വിവാഹബന്ധം പിരിയാൻ ആറുമാസം കാത്തിരിക്കേണ്ട: സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്

പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറുമാസത്തെ നിർബന്ധിത കാത്തിരിപ്പ് കാലയളവ് ആവശ്യമില്ല. ഇത് നിബന്ധനകള്‍ക്ക് വിധേയമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. 5 ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. സുപ്രീംകോടതിയുടെ വിവേചനാധികാരത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ട്ടിക്കിള്‍ 142 പ്രകാരമാണ് സുപ്രധാന ഉത്തരവ്…

//

സിബിഐ കൂട്ടിലടച്ച തത്ത, നിയന്ത്രിക്കുന്നത് ആർ.എസ്.എസ്; ബാർ കോഴക്കേസ് പുനരന്വേഷണത്തിൽ പ്രതികരണവുമായി എം വി ഗോവിന്ദൻ

ബാർ കോഴക്കേസിൽ അന്വേഷണം നടത്താൻ തയ്യാണാറെന്ന് സി.ബി.ഐ സുപ്രിം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി സിപിഐഎം രം​ഗത്ത്. സിബിഐ കൂട്ടിൽ അടച്ച തത്തയാണെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത്. ഈ കേസ് പണ്ടേ അവസാനിച്ചതാണ്. ബാർ കോഴ കേസ്…

//

മാനനഷ്ടക്കേസ്; സ്വപ്ന സുരേഷിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി എം വി ഗോവിന്ദൻ

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ കോടതിയെ സമീപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള ആരോപണങ്ങളിൽ നിന്ന് പിന്മാറാൻ വേണ്ടി വിജേഷ് പിള്ള വഴി മുപ്പത് കോടി രൂപ വാഗ്ദാനം ചെയ്തുവെന്നായിരുന്നു സ്വപ്ന സുരേഷിന്റെ ആരോപണം. ഇതിനെതിരെയാണ് എംവി ഗോവിന്ദൻ…

//

സുപ്രീം കോടതി നിർദ്ദേശിച്ചാൽ ബാർ കോഴക്കേസ് അന്വേഷിക്കാമെന്ന് സിബിഐ

ബാർ കോഴക്കേസിൽ അന്വേഷണം നടത്താൻ തയ്യാണാറെന്ന് സി.ബി.ഐ സുപ്രിം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചു. 418 ബാറുകൾ അനുവദിയ്ക്കാൻ 5 കോടി രൂപ കോഴ നൽകിയെന്നായിരുന്നു ബാർ കോഴക്കേസിലെ ആരോപണം. സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരായുള്ള ആരോപങ്ങളും സി.ബി.ഐ ഉന്നയിച്ചിട്ടുണ്ട്. കൊച്ചി സി.ബി.ഐ. യൂണിറ്റിലെ…

//

കണ്ണൂരിൽ വൈദ്യുതി ലൈനിലെ ജോലിക്കിടെ കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

വൈദ്യുതി ലൈനിലെ ജോലിക്കിടെ കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കണ്ണൂർ ജില്ലയിലെ കീഴ്പള്ളിയിലാണ് സംഭവം. കീഴ്പള്ളി പാലരിഞ്ഞാല്‍ സ്വദേശി എം.കെ ശശി (51) ആണ് ഷോക്കേറ്റ് മരിച്ചത്.ആറളം പഞ്ചായത്ത് മുൻ അംഗവും സിപിഐ ജില്ലാ കമ്മിറ്റി അംഗവും അദിവാസി മഹാസഭ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു…

///

വാണിജ്യ പാചക വാതക സിലിണ്ടറുകൾക്ക് വില കുറച്ചു

വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില 171.50 രൂപ കുറച്ചു. 19 കിലോ വരുന്ന സിലിണ്ടറുകളുടെ വിലയാണ് കുറച്ചത്. ഇന്ന് മുതൽ വിലക്കുറവ് പ്രാബല്യത്തിൽ വരും. ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.…

//

ഐഎംഒ,എലമെന്റ് ഉൾപ്പെടെ 14 മൊബൈൽ ആപ്പുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു

രാജ്യത്ത്14 മൊബൈൽ ആപ്പുകൾ കൂടി കേന്ദ്രസർക്കാർ  നിരോധിച്ചു. തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് 14 ആപ്പുകൾ നിരോധിച്ചത്. ഈ ആപ്പുകൾ പാക്കിസ്ഥാനിൽനിന്നും സന്ദേശങ്ങൾ സ്വീകരിക്കാൻ ഉപയോഗിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജമ്മു കശ്മീരിലെ ഭീകരർ ഈ സന്ദേശം പ്രചരിപ്പിക്കുന്നതിനും ആപ്പുകൾ ഉപയോഗിച്ചതായി…

//

കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിൽ ഇനി വനിതകൾക്കും ഡ്രൈവറായി നിയമനം

കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിൽ ഇനി വനിതകൾക്കും ഡ്രൈവറായി ജോലി ചെയ്യാം. തിരുവനന്തപുരം നഗരത്തിലോടുന്ന വൈദ്യുതബസുകളിലേക്ക് ആണ് പുതിയ വനിതാ ഡ്രൈവർമാരെ നിയമിക്കുക. നിലവിൽ 400 ഡ്രൈവർമാരുടെ ഒഴിവുകളാണുള്ളത്. വനിതകൾക്കുശേഷമുള്ള ഒഴിവുകളാകും പുരുഷന്മാർക്ക് നൽകുക.കേന്ദ്രാവിഷ്‌കൃത പദ്ധതിയിൽ എത്തുന്ന വൈദ്യുതബസുകളിലേക്കാണ് പുതിയ ഡ്രൈവർമാരെ വേണ്ടത്. ഒമ്പതുമീറ്റർ നീളമുള്ള ചെറിയ…

//

സംസ്ഥാനത്ത് ഇന്നും പരക്കെ വേനൽ മഴക്ക് സാധ്യത: 5 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ വേനൽ മഴ കിട്ടും. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഉച്ചയ്ക്ക് ശേഷമാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും.തമിഴ്നാട് തീരം മുതൽ വിദർഭ തീരം…

//

ചരിത്രസ്മരണയില്‍ ഇന്ന് ലോക തൊഴിലാളി ദിനം

തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഓർമപ്പെടുത്തി വീണ്ടുമൊരു മെയ് ദിനം. അവകാശങ്ങൾക്കായി തൊഴിലാളികൾ നടത്തിയ പോരാട്ടങ്ങളെ ഓർമിക്കുന്ന ദിനം. സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിലിടം ഉണ്ടാകേണ്ടതിന്റെ ആവശ്യകത എടുത്തുപറയുന്നു സാർവദേശീയ തൊഴിലാളി ദിനം. തൊഴിലാളികളേയും സമൂഹത്തിന് അവർ നൽകുന്ന സംഭാവനകളേയും ബഹുമാനിക്കുന്ന ദിനമാണ് മെയ് ദിനം. 1800…

///