രാജ്യത്തെ സമ്പൂർണ ഭരണഘടനാ സാക്ഷരതനേടുന്ന ആദ്യ ജില്ലയായി കൊല്ലം; പ്രഖ്യാപനം ഇന്ന്

രാജ്യത്തെ സമ്പൂർണ ഭരണഘടനാ സാക്ഷരതനേടുന്ന ആദ്യ ജില്ലയായി കൊല്ലത്തെ ഇന്ന് പ്രഖ്യാപിക്കും. ജില്ല സമ്പൂർണ ഭരണഘടന സാക്ഷരത കൈവരിച്ചതായിയുള്ള പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തും. 10 വയസ്സിനുമുകളിലുള്ള എല്ലാവരെയും ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചും പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ചും ചുമതലകളെക്കുറിച്ചും ബോധവത്കരിക്കാൻ ജില്ലാപഞ്ചായത്തും ആസൂത്രണസമിതിയും കിലയും ചേർന്ന്…

////

ജസ്റ്റിസ് ഇന്ദു മൽഹോത്ര ശബരിമലയിൽ

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിയോജനക്കുറിപ്പെഴുതിയ മുൻ ജസ്റ്റിസ് ഇന്ദു മൽഹോത്ര ശബരിമലയിൽ ദർശനം നടത്തി.ഏറെ വിവാദങ്ങൾക്ക് വഴിവച്ച ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നാല് പുരുഷ ജഡ്ജിമാരും ഏക വനിതാ ജഡ്ജിയും അടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്. ഇന്ദുമൽഹോത്ര മാത്രമാണ് യുവതി പ്രവേശനത്തെ…

//

ഭാരത് ​ജോഡോ യാത്രക്കിടെ കോൺഗ്രസ് എം.പി കുഴഞ്ഞുവീണു മരിച്ചു

ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് എം.പി കുഴഞ്ഞുവീണു മരിച്ചു. ജലന്ധർ എം.പി സന്ദോഖ് സിംഗ് ചൗധരിയാണ് മരിച്ചത്. പഞ്ചാബിലെ ഫില്ലുരിലാണ് സംഭവം. രാഹുൽ ഗാന്ധിയോടൊപ്പം നടക്കുന്നതിനിടെ എം.പിക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ഫഗ്വാരയിലെ വിരക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഹുൽ…

//

‘ശശി തരൂര്‍ വിശ്വപൗരന്‍’; കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ സാധിക്കുമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയെ പ്രശംസിച്ച് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ശശി തരൂര്‍ വിശ്വപൗരനാണ്. സമുദായ സംഘടനകളെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്താനാണ് തരൂര്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസിലെ മറ്റുള്ളവര്‍ ചെയ്യാത്തതാണ്‌ തരൂര്‍ ചെയ്യുന്നതും സമസ്ത അധ്യക്ഷന്‍ പറഞ്ഞു. തരൂരിന്റെ സന്ദര്‍ശനം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നും ജിഫ്രി…

///

യുഎഇയിൽ സംരംഭം തുടങ്ങാനുള്ള പ്രായപരിധി പരിഷ്‌കരിച്ചു

യുഎഇയിൽ സംരംഭം തുടങ്ങാനുള്ള പ്രായപരിധി പരിഷ്‌കരിച്ച് ഭരണകൂടം. മിനിസ്ട്രി ഓഫ് എക്കോണമി അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ സലഹ് ഇത് സംബന്ധിച്ച നിയമം പുനഃപരിശോധിച്ചു. രാജ്യത്തെ സാമ്പത്തിക രംഗം വളരാൻ നിയമം സഹായകരമാകുമെന്നാണ് വിലയിരുത്തൽ.മിനിസ്ട്രി ഓഫ് എക്കോണമിയാണ് കോമേഴ്‌സ്യൽ ട്രാൻസാക്ഷൻ നിയമത്തിന് കീഴിലുള്ള നിയമത്തിൽ…

//

ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം: ഇന്ത്യ- സ്‌പെയിന്‍ മത്സരം രാത്രി 7 ന്

