ഗുജറാത്തിൽ പട്ടം പറത്തലിനിടെ നൂല് കഴുത്തിൽ കുരുങ്ങി 6 പേർ മരിച്ചു; 170 ഓളം പേർക്ക് പരിക്ക്

ഗുജറാത്തിൽ പട്ടം പറത്തൽ ഉത്സവത്തിനിടയിൽ നൂല് കഴുത്തിൽ കുരുങ്ങി മരിച്ചത് മൂന്ന് കുട്ടികളടക്കം ആറ് പേർ. ഉത്തരായൺ ഉത്സവത്തിനോടനുബന്ധിച്ചുള്ള പട്ടം പറത്തൽ മത്സരത്തിനിടെയാണ് അപകടമുണ്ടായത്.ഉത്സവത്തിനോടനുബന്ധിച്ച് നടന്ന മത്സരത്തിൽ ആളുകൾ കൂട്ടമായി വീടുകുടെ ടെറസിൽ നിന്നും പട്ടം പറത്തിയിരുന്നു. മത്സരത്തിൽ പങ്കെടുക്കുന്ന മറ്റ് പട്ടങ്ങളെ അരിഞ്ഞ്…

//

ജനുവരി 17ന് ദേശീയ വിരവിമുക്ത ദിനം ആചരിക്കും

കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസും , ആരോഗ്യ കേരളയും ചേർന്ന് ജനുവരി 17ന് ദേശീയ വിരവിമുക്ത ദിനം ആചരിക്കുന്നു.” ഞാൻ കഴിക്കും നിങ്ങളും കഴിക്കില്ലേ” എന്ന ആഹ്വാനത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികളിലെ വിര ശല്യം തടയുക എന്ന ലക്ഷ്യത്തോടെയാണ് വിരവിമുക്ത ദിനം ആചരിക്കുന്നത്. സ്കൂളുകളിലും…

////

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഖത്തർ

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഖത്തർ. ഇത് അഞ്ചാം തവണയാണ് ഖത്തർ ഈ സ്ഥാനത്ത് എത്തുന്നത്. 2019 മുതൽ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തുകയാണ്. ഈ വർഷത്തെ നുംബിയോ ക്രൈം സൂചികയിലാണ് ഖത്തർ വീണ്ടും ഒന്നാമതെത്തിയത്. 14.8 ആണ് കുറ്റകൃത്യ…

///

കരിപ്പൂരിൽ ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ വച്ച് സ്വർണം കടത്താൻ ശ്രമം; പിടികൂടിയത് ഒരു കോടിയിലധികം രൂപ വില മതിക്കുന്ന സ്വർണം

കരിപ്പൂരിൽ കസ്റ്റംസിന്റെ  നേതൃത്വത്തിൽ വൻ സ്വർണ്ണവേട്ട. ബ്ലൂട്ടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ട് കിലോ സ്വർണമാണ് കസ്റ്റംസ് പരിശോധനയിൽ പിടിച്ചെടുത്തത്. മണ്ണാർക്കാട് പെരിമ്പിടാരി കപ്പാരുവളപ്പിൽ ബഷീർ മകൻ ഹക്കീമാണ് പിടിയിലായത്. 1 കോടി 11 ലക്ഷം രൂപ വില മതിക്കുന്ന സ്വർണമാണ് പിടികൂടിയത്. തിങ്കളാഴ്ച രാവിലെയാണ്…

////

നേപ്പാൾ വിമാന ദുരന്തം; ഇതുവരെ 68 മരണം, ബ്ലാക്ക് ബോക്സ് കണ്ടെത്തി

കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ നേപ്പാൾ കണ്ട ഏറ്റവും വലിയ വിമാന ദുരന്തത്തിൽ ഇതുവരെ 68 മൃതദേഹങ്ങൾ കണ്ടെത്തി. ലാൻഡിങ്ങിന് തൊട്ടു മുൻപാണ് യതി എയർലൈൻസിന്റെ എടിആർ 72 എന്ന ഇരട്ട എഞ്ചിൻ വിമാനം തകർന്നുവീണത്. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്നും പൊഖാറയിലേക്ക് വരുകയായിരുന്നു വിമാനം.…

