യുദ്ധക്കളമായി തലസ്ഥാന നഗരി; യൂത്ത് ലീഗ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം

തിരുവനന്തപുരത്ത് യൂത്ത് ലീഗ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. പൊലീസും യൂത്ത് ലീഗ് പ്രവര്‍ത്തകരും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പൊലീസിന് നേരെയും കല്ലേറുണ്ടായി. പൊലീസ് പലവട്ടം ലാത്തിച്ചാര്‍ജ് നടത്തിയെന്നും നിരവധി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റെന്നും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍…

////

മല്ലപ്പള്ളി പ്രസംഗത്തില്‍ സജി ചെറിയാന് ആശ്വാസം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനും ഹര്‍ജിക്കാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. അഡ്വ ബൈജു നോയലാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുയര്‍ത്തി ഹൈക്കോടതിയെ സമീപിച്ചിരുന്നത് കേരള പൊലീസിന്റെ അന്വേഷണം…

///

സംസ്ഥാനത്ത് ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കി; തീരുമാനം സുരക്ഷിതമായ ഭക്ഷണം ലക്ഷ്യമിട്ടെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി ആരോഗ്യവകുപ്പ് . സേഫ് ഫുഡ് ഡെസ്റ്റിനേഷൻ ആക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. ഫെബ്രുവരി 1 മുതല്‍ ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത ജീവനക്കാരുള്ള ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണമാണ് ഇതുകൊണ്ട്…

////

റിപ്പബ്ലിക്ക് ദിനത്തിൽ കശ്മീരിൽ രാഹുൽ ഗാന്ധി പതാക ഉയർത്തും; ജോഡോ യാത്ര നാളെ കശ്മീരിലേക്ക്

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ കശ്മീരിലേക്ക് കടക്കും. ലഖൻപൂരിൽ മുൻമുഖ്യമന്ത്രി യാത്രയെ സ്വീകരിക്കും. എം കെ സ്റ്റാലിൻ, ഉദ്ദവ് താക്കറെ ഉൾപ്പെടയുള്ളവർ പങ്കെടുക്കും. റിപ്പബ്ലിക്ക് ദിനത്തിൽ കശ്മീരിലെ ബനിഹാളിൽ രാഹുൽ ഗാന്ധി ത്രിവര്‍ണ പതാക ഉയര്‍ത്തും. ശേഷമാകും ശ്രീനഗറിലേക്ക് കടക്കുക.…

///

വിവാഹ മോചന ശേഷം മക്കളുടെ സ്‌കൂള്‍ ഫീസ് കൊടുത്തില്ല; മുന്‍ ഭര്‍ത്താവിനെതിരെ കേസുമായി യുവതി

വിവാഹമോചനം നടന്നെങ്കിലും മക്കളുടെ സ്‌കൂള്‍ ഫീസ് അടയ്ക്കാത്തതിനാല്‍ മുന്‍ ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി. അബുദാബിയിലാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി, ഇയാള്‍ 104,000 ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കണമെന്ന് ഉത്തരവിട്ടു. കേസനുസരിച്ച് യുവതി മുന്‍ ഭര്‍ത്താവില്‍ നിന്ന്…

///

ത്രിപുര ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിലേക്ക്; തീയതി പ്രഖ്യാപനം ഇന്ന്

ത്രിപുര, മേഘാലയ, നാഗാലാന്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. ഇന്നുച്ചയ്ക്ക് 2.30നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താ സമ്മേളനം. 60 അംഗങ്ങള്‍ വീതമുള്ള മൂന്ന് നിയമസഭകളുടെയും കാലാവധി മാര്‍ച്ചില്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറിന്റെ…

///

വൈകി വന്ന ഇരുപതോളം കുട്ടികളെ പുറത്താക്കി ഗേറ്റ് അടച്ചു; സംഭവം എടത്വാ സെന്റ് അലോഷ്യസ് സ്‌കൂളില്‍

ആലപ്പുഴ എടത്വാ സെന്റ് അലോഷ്യസ് സ്‌കൂളില്‍ വൈകി വന്ന കുട്ടികളെ പുറത്താക്കി സ്‌കൂള്‍ ഗേറ്റ് അടച്ചെന്ന് പരാതി. ഇരുപതോളം കുട്ടികളെയാണ് പുറത്തുനിര്‍ത്തിയത്. വൈകി വന്നതിനാലാണ് കുട്ടികളെ പുറത്തുനിര്‍ത്തിയതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.ഒന്‍പതി മണി മുതലാണ് സ്‌കൂളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. 9 മണിക്ക് ശേഷം തന്നെ…

///

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ പ്രതിയുടെ ആത്മഹത്യാ ശ്രമം

തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് സ്വദേശി മനുവാണ് (29) സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. വീട് കയറി ആക്രമണം നടത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. അയല്‍വാസിയായ സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ഭയപ്പെടുത്തി എന്നതാണ് മനുവിനെതിരായ കേസ്. ഇതുമായി ബന്ധപ്പെട്ട്…

////

ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി ലൂസൈല്‍ റാന്‍ഡന്‍ അന്തരിച്ചു

ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ഫ്രഞ്ച് കന്യാസ്ത്രീ അന്തരിച്ചു. ഫ്രാന്‍സ് പൗരയായ ലൂസൈല്‍ റാന്‍ഡന്‍ ആണ് തന്റെ 118ാം വയസില്‍ വിടപറഞ്ഞത്. ടൗലോണിലെ നഴ്‌സിഹ് ഹോമിലായിരുന്നു അന്ത്യം. 1904 ഫെബ്രുവരി 11ന് തെക്കന്‍ ഫ്രാന്‍സിലാണ് സിസ്റ്റര്‍ ആേ്രന്ദ എന്നറിയപ്പെടുന്ന റാന്‍ഡന്‍ ജനിച്ചത്. 1944ല്‍…

///

‘ബി.ജെ.പിയെപ്പറ്റി യുവാക്കളിൽ അവബോധമുണ്ടാക്കണം, ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കണം’; നിർദേശവുമായി നരേന്ദ്ര മോദി

ലോകസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ യുവ നേതാക്കൾക്ക് പ്രത്യേക ഊന്നൽ നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി ദേശിയ നിർവാഹക സമിതിയിൽ നേതാക്കൾക്കും അണികൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകി. ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നേതാക്കൾക്ക് നിർദേശം നൽകി. 18-നും 25-നുമിടയിൽ പ്രായമുള്ള യുവാക്കളിൽ ബി.ജെ.പി.യെപ്പറ്റി…

///