുപ്പം ഖലാസി ജീവനക്കാരൻ മരിച്ചു

കുപ്പം: മെഷീൻ ഇറക്കുന്നതിനിടെ ക്രെയിൻ ബെൽറ്റ് തകർന്ന് കുപ്പം ഖലാസിയിലെ ജീവനക്കാരൻ മരിച്ചു. കുപ്പം സ്കൂളിന് സമീപത്തെ കരീം-ഫാത്തിമ ദമ്പതികളുടെ മകൻ തുന്തക്കാച്ചി കണ്ണൂക്കാരൻ വീട്ടിൽ ഫൈസൽ (36) ആണ് മരിച്ചത്. അവിവാഹിതനാണ്. ഇന്ന് രാവിലെ 10 മണിയോടെ പരിയാരം അമ്മാനപ്പാറ ഏഴുംവയലിലാണ് അപകടം.…

//

ഓവുചാലിലേക്ക് സ്കൂട്ടർ തെന്നിവീണ് അപകടം; അഴീക്കോട് പുന്നക്കപ്പാറ സ്വദേശിയായ യുവാവ് മരിച്ചു

റോഡിൽ നിന്ന് ഓവുചാലിലേക്ക് സ്കൂട്ടർ തെന്നിവീണ് ഗുരുതരമായി പരിക്കേറ്റ പ്രവാസിയായ യുവാവ് മരണപ്പെട്ടു. മൂന്ന് മാസം മുമ്പ് അബുദാബിയിൽ നിന്ന് നാട്ടിലെത്തിയ അഴീക്കോട് പുന്നക്കപ്പാറ ഗുജറാപളളിക്ക് സമീപം താമസിക്കുന്ന പാറോത്ത് കിഴക്കേയിൽ ഹൗസിൽ പി കെ.നവാസ് (32) ആണ് മരിച്ചത്.പുന്നക്കപ്പാറയിലെ പി പി.നജീബ് –…

/

നവമാധ്യമത്തിലൂടെ പരിചയപ്പെട്ട് പീഡനം; കണ്ണൂരിൽ പോക്സോ കേസിൽ യുവാക്കൾ അറസ്റ്റിൽ

പഴയങ്ങാടി : നവമാധ്യമത്തിലൂടെ പരിചയപ്പെട്ട് വീട്ടിലെത്തി പതിനേഴുകാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. ധർമശാലയിലെ പുത്തൻവീട്ടിൽ റെജിൽ (21), നണിയൂർനമ്പ്രത്തെ കെ.അരുൺ (20) എന്നിവരെയാണ് പഴയങ്ങാടി സ്റ്റേഷൻ ഇൻസ്പെക്ടർ ടി.എൻ.സന്തോഷ് അറസ്റ്റുചെയ്തത്. സുഹൃത്തുക്കളായ ഇരുവരും പഴയങ്ങാടി സ്റ്റേഷൻ പരിധിയിലെ വീട്ടിൽ…

/

മുൻ പ്രഥമാധ്യാപകന്റെ സ്മരണയിൽ പാപ്പിനിശ്ശേരി ആറോൺ യു.പി.സ്കൂളിൽ ഗാന്ധിപ്രതിമ സ്ഥാപിച്ചു

പാപ്പിനിശ്ശേരി ആറോൺ യു.പി. സ്കൂളിൽ മഹാത്മജിയുടെ പ്രതിമ സ്ഥാപിച്ചു.സ്കൂളിൽ ദീർഘകാലം ജോലിചെയ്ത മുൻ പ്രഥമാധ്യാപകൻ കെ.പി. ദാമോദരന്റെ സ്മരണയിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് പ്രതിമ സ്ഥാപിക്കാൻ സഹായധനം നൽകിയത്. പ്രമുഖ ശില്പി ശ്രീജിത്ത് അഞ്ചാംപീടികയാണ് പ്രതിമ നിർമിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പ്രതിമ…

/

‘യാത്രക്കാരെ പെരുവഴിയിലാക്കി’; കണ്ണൂരിൽ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