//

തിരുവനന്തപുരത്തെ തീരശോഷണം വിഴിഞ്ഞം തുറമുഖ പദ്ധതി കാരണമല്ലെന്ന് റിപ്പോർട്ട്

വലിയതുറ, ശംഖുംമുഖം തുടങ്ങി തിരുവനന്തപുരം തീരദേശത്തെ കടലേറ്റത്തിനും തീരശോഷണത്തിനും വിഴിഞ്ഞം തുറമുഖനിർമാണം കാരണമാകുന്നില്ലെന്ന് പഠനറിപ്പോർട്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ട്കോനളജി (എൻഐഒടി) പുറത്തിറക്കിയ ധവളപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദേശീയ ഹരിത ട്രിബ്യൂണൽ നിർദേശിച്ച വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണ് ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…

///

വിമുക്തഭടനെയും ഒന്നരവയസ്സുള്ള പെൺകുഞ്ഞിനെയും കായലിൽ മരിച്ചനിലയിൽ കണ്ടെത്തി

കലവൂരില്‍ വിമുക്തഭടനെയും ബന്ധുവിന്റെ ഒന്നരവയസ്സുള്ള പെൺകുഞ്ഞിനെയും കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആര്യാട് പഞ്ചായത് ഏഴാംവാര്‍ഡ് ശിവകൃപയില്‍ ഗോപന്‍ (51), ഇയാളുടെ ഭാര്യാസഹോദരന്‍ ആര്യാട് പോത്തശ്ശേരി അനില്‍കുമാറിന്റെയും അശ്വതിയുടെയും ഒന്നര വയസുള്ള മകള്‍ മഹാലക്ഷ്മി എന്നിവരാണ് മരിച്ചത്. വേമ്പനാട്ടുകായലിൽ ചാരംപറമ്പ് ജെട്ടിക്കുസമീപമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.…

///

മലയാളി ബാലിക ജിദ്ദയില്‍ മരണമടഞ്ഞു

മലപ്പുറം കൂട്ടിലങ്ങാടി വള്ളിക്കപ്പറ്റ – പൂഴിക്കുന്ന് സ്വദേശി കളത്തിങ്ങൽ യൂനുസ് അലി നിഷ്‌മ ദമ്പതികളുടെ മകൾ റിസ ഖദീജ (8) ജിദ്ദയിലെ സ്വകാര്യആശുപത്രിയിൽ വെച്ചാണ് മരണമടഞ്ഞത്. പനിയെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഛർദിയും തലവേദനയും ഉണ്ടായി. സ്കാൻ ചെയ്തപ്പോഴാണ് തലച്ചോറിൽ ബ്ലീഡിങ് കണ്ടെത്തിയത്. പിന്നീട്…

/////

കേരളത്തില്‍ വന്യജീവി ആക്രമണം വര്‍ധിക്കുന്നു; 18 മാസത്തിനിടെ പൊലിഞ്ഞത് 123 ജീവനുകള്‍

കേരളത്തില്‍ വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 18 മാസത്തിനിടെ വന്യജീവി ആക്രമണത്തില്‍ പൊലിഞ്ഞത് 123 ജീവനുകൾ. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഏകദേശം 60ലധികം പേര്‍ മരിച്ചത് പാമ്പ് കടിയേറ്റാണ്. സംസ്ഥാന വനംവകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലും…

//

കണ്ണൂർ പാനൂരിൽ കോൺഗ്രസ്- ബിജെപി സംഘർഷം; നാല് പേർക്ക് പരുക്ക്

കണ്ണൂർ പാനൂരിൽ കോൺഗ്രസ് ബിജെപി സംഘർഷം. പന്ന്യന്നൂർ കൂർമ്പക്കാവിലെ ഉത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്. നാല് പേർക്ക് സംഘർഷത്തിൽ പരുക്കേറ്റു. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സന്ദീപിന് ഗുരുതരമായി പരുക്കേറ്റു.ആർഎസ്എസ് പ്രവർത്തകരായ അനീഷ്, അതുൽ എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്. പരസ്പരം നൽകിയ പരാതിയിൻമേൽ ഇരു വിഭാഗത്തിനെതിരെയും പാനൂർ പോലീസ്…

////