ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് ധാരണ ചർച്ചകളിലേക്ക് കടന്ന് സിപിഐഎമ്മും കോൺഗ്രസും

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് ധാരണ ചർച്ചകളിലേക്ക് കടന്ന് സിപിഐഎമ്മും കോൺഗ്രസും. ത്രിപുരയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അജോയ് കുമാറും സിപിഐഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയും കൂടിക്കാഴ്ച നടത്തി. അതേസമയം സിപിഐഎം – കോൺഗ്രസ് സഹകരണത്തിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്ത് എത്തി.…

///

കാസർഗോഡ് തൃക്കരിപ്പൂരിൽ വായോധികൻ കടന്നൽ കുത്തേറ്റ് മരിച്ചു

കാസർഗോഡ് തൃക്കരിപ്പൂരിൽ വായോധികൻ കടന്നൽ കുത്തേറ്റ് മരിച്ചു. ഇളമ്പച്ചി തെക്കുമ്പാട്ടെ ടി.പി ഭാസ്‌കര പൊതുവാൾ ആണ് മരിച്ചത്.ബുധനാഴ്ച്ച വൈകിട്ടാണ് സംഭവം. വീട്ടിന് മുന്നിൽ വെച്ച് ഇളകിയെത്തിയ കടന്നൽക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. തൃക്കരിപ്പൂരിലെ ആദ്യകാല…

////

ലഹരിക്കടത്ത് കേസ്: CPM കൗൺസിലർ ഷാനവാസിനെതിരെ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി ഉത്തരവ്

ലഹരിക്കടത്ത് കേസിൽ ആലപ്പുഴ നഗരസഭയിലെ CPM കൗൺസിലർ ഷാനവാസിനെതിരെ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ സെല്ലിലേക്ക് പാർട്ടി ഏരിയാ കമ്മറ്റി അംഗം നൽകിയ പരാതി ജില്ലാ പൊലിസിന് കൈമാറുകയായിരുന്നു. ജില്ലാ പൊലിസ് മേധാവി ചൈത്രാ തെരേസ ജോൺ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.സെപെഷ്യൽ…

////

കുസാറ്റിൽ ആർത്തവ അവധി; കേരളത്തിൽ ഇതാദ്യം

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഇനി ആർത്തവ അവധിയെടുക്കാം. കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല ഇത്തരത്തിൽ ആർത്തവ അവധി നൽകുന്നത്. കുസാറ്റിൽ ഓരോ സെമിസ്റ്ററിലും 2% അധിക അവധി ആനുകൂല്യം നൽകാനാണ് സർവകലാശാല അധികൃതരുടെ തീരുമാനം. നിലവിൽ 75% ഹാജറുള്ളവർക്കേ സെമസ്റ്റർ പരീക്ഷ…

////

ഇന്ത്യ- ശ്രീലങ്ക മൂന്നാം ഏകദിനം; ആവേശത്തിൽ കാര്യവട്ടം, ടീമുകള്‍ ഇന്ന് പരിശീലനത്തിന് ഇറങ്ങും

ഇന്ത്യ- ശ്രീലങ്ക ടീമുകള്‍ ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിന് ഇറങ്ങും. ഉച്ചയ്ക്ക് ഒരുമണി മുതല്‍ നാലുവര ശ്രീലങ്കന്‍ ടീമും അഞ്ച് മണിമുതല്‍ എട്ടുവരെ ഇന്ത്യയും പരിശീലനം നടത്തും. ട്വന്റി- ട്വന്റിക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് രോഹിതിന്റെ സംഘം. നാണക്കേട് ഒഴിവാക്കാന്‍…