കണ്ണൂർ : യാത്രക്കാരെ പെരുവഴിയിലാക്കിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് താത്കാലികമായി റദ്ദാക്കി. കോഴിക്കോട്-കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെ.എൽ. 58 എ.ജി. 0207 വിൻവെ ബസ് ഡ്രൈവർ സാരംഗിന്റെ ലൈസൻസാണ് എൻഫോഴ്സ്‌മെൻറ് ആർ.ടി.ഒ. എ.സി. ഷീബ റദ്ദാക്കിയത്. ഗതാഗതക്കുരുക്ക്…

/

ലഹരി ഉപയോഗത്തിനെതിരെ കർമ്മ പദ്ധതിയുമായി അഴീക്കോട് മണ്ഡലം

വിദ്യാർഥികളിലും സ്കൂൾ പരിസരങ്ങളിലും വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ കർമ്മ പദ്ധതിയുമായി അഴീക്കോട് മണ്ഡലം. കെ വി സുമേഷ് എംഎൽഎ വിളിച്ചു ചേർന്ന യോഗത്തിൽ ഇതു സംബന്ധിച്ച് അന്തിമരൂപം നൽകി. ആദ്യഘട്ടമായി സെപ്റ്റംബർ 28നകം മണ്ഡലത്തിലെ എല്ലാ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലും യോഗം…

//

തളിപ്പറമ്പിൽ 10 കുപ്പി പുതുച്ചേരി മദ്യവുമായി യുവാവ് പിടിയില്‍

തളിപ്പറമ്പ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ അഷ്‌റഫ് എം വി. യും പാര്‍ട്ടിയും ഓണം സ്‌പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് ടൗണ്‍ ഭാഗങ്ങളില്‍ നടത്തിയ പട്രോളിംഗില്‍ തളിപ്പറമ്പ് ടൗണില്‍ വെച്ച് 7.5 ലിറ്റര്‍ പുതുച്ചേരി മദ്യം ( മാഹി) കൈവശം വച്ച കുറ്റത്തിന് എ. എക്‌സ്.…

/

തുണിയിൽ പൊതിഞ്ഞ നിലയിൽ പണവും സ്ക്രൂഡ്രൈവറും ഉപേക്ഷിക്കപ്പെട്ട നിലയിൽ

ഇരിട്ടി നരിക്കുണ്ടത്ത് പൂവളപ്പിൽ ഹോം സ്റ്റേ മുറ്റത്തു തുണിയിൽ പൊതിഞ്ഞ നിലയിൽ പണവും 2 സ്ക്രൂഡ്രൈവറും ഒരു കുടയും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഹോംസ്റ്റേ കെട്ടിടത്തിലെ മുകൾ നിലയിൽ താമസിക്കുന്ന ഇരിട്ടി കരിയർ ഗൈഡൻസ് സ്ഥാപനത്തിലെ വിദ്യാർഥിനികളാണ് ഇന്നലെ പുലർച്ചെ മുറ്റത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ…

//

കണ്ണൂരിൽ 40.75 കോടി രൂപ ചെലവിൽ പുതിയ കോടതി കെട്ടിട സമുച്ചയം വരുന്നു

കണ്ണൂരിൽ 40.75 കോടി രൂപ ചെലവിൽ പുതിയ കോടതി കെട്ടിട സമുച്ചയം വരുന്നു. പുതിയ കെട്ടിടം നിർമിക്കുമ്പോൾ പൊളിച്ചുമാറ്റുന്നതിൽ 115 വർഷം പഴക്കമുള്ള ‘പൈതൃക’ കെട്ടിടവും.പ്രിൻസിപ്പൽ മുൻസിഫ് കോടതിയുടെ ഹാളും ചേമ്പറും ഓഫീസും കുടുംബകോടതിയുടെ ഓഫീസും പുരാതന രേഖകൾ സൂക്ഷിക്കുന്ന രണ്ട് റെക്കോഡ് മുറികളും…

//