ഹോക്കി ലോകകപ്പ് മത്സരങ്ങൾക്ക് ഇന്ന് ഒഡിഷയിൽ തുടക്കം. ആദ്യ ദിനം ഇന്ത്യ സ്പെയിനിനെ നേരിടും. അ‍ർജന്‍റീന-സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ-ഫ്രാൻസ്, ഇംഗ്ലണ്ട്-വെയിൽസ് പോരാട്ടങ്ങളും ഇന്നുണ്ട്. ഇന്ത്യൻ സമയം രാത്രി ഏഴിനാണ് മത്സരം. ഗോൾവല കാക്കാൻ ഈ ലോകകപ്പിലും പി ആർ ശ്രീജേഷുണ്ട്. സ്പെയി‌നിനെതിരെ നേർക്കുനേർ കണക്കിൽ…

//

500 കിലോ പഴകിയ ചിക്കൻ പിടികൂടിയ സംഭവം; നിർണായക ഇടപെടലുമായി ഹൈക്കോടതി

കളമശ്ശേരിയിൽ പഴകിയ മാംസം പിടിച്ചെടുത്ത സംഭവത്തിൽ ഇടപെടലുമായി ഹൈക്കോടതി. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ലീഗൽ സർവീസസ് അതോറിറ്റിക്ക് (കെൽസ) രജിസ്ട്രാർ നിർദേശം നൽകിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് കെൽസ കളമശ്ശേരി മുനിസിപ്പാലിറ്റിയോട് റിപ്പോർട്ടും തേടിയിട്ടുണ്ട്. എറണാകുളം കളമശേരി കൈപ്പടമുഗളിലെ സെൻട്രൽ കിച്ചണിൽ നിന്നാണ് പഴകിയ…

////

മലപ്പുറം ജില്ലാ സഹകരണ ബാങ്കും ലയിപ്പിച്ചു; കേരളാ ബാങ്ക് യാഥാർത്ഥ്യമാകുന്നു

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചു കൊണ്ടുള്ള സർക്കാർ നടപടികൾ പൂർത്തിയായി. ഇതോടെ കേരളത്തിലെ 14ജില്ലകളും കേരളബാങ്കിന്റെ ഭാഗമായി. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാമെന്ന് ഹൈക്കോടതി ഉത്തരവ് വന്നതിനെതുടർന്നാണ് നടപടികൾ പൂർണ്ണമായത്. കേരള ബാങ്ക് രൂപീകരണത്തിനായി കേരള…

///

മഹാരാഷ്ട്രയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 10 മരണം; 17 പേരുടെ നില ഗുരുതരം

മഹാരാഷ്ട്രയിൽ ലക്ഷ്വറി ബസും ട്രക്കും കൂട്ടിയിടിച്ച് പത്തുപേർ മരിച്ചു. മരണനിരക്ക് ഉയരാൻ സാധ്യത. നാസിക്- ഷിർദി ഹൈവേയിൽ പതാരെ ഗ്രാമത്തിന് സമീപമാണ് അപകടം. മരിച്ചവരിൽ ഏഴ് സ്ത്രീകളും ഉൾപ്പെടുന്നു. താനെയിലെ ആംബർനാഥിൽ നിന്ന് ഷിർദിയിലേക്ക് 45 യാത്രക്കാരുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക്…

/

ഓപ്പറേഷൻ ഓയോ റൂംസ്; ലോഡ്ജുകൾ കേന്ദ്രീകരിച്ച് കൊച്ചി പോലീസിന്റെ പരിശോധന

ഓപ്പറേഷൻ ഓയോ റൂംസിന് തുടക്കം കുറിച്ച് കൊച്ചി സിറ്റി പൊലീസ്. ലോഡ്ജുകൾ കേന്ദ്രീകരിച്ച് കൊച്ചി പൊലീസ് നടത്തുന്ന പരിശോധനയ്ക്ക് ‘ഓപ്പറേഷൻ ഓയോ റൂംസ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇതിനോടകം നഗരത്തിലെ 182 സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. എംഡിഎംഎ ഉൾപ്പടെ ഉള്ള ലഹരി വസ്തുക്കൾ…

///