///

RRR ബോളിവുഡ് ചിത്രമല്ല, അതൊരു തെലുങ്കു ചിത്രം: സംവിധായകന്‍ എസ്.എസ് രാജമൗലി

ആര്‍ആര്‍ആര്‍ ഒരു ബോളിവുഡ് സിനിമയല്ലെന്ന് സംവിധായകന്‍ എസ്.എസ് രാജമൗലി. 80-ാമത് ഗോള്‍ഡന്‍ ഗ്ലോബില്‍ ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ എന്ന ​ഗാനം മികച്ച ഒറിജിനല്‍ സോങിനുള്ള അവാര്‍ഡ് സ്വന്തമാക്കിയതിന് ശേഷമാണ് രാജമൗലിയുടെ പ്രസ്താവന. ഡയറക്ടേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്കയില്‍ തന്റെ സിനിമയുടെ പ്രദര്‍ശനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

///

മരിച്ചവർക്ക് ക്ഷേമ പെൻഷനായി നൽകിയത് 29 ലക്ഷത്തിലേറെ രൂപ; അക്കൗണ്ടിൽനിന്ന് പിൻവലിച്ചതായി കണ്ടെത്തി

മരണപ്പെട്ടവർക്ക് ക്ഷേമ പെൻഷൻ വിതരണം ചെയ്തതായി ആരോപണം. പത്തനംതിട്ടയിലാണ് സംഭവം. മരിച്ചവരുടെ പേരിൽ 29 ലക്ഷത്തിലേറെ രൂപ ക്ഷേമപെൻഷനായി വിതരണം ചെയ്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിവരാവകാശ പ്രവത്തകനായ റഷീദ് ആനപ്പാറക്ക് ലഭിച്ച വിവരാവകാശ രേഖയിലൂടെയാണ് ക്രമക്കേട് പുറത്തായത്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടവർക്കാണ് പത്തനംതിട്ട നഗരസഭ സാമൂഹ്യക്ഷേമ പെന്‍ഷന്‍…

///

തരൂർ ആരുടെയും ഇടം മുടക്കില്ല, സംസ്ഥാന കോൺഗ്രസിൽ ഇടം നൽകണം; കെ.എസ് ശബരീനാഥൻ

സംസ്ഥാന കോൺഗ്രസിൽ തരൂരിന് ഇടം നൽകണമെന്ന് യൂത്ത്കോൺഗ്രസ് ഉപാധ്യക്ഷൻ കെ എസ് ശബരിനാഥൻ. ശശി തരൂരിന്റെ ജനസ്വാധീനം കോൺഗ്രസ് ഉപയോഗപ്പെടുത്തണം. തരൂർ ആരുടെയും ഇടം മുടക്കില്ല. എല്ലാവർക്കും ഇടമുള്ള പാർട്ടിയാണ് കോൺഗ്രസ്. തരൂരിന്റെ പരിപാടികളിലെ യുവസാന്നിധ്യം വലിയ പ്രതീക്ഷയാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മതസാമുദായിക…

////

മൂന്നാം ദിവസവും കുതിപ്പ്; സ്വർണവില റെക്കോർഡിനരികെ

മൂന്നാം ദിവസവും തുടർച്ചയായി സ്വർണവിലയിൽ കുതിപ്പ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 40 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,200 രൂപയായി. ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ച് വില 41,600 രൂപയായി. 18 കാരറ്റിന്റെ ഒരു…

///

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം; ആദ്യ മത്സരത്തിൽ സ്പെയിനെ 2–0 ന് പരാജയപ്പെടുത്തി

ഒഡിഷയിൽ നടക്കുന്ന  ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. റൂർക്കലയിൽ പുതുതായി നിർമിച്ച ബിർസ മുണ്ട സ്റ്റേഡിയത്തിൽ നടന്ന പൂൾ ഡി മത്സരത്തിൽ സ്പെയിനെതിരെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. അമിത് രോഹിദാസ് (12–ാം മിനിറ്റ്), ഹാർദിക് സിങ് (26–ാം മിനിറ്റ്) എന്നിവരാണ് ഇന്ത്യയ്ക്കായി ഗോൾ…

//